മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

Last Updated:

നിലവിൽ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. 

കൊച്ചി:  മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റു ചെയ്താൽ ജാമ്യത്തിൽ വിടാൻ പോലീസിന് കോടതി നിർദേശം നൽകി.  നിലവിൽ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു.  ഹർജിയിൽ നിലപാടറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.
കരുവന്നൂർ ബാങ്ക് വിഷയത്തിൽ സർക്കാരിനെതിരെ ജാഥ നയിച്ചതിതെ തുടര്‍ന്നുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിച്ചു. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ കോഴിക്കോട് നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
advertisement
കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്.  ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പുകൂടി പിന്നീട് പോലീസ് ചേര്‍ത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Law/
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം
Next Article
advertisement
'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ'; മുസ്ലീം ലീഗിനെതിരെ വർഗീയ പരാമർശവുമായി പി സരിൻ
'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ'; പി സരിൻ
  • പി സരിൻ മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശം നടത്തി, ലീഗുകാർ നാടിന് നരകം സമ്മാനിക്കുന്നവരെന്ന് പറഞ്ഞു.

  • എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്ന് സരിൻ ആരോപിച്ചു.

  • ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യമാണെന്ന് പി സരിൻ അഭിപ്രായപ്പെട്ടു.

View All
advertisement