'പറ്റിപ്പോയി' നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Last Updated:

കൊല്ലം ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രമൈതാനം നവകേരള സദസ്സിനായി വിട്ടുനൽകുന്നതിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: നവകേരള സദസിനായി സ്കൂളുകളുടെ മതില്‍ പൊളിച്ചുമാറ്റുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്തിനാണ് സ്കൂൾ മതിൽ പൊളിക്കുന്നതെന്നും പൊതുഖജനാവിലെ പണം അല്ലേ ഇതിനായി ചെലവഴിക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. കൊല്ലം ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രമൈതാനം നവകേരള സദസ്സിനായി വിട്ടുനൽകുന്നതിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
സ്‌കൂൾ മതിൽ പൊളിച്ചത് 'സംഭവിച്ചുപോയി' എന്നായിരുന്നു സർക്കാരിന്റെ മറുപടി. നവകേരള സദസ്സുമായി ബന്ധപ്പെട്ടു മതിലുകൾ പൊളിക്കുന്നതായി കേൾക്കുന്നുണ്ടല്ലോ എന്ന കോടതിയുടെ പരാമർശത്തിന് മതിലുകൾ പുനർനിർമിക്കുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പിന്നാലെ, പൊതുഖജനാവിലുള്ള പണം അല്ലേ ചെലവഴിക്കുന്നതെന്നു കോടതി ചോദിച്ചു.
ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദേശം നൽകി. നവകേരള സദസിന്റെ നോഡൽ ഓഫീസറായ ജില്ലാ കളക്‌ടറും ദേവസ്വം ബോ‌ർഡും ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഹ‌ർജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.
advertisement
ഡിസംബർ 18 നാണ് ഇവിടെ നവകേരള സദസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രമൈതാനം പരിപാടിക്കായി  വിട്ടുനൽകുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂർ സ്വദേശിയായ ജയകുമാർ, മൈനാഗപ്പള്ളി സ്വദേശിയായ ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹർജി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പറ്റിപ്പോയി' നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement