സഹോദരനുമായുള്ള ലെെംഗികബന്ധം; കേരളാ ഹെെക്കോടതി 12കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നിരസിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
34ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്
കൊച്ചി: സഹോദരനുമായുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 12 കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയില്ല. ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12കാരിയുടെ ഹർജി കേരള ഹെെക്കോടതി നിരസിച്ചു. 34ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. ഈ നിലയില്‍ ഗർഭഛിദ്രം നടത്തുന്നത് പെൺകുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. കഴിഞ്ഞ മാസം 22നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതിയെ സമീപിച്ചത്.
Also Read - 'സ്ത്രീകൾക്ക് പിന്നാലെ നടക്കുന്നത് അരോചകം, പക്ഷേ മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമല്ല': ബോംബെ ഹൈക്കോടതി
ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായും സാരമായി ബാധിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാൽ ആരോഗ്യ വിദഗ്ദ്ധരുടെ കീഴിൽ സ്വാഭാവിക പ്രസവമോ സിസേറിയനോ വഴി കുട്ടിയുടെ ജനനം നടക്കട്ടെയന്നാണ് കോടതി നിർദേശിക്കുകയായിരുന്നു. പെൺകുട്ടിയ്ക്ക് പ്രസവം വരെ അടുത്തുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടാമെന്നും കോടതി വ്യക്തമാക്കി.
Also Read - 'ഭർത്താവിനെ സ്ത്രീലമ്പടനായി മുദ്രകുത്തുന്നതും പരസ്യമായി അപമാനിക്കുന്നതും കൊടുംക്രൂരത': ഹൈക്കോടതി
advertisement
36-ാം ആഴ്ചയിൽ ഭ്രൂണം പൂർണ വളർച്ചയെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാകും കുട്ടിയുടെ പ്രസവ രീതി തീരുമാനിക്കുക. പ്രസവശേഷം കുട്ടിയുടെ പൂർണ സുരക്ഷ ഉറപ്പ് വരുത്താമെന്നും കോടതി ഉറപ്പ് നൽകി. കൂടാതെ പ്രസവം വരെ മാതാപിതാക്കള്‍ക്കൊപ്പമുള്ള കുട്ടിയുടെ ജീവിതസാഹചര്യം നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.
Location :
Kochi,Ernakulam,Kerala
First Published :
January 04, 2024 9:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
സഹോദരനുമായുള്ള ലെെംഗികബന്ധം; കേരളാ ഹെെക്കോടതി 12കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നിരസിച്ചു