യാത്രാമധ്യേ ബസിൽ നിന്നും ഇറക്കിവിട്ട 69 കാരന് നഷ്ടപരിഹാരം 2 ലക്ഷം രൂപ

Last Updated:

കൂടാതെ ഗതാഗത ചെലവുകളുമായി ബന്ധപ്പെട്ട് 2000 രൂപ അധികമായി നൽകണമെന്നും ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

യാത്രാമധ്യേ ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ട്രാവൽ കമ്പനിയിൽ നിന്നും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി മുംബൈ സ്വദേശി. 69 കാരനായ ശേഖർ ഹട്ടൻഗഡിയാണ് തന്നെ ഇറക്കേണ്ട സ്ഥലത്തിനും അമ്പത് കിലോമീറ്റർ അകലെ ബലം പ്രയോഗിച്ച് ഇറക്കി വിട്ടുവെന്ന് ആരോപിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിയത്. 2018 ൽ സൂറത്തിൽ നിന്നും മുംബൈയിലേക്കുള്ള യാത്രയിലാണ് സംഭവം.
2018 ഡിസംബർ 12 ന് ട്രാവേക്യാരി ( Travekyaari.com) എന്ന വെബ്സൈറ്റിൽ നിന്നും 745 രൂപയ്ക്കാണ് ശേഖർ ടിക്കറ്റ് വാങ്ങിയത്. മുംബൈയിൽ ഇറങ്ങാനുള്ള ടിക്കറ്റാണ് താൻ എടുത്തത് എന്നും എന്നാൽ അതിനും 50 കിലോമീറ്റർ മുൻപ് തന്നെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു എന്നും ശേഖർ ആരോപിക്കുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ അഹമ്മദാബാദ് - മുംബൈ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബസിന് താനേ വഴി മാത്രമേ പോകാൻ കഴിയൂ എന്നാണ് കമ്പനി നൽകിയ മറുപടി.
advertisement
പാതിവഴിയിൽ ഇറക്കി വിട്ടതിനെത്തുടർന്ന് പരാതിക്കാരന് പരിചയമില്ലാത്ത ഒരു സ്ഥലത്ത് നിന്നും പോകേണ്ട സ്ഥലത്ത് എത്താൻ സ്വന്തമായി ഒരു വഴി കണ്ട് പിടിക്കേണ്ടി വന്നു. അതയാൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പരാതിക്കാരൻ രാജ്യത്തെ മുതിർന്ന പൗരൻ കൂടിയായത് കൊണ്ട് അദ്ദേഹത്തിന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നു പ്രാദേശിക ഉപഭോക്തൃ കമ്മീഷൻ പറഞ്ഞു. കൂടാതെ ബസിന്റെ സമയത്തിലോ ബസ് റൂട്ടിലോ മാറ്റം ഉണ്ടെങ്കിൽ അത് ആദ്യം തന്നെ ഉപഭോക്താക്കളെ അറിയിക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തം ആണെന്നും കമ്മീഷൻ പറഞ്ഞു.
advertisement
സംഭവത്തെതുടർന്ന് മാന്റിസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (Mantis Technology Pvt. Ltd) എന്ന കമ്പനി തന്നോട് ക്ഷമ ചോദിച്ചുകൊണ്ട് ഒരു ഇമെയിൽ അയച്ചിരുന്നുവെന്നും എന്നാൽ അതിന്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുത്തില്ല എന്നും ശേഖർ പറയുന്നു. അർധരാത്രിയിൽ അങ്ങനെ പാതിവഴിയിൽ ഇറക്കി വിട്ടതിനെത്തുടർന്ന് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടായെന്നും ശേഖർ പറയുന്നു. മാന്റിസ് പ്രൈവറ്റ് ലിമിറ്റഡും, പൌലോ ട്രാവൽസ് ലിമിറ്റഡും കമ്പനിയുടെ നിലവിലെ ആക്ടിങ് സിഇഒയായ മിറോൺ പെരേര എന്നിവർ ചേർന്ന് 2 ലക്ഷം ശേഖറിന് രൂപ നഷ്ടപരിഹാരം നൽകണം. കൂടാതെ ഗതാഗത ചെലവുകളുമായി ബന്ധപ്പെട്ട് 2000 രൂപ അധികമായി നൽകണമെന്നും ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Law/
യാത്രാമധ്യേ ബസിൽ നിന്നും ഇറക്കിവിട്ട 69 കാരന് നഷ്ടപരിഹാരം 2 ലക്ഷം രൂപ
Next Article
advertisement
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
  • സാം കെ. ജോർജ് ഭാര്യ ജെസിയെ കൊലപ്പെടുത്തിയ ശേഷം മൈസൂരുവിലേക്ക് ഇറാനിയൻ യുവതിയുമൊത്ത് പോയി.

  • കൊലപാതകത്തിന് 10 ദിവസം മുൻപ് സാം ഇടുക്കി ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ എത്തി സ്ഥലം പരിശോധിച്ചു.

  • ജെസിയുടെ മൃതദേഹം ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ നിന്ന് കണ്ടെത്തി, സാം കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് പോയി.

View All
advertisement