എംഎസ് ധോണി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് 15 ദിവസം തടവുശിക്ഷ
- Published by:Arun krishna
- news18-malayalam
Last Updated:
ഐപിഎല്‍ വാതുവെപ്പ് കേസില്‍ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ധോണി മാനഷ്ടക്കേസ് ഫയൽ ചെയ്തത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ് ധോണി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥന് തടവുശിക്ഷ. ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാറിനാണ് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച 15 ദിവസത്തെ തടവ് ശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ എസ് എസ് സുന്ദർ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. എന്നാൽ സമ്പത്ത് കുമാറിന് അപ്പീൽ നൽകുന്നതിനായി 30 ദിവസം അനുവദിച്ചിട്ടുണ്ട്. അതുവരെ ഉദ്യോഗസ്ഥന്റെ ശിക്ഷാ നടപടികൾ റദ്ദാക്കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ധോണി മാനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ കേസ് കൈകാര്യം ചെയ്തിരുന്ന തമിഴ്‌നാട് പൊലീസ് സി ഐ ഡി വിഭാഗത്തിലുണ്ടായിരുന്ന സമ്പത്ത് കുമാറിനെതിരെയും ഒരു ടിവി ചാനലിനെതിരെയും 2014 ലാണ് ധോണി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
advertisement
കൂടാതെ സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പിന്നീട് ധോണി ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ ഹർജിയും നൽകി. 2013 ലെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ സമ്പത്ത് കുമാറാണ് പ്രാഥമിക അന്വേഷണം നടത്തിയത്. എന്നാൽ പിന്നീട് ചില വാതുവെപ്പുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കേസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം അപര്യാപ്തമായ തെളിവുകൾ ചൂണ്ടിക്കാട്ടി 2019-ൽ വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തമാക്കി. കൂടാതെ അഴിമതി പുറത്തു കൊണ്ടുവരുന്നത് തടയാൻ വേണ്ടി തനിക്കെതിരെ കെട്ടിച്ചമച്ച കേസ് ആണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
Location :
Chennai,Chennai,Tamil Nadu
First Published :
December 16, 2023 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
എംഎസ് ധോണി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് 15 ദിവസം തടവുശിക്ഷ