advertisement

പോക്‌സോ തെളിവുകൾ സാങ്കേതികമായി കൈകാര്യം ചെയ്ത് പ്രതിയെ വെറുതെ വിട്ട ജഡ്ജിയോട് പരിശീലനത്തിനു പോകാൻ ഹൈക്കോടതി

Last Updated:

കുട്ടിയുടെ ബന്ധുക്കളായ ദൃക്‌സാക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ മടിച്ച കീഴ്കോടതി വിധിയേയും ഹൈക്കോടതി വിമര്‍ശിച്ചു

പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ട ജഡ്ജിയോട് നിയമ പരിശീലനത്തിന് പോകാൻ കര്‍ണാടക ഹൈക്കോടതി. കര്‍ണാടക ജുഡീഷ്യല്‍ അക്കാദമിയിൽ ജഡ്ജി പരിശീലനത്തിന് പോകണമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ഹാന്‍ചാതേ സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ഹൈക്കോടതി ധാര്‍വാര്‍ഡ് ബെഞ്ചാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള 2020ലെ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രതി മോശമായി പെരുമാറിയെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കളെയും മുത്തശ്ശിയെയും അവിശ്വസിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം കേസ് പരിഗണിച്ച ഹൈക്കോടതി പോക്‌സോ കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം കേസുകളില്‍ സാഹചര്യത്തെളിവുകളെ സാങ്കേതികമായി വിശകലനം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി ബെഞ്ച് വിലയിരുത്തി. ഡിസംബര്‍ 18നാണ് കോടതി ഈ വിലയിരുത്തല്‍ നടത്തിയത്.
advertisement
"മനുഷ്യത്വരഹിതരമായ സമീപനമാണ് പോക്‌സോ കോടതിയുടേത്. പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് ഇരയ്ക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് കണ്ടെത്താനും അതേപ്പറ്റി ധാരണയുണ്ടാക്കാനുമായി എല്ലാ സാഹചര്യ തെളിവുകളും പരിഗണിക്കേണ്ടതാണ്". ഹൈക്കോടതി ബെഞ്ച് പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ മുറിവുകളൊന്നുമുണ്ടായിട്ടില്ലെന്നും പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. ഇതിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പോക്‌സോ കോടതിയുടെ നിരീക്ഷണം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി ബെഞ്ച് പറഞ്ഞു. കൂടാതെ കുട്ടിയുടെ ബന്ധുക്കളായ ദൃക്‌സാക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ മടിച്ച കീഴ്കോടതി വിധിയേയും ഹൈക്കോടതി വിമര്‍ശിച്ചു. 'നിക്ഷിപ്ത താല്‍പ്പര്യമുള്ള ദൃക്‌സാക്ഷികള്‍' എന്ന പേരില്‍ അവരെ അവഗണിച്ചത് ശരിയായില്ലെന്നും ഹൈക്കോടതി പറഞ്ഞു.
advertisement
വിധി പ്രസ്താവിച്ച പോക്‌സോ കോടതി ജഡ്ജിയ്ക്ക് ഇത്തരം കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണ്. കര്‍ണാടക ജുഡീഷ്യല്‍ അക്കാദമിയില്‍ അദ്ദേഹം പരിശീലനത്തിന് ചേരണമെന്ന് ഹൈക്കോടതി അറിയിച്ചു.
അതേസമയം പ്രതിയെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും പ്രതിയ്ക്ക് അഞ്ച് വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. കൂടാതെ ഇരയായ പെണ്‍കുട്ടിയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Law/
പോക്‌സോ തെളിവുകൾ സാങ്കേതികമായി കൈകാര്യം ചെയ്ത് പ്രതിയെ വെറുതെ വിട്ട ജഡ്ജിയോട് പരിശീലനത്തിനു പോകാൻ ഹൈക്കോടതി
Next Article
advertisement
ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു; സ്വാഗതം ചെയ്ത് സഭകൾ
ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു
  • ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതിന് സഭകൾ സ്വാഗതം പറഞ്ഞു

  • കമ്മീഷൻ റിപ്പോർട്ടിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 500 നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു

  • നടപ്പിലാക്കിയ ശുപാർശകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും, കൂടുതൽ നിർദ്ദേശങ്ങൾ പരിശോധിച്ച് നടപ്പാക്കും

View All
advertisement