തിരിച്ചറിയൽ രേഖകളില്ലാതെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നത് ചോദ്യം ചെയത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി

Last Updated:

അഭിഭാഷകനും ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവുമായ അശ്വിനി ഉപാധ്യായയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരിച്ചറിയൽ രേഖയില്ലാതെ തന്നെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ) അനുമതി നൽകിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അഭിഭാഷകനും ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവുമായ അശ്വിനി ഉപാധ്യായയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സുബ്രമണ്യം പ്രസാദും അടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
റിക്വിസിഷൻ സ്ലിപ്പുകളും തിരിച്ചറിയൽ രേഖകളും ഇല്ലാതെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള ആർബിഐയുടെ അനുമതി ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നാണ് ഹർജിക്കാരൻ ചൂണ്ടികാണിച്ചത്. ഇത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തെ വ്രണപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ ഇത്തരത്തിൽ 2000 രൂപ നോട്ടുകളുടെ വലിയൊരു തുക വ്യക്തികളുടെ ലോക്കറുകളിലോ അല്ലെങ്കിൽ തീവ്രവാദികളോ മാവോയിസ്റ്റുകളോ മയക്കുമരുന്ന് മാഫിയകളോ അഴിമതിക്കാരോ പൂഴ്ത്തിവച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
advertisement
അതേസമയം ഈ ഹർജി ആർബിഐ എതിർക്കുകയും 2000 രൂപ നോട്ടുകൾ പിൻവലിക്കൽ നോട്ട് അസാധുവാക്കലല്ലെന്നും മറിച്ച് നിയമപരമായ നടപടിയാണെന്നും പ്രവർത്തന സൗകര്യത്തിനായാണ് ഇവയുടെ കൈമാറ്റം സാധ്യമാക്കാനുള്ള തീരുമാനമെടുത്തതെന്നും ആർബിഐ കഴിഞ്ഞ ചൊവ്വാഴ്ച മറുപടി നൽകിയിരുന്നു. കൂടാതെ ഇത്തരം കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ആർബിഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പരാഗ് പി ത്രിപാഠി വ്യക്തമാക്കി. എന്നാൽ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തെ താൻ വെല്ലുവിളിക്കുകയല്ലെന്നും സ്ലിപ്പുകളോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെ 2000 രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നതിനെയാണ് എതിർക്കുന്നതെന്നും ഉപാധ്യായ കോടതിയെ അറിയിച്ചു.
advertisement
കൂടാതെ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തിലൂടെ മാത്രമേ നോട്ടുകൾ മാറാൻ അനുവദിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഈ ഉയർന്ന മൂല്യമുള്ള കറൻസിയുടെ പണമിടപാടാണ് അഴിമതിയുടെ പ്രധാന ഉറവിടമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദം, നക്‌സലിസം, വിഘടനവാദം, റാഡിക്കലിസം, ചൂതാട്ടം, കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, കൈക്കൂലി, സ്ത്രീധനം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ ആർബിഐയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 2000 രൂപയുടെ നോട്ടുകൾ ഉറപ്പാക്കണമെന്നും ഉപാധ്യായ പറഞ്ഞു. 2000 രൂപ നോട്ടുകൾ കൈവശമുള്ളവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലൂടെ മാത്രമേ പണം മാറ്റി നൽകാവൂ എന്നാണ് ഹർജിക്കാരന്റെ പ്രാധാന ആവശ്യം.
advertisement
“2000 രൂപയുടെ കറൻസി നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത് കള്ളപ്പണവും ആനുപാതികമല്ലാത്ത സ്വത്തുക്കളും ഉള്ളവരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും ” എന്നും ഹർജിയിൽ പറയുന്നു. അതേസമയം മെയ് 19 നാണ് 2000 രൂപയുടെ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്നും പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. നിലവിലുള്ള 2000 രൂപ നോട്ടുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ നിയമസാധുതയുണ്ടെന്നും അതിനകം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. കൂടാതെ ആർബിഐ കറൻസി മാനേജ്മെന്റിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതെന്നും അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Law/
തിരിച്ചറിയൽ രേഖകളില്ലാതെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നത് ചോദ്യം ചെയത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി
Next Article
advertisement
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
  • മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

  • സര്‍ക്കാരിന്റെ തെറ്റുകൾ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement