സർക്കാരിന് രൂക്ഷവിമർശനം; KTU മുൻ വിസി സിസാ തോമസിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും, തെറ്റായി നൽകിയതാനെന്നും കണ്ടെത്തി.
കൊച്ചി: ഗവർണറുടെ ഉത്തരവ് പ്രകാരം എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതയായ പ്രൊഫ. സിസാ തോമസിന് എതിരെ സർക്കാർ തുടങ്ങിയ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. സർക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാൻസലരുടെ ചുമതല ഏറ്റെടുത്തു എന്ന് കാണിച്ചു നൽകിയ കാരണം കാണിക്കൽ നോട്ടീസും കോടതി റദ്ദാക്കി.
മുൻ വൈസ് ചാൻസലർ എം എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയപ്പോഴാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, സിസാ തോമസിനെ താൽകാലിക വൈസ് ചാൻസലർ ആയി നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയ സമീപിച്ചപ്പോൾ സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. അതിനു ശേഷമാണ് സർക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തു എന്നു ആരോപിച്ചു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
advertisement
കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസാ തോമസ് ട്രിബ്യുണലിനെ സമീപിച്ചെങ്കിലും നടപടികൾ തുടരാമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും, തെറ്റായി നൽകിയതാനെന്നും കണ്ടെത്തി. ചാൻസലർ സിസയെ നിയമിച്ചത് യൂണിവേഴ്സിറ്റി ചട്ടങ്ങളും യുജിസി ചട്ടങ്ങളും അനുസരിച്ചാണെന്നും അതിനാൽ നോട്ടീസിലെ ആരോപണങ്ങൾ നിലനിൽക്കില്ല എന്നും കോടതി വിധിച്ചു.
മാത്രമല്ല സിസയുടെ നിയമനം നിയമപരമാണെന്നു ഹൈക്കോടതി കണ്ടെത്തിയതാണ്. ആ കേസിൽ സർക്കാർ കക്ഷിയുമായിരുന്നു. അതിനാൽ ഒരിക്കൽ കോടതി വിധി പ്രകാരം അന്തിമമായ ഒരു വിഷയം വീണ്ടും തുറക്കാൻ ചെയ്യാൻ സാധിക്കില്ല എന്നും കോടതി പറഞ്ഞു.
advertisement
Also Read- ഭാര്യയ്ക്ക് പാചകം അറിയാത്തത് വിവാഹമോചനത്തിന് കാരണമല്ല; ക്രൂരതയായി കണക്കാക്കാനാകില്ല: ഹൈക്കോടതി
ട്രിബ്യുണൽ ഉത്തരവിന് പിന്നാലെ റിട്ടയർ ചെയ്യുന്ന ദിവസം, ചാർജ് കൈമാറിയതിനു ശേഷവു, കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. ഇതും ചൊദ്യം ചെയ്തു കൊണ്ടാണ് സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവോടെ കുറ്റാരോപണ മെമ്മോ അടക്കം എല്ലാ തുടർനടപടികളും റദ്ദാക്കപ്പെട്ടു.ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.
advertisement
സിസ തോമസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
Location :
Kochi,Ernakulam,Kerala
First Published :
October 20, 2023 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
സർക്കാരിന് രൂക്ഷവിമർശനം; KTU മുൻ വിസി സിസാ തോമസിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി