വെറുതെ ഒന്ന് തൊട്ടാൽ പോക്‌സോ പ്രകാരമുള്ള ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാകില്ല: ഡല്‍ഹി ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
ആറ് വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച കേസിലാണ് കോടതിയുടെ ഇടപെടല്‍
വെറുതെ ഒന്ന് തൊട്ടാൽ പോക്‌സോ പരിധിയിലെ സെക്ഷന്‍ 3(സി) പ്രകാരമുള്ള ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് അമിത് ബന്‍സാല്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
സ്പര്‍ശനം എന്നത് പോക്‌സോ നിയമപ്രകാരം മറ്റൊരു നിയമ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് കോടതി വ്യക്തമാക്കി. ആറ് വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച കേസിലാണ് കോടതിയുടെ ഇടപെടല്‍. ട്യൂഷന്‍ അധ്യാപകനായ സഹോദരന്‍ പഠിപ്പിച്ചിരുന്ന ആറുവയസ്സുകാരിയുടെ സ്വകാര്യഭാഗത്താണ് പ്രതി സ്പര്‍ശിച്ചത്. പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
കേസില്‍ പ്രതിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം സ്പര്‍ശനം ഒരു കുറ്റകൃത്യം തന്നെയാണ്. ലൈംഗികാതിക്രമം നടന്നെന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ ഈ കേസില്‍ ലഭ്യമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ അപ്പീല്‍ ആണ് കോടതി നിലവില്‍ പരിഗണിച്ചത്. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം തടവാണ് ഇയാള്‍ക്ക് വിചാരണ കോടതി വിധിച്ചത്.
അതേസമയം കേസില്‍ പോക്‌സോ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരമുള്ള കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി. എന്നാല്‍ സെക്ഷന്‍ 10 പ്രകാരമുള്ള കുറ്റം തെളിയിക്കപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.
advertisement
‘പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. അതിനര്‍ത്ഥം കുട്ടിയുടെ മൊഴി വിശ്വസനീയമല്ല എന്നല്ല,’ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
‘തന്റെ സ്വകാര്യഭാഗത്ത് പ്രതി സ്പര്‍ശിച്ചുവെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. വേദനയുണ്ടാക്കുന്ന സ്പര്‍ശനമായിരുന്നുവെന്നും കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു,’ എന്ന് കോടതി പറഞ്ഞു.
‘ പ്രോസിക്യൂഷന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിക്ഷാ വിധി നടപ്പാക്കാം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ പ്രോസിക്യൂഷന്റെ മൊഴി മികച്ച നിലവാരത്തിലുള്ളതായിരിക്കണം,” എന്നും കോടതി പറഞ്ഞു.
തുടര്‍ന്ന് കോടതി അപ്പീല്‍ ഭാഗികമായി അംഗീകരിച്ചു. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6ന് പകരം സെക്ഷന്‍ 10 പ്രതിയ്‌ക്കെതിരെ ചുമത്തുകയും ചെയ്തു. ഈ രീതിയില്‍ ഹൈക്കോടതിയുടെ മുമ്പത്തെ വിധി പരിഷ്‌കരിക്കുകയായിരുന്നു.
advertisement
പോക്‌സോ നിയമത്തിലെ സെക്ഷന്‍ 3(സി) പ്രകാരം ഒരു പ്രവൃത്തി ലൈംഗികാതിക്രമമാകണമെങ്കില്‍ പ്രതി കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ എത്തുന്ന വിധത്തില്‍ സ്പര്‍ശിക്കണം.
Location :
New Delhi,New Delhi,Delhi
First Published :
November 08, 2023 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
വെറുതെ ഒന്ന് തൊട്ടാൽ പോക്‌സോ പ്രകാരമുള്ള ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാകില്ല: ഡല്‍ഹി ഹൈക്കോടതി