കുഞ്ഞുകാര്യങ്ങൾക്ക് വലിയ കേസ്: പൊലീസിന് സാമാന്യബോധം വേണമെന്ന് ഹൈക്കോടതി

Last Updated:

ഉദ്യോഗസ്ഥന് സാമാന്യബോധം വേണം. ഇത്തരത്തിൽ കേസെടുക്കുന്ന പൊലീസ് ഓഫീസർമാർക്ക് റിഫ്രെഷ്‌മെന്റ് ക്ലാസ് നടത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി : ചെറിയ കാര്യങ്ങൾക്ക് വലിയ കേസ് എടുക്കണമോ എന്ന കാര്യത്തിൽ സാമാന്യബോധം പ്രയോഗിക്കണമെന്ന് പൊലീസിനോട് കേരള ഹൈക്കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, വൈദ്യുതത്തൂണിൽ ബിജെപിയുടെ പോസ്റ്റർ പതിച്ച യുവാവിന്റെ പേരിൽ വിവിധ വകുപ്പുകൾപ്രകാരം പൊലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥന് സാമാന്യബോധം വേണം. ഇത്തരത്തിൽ കേസെടുക്കുന്ന പൊലീസ് ഓഫീസർമാർക്ക് റിഫ്രെഷ്‌മെന്റ് ക്ലാസ് നടത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കുന്നംകുളം പൊലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാണിപ്പയ്യൂർ സ്വദേശി രോഹിത് കൃഷ്ണ ഫയൽചെയ്ത ഹർജി അനുവദിച്ചാണ് ഉത്തരവ്. പൊതുമുതൽ നശിപ്പിച്ചതിനുപുറമേ വൈദ്യുതിനിയമത്തിലെ വകുപ്പും ചുമത്തിയതോടെ വിചാരണ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് തൃശ്ശൂർ അഡീഷണൽ ജില്ലാ കോടതിലേക്ക്‌ മാറ്റിയിരുന്നു. ശാസനയിൽ തീർക്കാവുന്ന പ്രശ്നമാണ് സെഷൻസ് കോടതിയിലേക്ക്‌ എത്തിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.
Also Read- വീരപ്പൻ വേട്ടയ്ക്കിടെ നടന്ന കൂട്ട ബലാത്സംഗ കേസ്: 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് ഹൈക്കോടതിയും
പോസ്റ്റർ നീക്കാൻ കെഎസ്ഇബിയ്ക്ക്‌ 63 രൂപ ചെലവാകുമെന്ന് കണ്ടെത്തിയതോടെയാണ് വൈദ്യുതിനിയമത്തിലെ വകുപ്പും ചുമത്തിയത്. 2015 ഒക്ടോബർ 10നായിരുന്നു സംഭവം. മറ്റാർക്കും ശല്യമാകാത്ത ചെറിയ കാര്യങ്ങൾക്ക് കേസെടുക്കേണ്ടതില്ലെന്ന് ഇന്ത്യൻ ശിക്ഷാ നിയമം വ്യക്തമാക്കുന്നുണ്ട്. പോസ്റ്റർ നീക്കാൻ 63 രൂപ ചെലവാകുമെന്ന കണ്ടെത്തൽ ശരിയാണോ എന്നതിലാണ് കോടതി തീർപ്പുണ്ടാക്കേണ്ടത്. അതിന് കോടതി ദിവസങ്ങളോളം ചെലവഴിക്കേണ്ടിവരുന്നു.
advertisement
നിയമം അറിയാമെന്നുപറഞ്ഞിട്ട് കാര്യമില്ലെന്ന് ഓർമിപ്പിച്ച കോടതി, ‘വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ’ എന്ന ജ്ഞാനപ്പാനയിലെ വരികളും ഉത്തരവിൽ കുറിച്ചു. ഉത്തരവ് സംസ്ഥാന പൊലീസ് മേധാവിക്ക്‌ അയച്ചുകൊടുക്കാനും ഹൈക്കോടതി നിർദേശിച്ചു.
Summary: Kerala High Court tells police not to drag all cases to court. The court also directed the police to check whether there is a need for a charge sheet in minor cases. There are cases that the police can solve with common sense.
മലയാളം വാർത്തകൾ/ വാർത്ത/Law/
കുഞ്ഞുകാര്യങ്ങൾക്ക് വലിയ കേസ്: പൊലീസിന് സാമാന്യബോധം വേണമെന്ന് ഹൈക്കോടതി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement