advertisement

ഡോക്‌ടർമാരോടാണ്; കുറിപ്പടികളും റിപ്പോർട്ടുകളും മനസിലാകുന്ന വിധം എഴുതണമെന്ന് ഒഡീഷ ഹൈക്കോടതി

Last Updated:

മകൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ധനസഹായം ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹർജി പരിഗണിക്കവേയാണ് കോടതി നിർദേശം

മകൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സർക്കാരിൽ നിന്നും ധനസഹായം ആവശ്യപ്പെട്ട് രക്ഷിതാവ് നൽകിയ ഹർജി പരിഗണിക്കവേ ഡോക്ടർമാരുടെ കൈയക്ഷരത്തെ രൂക്ഷമായി വിമർശിച്ച് ഒഡീഷ ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വായിക്കാൻ കോടതിയ്ക്കുണ്ടായ ബുദ്ധിമുട്ടാണ് വിമർശനത്തിന് ഇടയാക്കിയത്.
തുടർന്ന് രോഗികൾക്കുള്ള എല്ലാ കുറിപ്പടികളിലും മെഡിക്കൽ - ലീഗൽ റിപ്പോർട്ടുകളിലും കഴിയുമെങ്കിൽ ക്യാപിറ്റൽ ലെറ്ററിലോ അല്ലെങ്കിൽ ടൈപ്പ് ചെയ്തോ നൽകാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ ഡോക്ടർമാർക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. ഡോക്ടർമാർ എഴുതുന്നത് വായിക്കാൻ നീതിന്യായ സംവിധാനങ്ങൾ കഷ്ടപ്പെടേണ്ട അവസ്ഥ ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
advertisement
കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എഴുതിയ ഡോക്ടർ ഓൺലൈനായി ഹാജരായി റിപ്പോർട്ട് വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതിലൂടെയാണ് പാമ്പ് കടിയേറ്റാണ് യുവാവ് മരിച്ചതെന്ന് കോടതി സ്ഥിരീകരിച്ചത്.
കോടതിക്ക് മുന്നിൽ എത്തുന്ന പല കേസുകളിലും ഡോക്ടർമാർ മെഡിക്കൽ - ലീഗൽ റിപ്പോർട്ടുകൾ അലക്ഷ്യമായും വായിക്കാനാകാത്ത വിധത്തിലുള്ള കൈയക്ഷരത്തിലും എഴുതുന്നത് മൂലം കേസുകളിൽ റിപ്പോർട്ടുകൾ വായിച്ച് ഒരു തീരുമാനത്തിലെത്താൻ കോടതി കഠിനാധ്വാനം ചെയ്യേണ്ടി വരുന്നുവെന്നും ജസ്റ്റിസ് എസ്.കെ പാണിഗ്രഹി നിരീക്ഷിച്ചു. സാധാരണക്കാർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും മനസ്സിലാകാത്ത തരത്തിൽ എഴുതുന്നത് ഡോക്ടർമാരുടെ ഒരു ഫാഷനായി മാറി എന്നും കോടതി പറഞ്ഞു.
advertisement
പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും മരുന്നിന്റെ കുറിപ്പടികളും ക്യാപിറ്റൽ ലെറ്റർ അല്ലെങ്കിൽ വ്യക്തമായ കൈയക്ഷരത്തിലോ എഴുതാനുള്ള നിർദ്ദേശം സംസ്ഥാനത്തെ ഡോക്ടർമാർക്ക് നൽകാൻ ഒഡിഷ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ജനുവരി 4 ന് ഹൈക്കോടതി ഉത്തരവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഡോക്‌ടർമാരോടാണ്; കുറിപ്പടികളും റിപ്പോർട്ടുകളും മനസിലാകുന്ന വിധം എഴുതണമെന്ന് ഒഡീഷ ഹൈക്കോടതി
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement