'സംസ്ഥാന സര്‍വകലാശാലകളിൽ ഗവര്‍ണര്‍ വൈസ് ചാന്‍സലർമാരെ നിയമിക്കുന്നത് നിയമവിരുദ്ധമല്ല': കൊല്‍ക്കത്ത ഹൈക്കോടതി

Last Updated:

പശ്ചിമ ബംഗാളിലെ 11 സര്‍വകലാശാലകളിലേക്ക് ഇടക്കാല വൈസ് ചാന്‍സലര്‍മാരെ നിയമിച്ച് ബംഗാള്‍ ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കല്‍ക്കട്ട ഹൈക്കോടതി
കല്‍ക്കട്ട ഹൈക്കോടതി
കൊല്‍ക്കത്ത: സംസ്ഥാനത്തിന് കീഴിലുള്ള സര്‍വകലാശാലകളിൽ വൈസ് ചാന്‍സിലറെ നിയമിക്കാനുള്ള ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമല്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. പശ്ചിമ ബംഗാളിലെ 11 സര്‍വകലാശാലകളിലേക്ക് ഇടക്കാല വൈസ് ചാന്‍സലര്‍മാരെ നിയമിച്ച് ബംഗാള്‍ ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.
ചാന്‍സിലര്‍ എന്ന നിലയില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നതിന് മുമ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. അത്തരത്തില്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് ചര്‍ച്ച സംഘടിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
advertisement
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി കൂടിയാലോചന നടത്താതെ ഗവര്‍ണര്‍ നിയമനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമ്പോള്‍ വിദഗ്ധരുമായി കൂടിയോലോചിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടതും ഗവര്‍ണറാണ്. വിദഗ്ധര്‍ക്ക് ഗവര്‍ണറെ ഉപദേശിക്കാനുള്ള അധികാരമില്ലെന്നും കോടതി പറഞ്ഞു. ഒരു പ്രത്യേക രീതിയിലുള്ള ആശയവിനിമയമാണ് അവിടെ നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കൊല്‍ക്കത്ത സര്‍വകലാശാല, കല്യാണി സര്‍വകലാശാല, ജാദവ്പൂര്‍ സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഇടക്കാല വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചത്. ജൂണ്‍ 1നാണ് ഗവര്‍ണര്‍ ഈ ഉത്തരവ് പുറത്തിറക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
'സംസ്ഥാന സര്‍വകലാശാലകളിൽ ഗവര്‍ണര്‍ വൈസ് ചാന്‍സലർമാരെ നിയമിക്കുന്നത് നിയമവിരുദ്ധമല്ല': കൊല്‍ക്കത്ത ഹൈക്കോടതി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement