വീരപ്പൻ വേട്ടയ്ക്കിടെ നടന്ന കൂട്ട ബലാത്സംഗ കേസ്: 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് ഹൈക്കോടതിയും
- Published by:Naseeba TC
- news18-malayalam
Last Updated:
2011ൽ കേസിൽ പ്രതിചേർക്കപ്പെട്ട 215 പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് നേരത്തെ തന്നെ കീഴ്ക്കോടതി വിധിച്ചിരുന്നു
1992ൽ വീരപ്പൻ വേട്ടയുടെ പേരിൽ തമിഴ്‌നാട്ടിലെ ആദിവാസി ഗ്രാമമായ വചാതിയിൽ വച്ച് 18 സ്ത്രീകളെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ 215 പേരുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. 2011ൽ കേസിൽ പ്രതിചേർക്കപ്പെട്ട 215 പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് നേരത്തെ തന്നെ കീഴ്ക്കോടതി വിധിച്ചിരുന്നു. ഇതിനെതിര പ്രതികൾ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
1992 ജൂൺ 20 നായിരുന്നു സംഭവം. ചന്ദനമരങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അന്ന് വനം- റവന്യൂ ഉദ്യോഗസ്ഥരും പോലീസ് സംഘവും ഗ്രാമം റെയ്ഡ് ചെയ്തത്. തുടർന്ന് ഗ്രാമത്തിലെ സാധാരണക്കാരായ ആളുകൾക്ക് നേരെ മൂന്നുദിവസത്തോളം അതിക്രമം നടന്നു.
Also Read- സ്വകാര്യ ട്രെയിനുകളിൽ സുരക്ഷാ നിയമങ്ങൾ കർശനമാക്കി: ഫ്ളെയിംലെസ് പാൻട്രിയും ബുക്കിങ്ങും നിർബന്ധം
2011ലെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു കൊണ്ട് കേസിലെ പ്രതികളുടെ അപ്പീൽ തള്ളി. നേരത്തെ ഇവർക്ക് 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു . കൂടാതെ ഇരകളായ 18 പേർക്കും 10 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരമായി നൽകാനും അതിൽ 5 ലക്ഷം രൂപ പ്രതികളിൽ നിന്ന് ഈടാക്കാനും ആണ് ഉത്തരവ്.
advertisement
ഇതിനുപുറമേ അതിജീവിച്ചവർക്ക് സംസ്ഥാന സർക്കാർ ജോലി നൽകുകയും അവരുടെ കുടുംബങ്ങൾക്കും വേണ്ട തൊഴിലവസരങ്ങൾ നൽകി സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Also Read- ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സിആർപിഎഫ് ജവാൻമാർക്ക് കുതിരപ്പട വേണം; കേന്ദ്രത്തിനു മുന്നിൽ നിർദേശം
കേസിലെ മൊത്തം 269 പ്രതികളിൽ 126 പേർ വനംവകുപ്പ് ഉദ്യോഗസ്ഥരും 84 പോലീസ് ഉദ്യോഗസ്ഥരും അഞ്ച് റവന്യൂ ഉദ്യോഗസ്ഥരും ആണ്. 12 വർഷം മുമ്പ് തന്നെ ഇവർ കുറ്റവാളികൾ ആണെന്നും തെളിഞ്ഞിരുന്നു. എന്നാൽ പ്രതികളിൽ 54 പേർ വിധി വരുന്നതിനു മുൻപ് മരണപ്പെട്ടു.
advertisement
അതേസമയം പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഇതുവരെ വീഴ്ച വരുത്തിയ അന്നത്തെ ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട് (എസ്പി), ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) എന്നിവർക്കെതിരെ കർശന നടപടിയെടുക്കാനും കോടതി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
Location :
Chennai,Chennai,Tamil Nadu
First Published :
September 30, 2023 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
വീരപ്പൻ വേട്ടയ്ക്കിടെ നടന്ന കൂട്ട ബലാത്സംഗ കേസ്: 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് ഹൈക്കോടതിയും