കൊല്ലം ചക്കുവള്ളി ക്ഷേത്രഭൂമിയിൽ നവകേരള സദസ്സ് നടത്തരുതെന്ന് ഹൈക്കോടതി
- Published by:Vishnupriya S
- news18-malayalam
Last Updated:
ദേവസ്വം ബോർഡ് നൽകിയ അനുമതിയാണ് ഹൈക്കോടതി റദ്ദാക്കിയത്
കൊല്ലം ചക്കുവള്ളി ക്ഷേത്രഭൂമിയിൽ നവകേരള സദസ്സ് നടത്താൻ അനുമതിയില്ല. ദേവസ്വം ബോർഡ് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. നവകേരളസദസ്സ് ക്ഷേത്രഭൂമിയിൽ നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേത്രഭൂമികൾ ആരാധന ആവശ്യങ്ങൾക്ക് അല്ലാതെ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായ സാഹചര്യത്തിലാണ് ഹൈക്കോടതി അനുമതി റദ്ദാക്കിയത്.
കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ശ്രീ പരബ്രഹ്മക്ഷേത്രം മൈതാനത്ത് നടത്താനായി നിശ്ചയിച്ചിരുന്നത്. ഈ മാസം 18നാണ് ഇവിടെ നവകേരളസദസ്സ് നടത്താനായി തീരുമാനിച്ചത്. ഇതിനായി ക്ഷേത്ര മൈതാനത്തിന്റെയും ചുറ്റുമതിൽ പൊളിക്കാനടക്കം നീക്കം നടന്നിരുന്നു. ഭക്തരിൽ നിന്നും വലിയ പ്രതിഷേധമാണ് ഇതിനെതിരായി ഉണ്ടായത്. ക്ഷേത്രമൈതാനം പരിപാടിക്കായി വിട്ടുനൽകുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂർ സ്വദേശിയായ ജയകുമാർ, മൈനാഗപ്പള്ളി സ്വദേശിയായ ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹർജി നൽകിയത്.
Location :
Thiruvananthapuram,Kerala
First Published :
December 15, 2023 5:14 PM IST