കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്

Last Updated:

ഗവർണർ സ്വന്തം നിലയ്ക്ക് നോമിനേറ്റ് ചെയ്ത ബാലൻ പൂതേരി ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ നടപടി

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കാലിക്കറ്റ് സർവകലാശാല (Calicut University) സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സെനറ്റ് അംഗങ്ങളായി ഗവർണർ സ്വന്തം നിലയ്ക്ക് നോമിനേറ്റ് ചെയ്ത ബാലൻ പൂതേരി ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ നടപടി.
ഡിസംബർ 21നു രാവിലെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സെനറ്റ് അംഗങ്ങളെ യൂണിവേഴ്‌സിറ്റി സെനറ്റ് ഹൗസിനു മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. തുടർന്ന് കൈയേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ഹർജിക്കാർ ആരോപിച്ചു. പൊലീസ് ഇതിനെതിരെ നടപടി എടുത്തില്ല. സുരക്ഷ ഒരുക്കാൻ സർവകലാശാല വി.സിയോടും രജിസ്ട്രാറോടും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. തുടർന്നാണ് ഹർജിക്കാർക്ക് സംരക്ഷണം നൽകാനും ക്രമസമാധാനം ഉറപ്പാക്കാനും ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.
advertisement
ഹർജിയിൽ എതിർ കക്ഷികളായ എസ്. എഫ്. ഐ നേതാക്കൾ അഫ്‌സൽ, കെ.വി അനുരാജ്, മുഹമ്മദ് അലി ഷിഹാബ് എന്നിവർക്ക് നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
2023 ഡിസംബർ മാസത്തിൽ വിസി സമർപ്പിച്ച പട്ടിക മറികടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത 18 പേരെ അംഗീകരിച്ച് കാലിക്കറ്റ് സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. വി.സി. നൽകിയ പട്ടികയിലെ ഭൂരിഭാഗം അംഗങ്ങളെയും നിരസിക്കുകയും, സെനറ്റിലേക്ക് സ്വന്തമായി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുകയും ചെയ്തു എന്നതായിരുന്നു അന്നത്തെ പ്രധാന ആരോപണം.
advertisement
മറ്റ് അംഗങ്ങളുടെ വിഭാഗത്തിൽ നവംബർ 20 ന് 18 പേരെ സെനറ്റിലേക്ക് ഗവർണ്ണർ നോമിനേറ്റ് ചെയ്‌തെങ്കിലും, നോമിനേറ്റഡ് അംഗങ്ങളെ ഉൾപ്പെടുത്തി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാൻ സർവകലാശാല ഒമ്പത് ദിവസം കാത്തിരുന്നു. ഗവർണ്ണർ നാമനിർദ്ദേശം ചെയ്ത ഒമ്പത് അംഗങ്ങൾ ബിജെപി അല്ലെങ്കിൽ ബിജെപി അനുഭാവികളുമായി ബന്ധമുള്ളവരാണെന്നും മറ്റ് മൂന്ന് പേർ യുഡിഎഫുമായി ബന്ധമുള്ളവരെന്നുമായിരുന്നു റിപ്പോർട്ട്.
Summary: The Kerala High Court orders protection to the Calicut university senate members nominated by the governor on the petition filed by the said members
മലയാളം വാർത്തകൾ/ വാർത്ത/Law/
കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്
Next Article
advertisement
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
  • വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് ഉറപ്പുനൽകി.

  • ഡിഡിഇയുടെ റിപ്പോർട്ടിൽ അധ്യാപകരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

  • കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവം ബഹളത്തിലും ലാത്തിച്ചാർജിലുമാണ് സമാപിച്ചത്.

View All
advertisement