ബന്ധം തകര്‍ന്നാൽ ബലാത്സംഗ കുറ്റം ആരോപിച്ച് കേസ് കൊടുക്കുന്നത് ശരിയല്ല: ഡല്‍ഹി ഹൈക്കോടതി

Last Updated:

യുവാവിന്റെ കരിയര്‍ തകര്‍ക്കാനാണ് പരാതിക്കാരി എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന് അഭിഭാഷകന്‍

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഒരു ബന്ധം തകര്‍ന്നാൽ ബലാത്സംഗ കുറ്റം ആരോപിക്കുന്ന ഐപിസി സെക്ഷന്‍ 376 അനുസരിച്ച് കേസ് ഫയല്‍ ചെയ്യുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.വിവാഹവാഗ്ദാനം നല്‍കി സ്ത്രീയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ ആണ് ഈ പരാമര്‍ശം നടത്തിയത്. പ്രതിയ്ക്ക് വിവാഹം കഴിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്ന് തെളിയിക്കാന്‍ ആരോപണങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹവാഗ്ദാനം നല്‍കി താനുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാരോപിച്ചാണ് പരാതിക്കാരി രംഗത്തെത്തിയത്. വിവാഹം നടക്കണമെങ്കില്‍ സ്ത്രീധനം വേണമെന്ന് യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് തന്റെ പിതാവ് അംഗീകരിച്ചില്ല. പിന്നാലെ യുവാവ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും വിവാഹം കഴിക്കാന് വിസമ്മതിക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.
യുവതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരുടെ കുടുബം നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് വിവാഹം മുടങ്ങാനുള്ള കാരണമെന്ന് യുവാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. യുവാവിന്റെ കരിയര്‍ തകര്‍ക്കാനാണ് പരാതിക്കാരി എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു.
advertisement
വ്യാജക്കേസില്‍ തടവിലാകുന്നതോടെ ഹര്‍ജിക്കാരന്റെ കരിയറും ജീവിതവും ഇല്ലാതാകുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജീവനക്കാരനായ ഹര്‍ജിക്കാരന് നികത്താനാകാത്ത നഷ്ടമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ഐപിസി 376 ഈ കേസില്‍ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. “രണ്ടുപേര്‍ തമ്മിലുള്ള ബന്ധം തകർന്നാൽ ഐപിസി 376 പ്രകാരമുള്ള കുറ്റം ചുമത്താനാകില്ല,” കോടതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാലുമാസത്തിനിടെ ഹര്‍ജിക്കാരനുമായി നിര്‍ബന്ധിത ലൈംഗിക ബന്ധമുണ്ടായെന്ന രീതിയിലുള്ള വെളിപ്പെടുത്തലുകൾ പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ‘പരാതിക്കാരിയുമായി സമ്മതത്തോടെയാണോ അതോ അല്ലാതെയാണോ ഹര്‍ജിക്കാരന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന കാര്യം വിചാരണയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. തെളിവുകളില്ലാത്തെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. ഹര്‍ജിക്കാരന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിചാരണയില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാനാകില്ല,” കോടതി ചൂണ്ടിക്കാട്ടി.
advertisement
തുടര്‍ന്ന് 30000 രൂപയുടെ ജാമ്യത്തിലും ഈ തുകയ്ക്ക് സമാനമായ ആള്‍ജാമ്യത്തിലും പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Law/
ബന്ധം തകര്‍ന്നാൽ ബലാത്സംഗ കുറ്റം ആരോപിച്ച് കേസ് കൊടുക്കുന്നത് ശരിയല്ല: ഡല്‍ഹി ഹൈക്കോടതി
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement