ഹനുമാനെ അപമാനിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്; യുവാവിനെതിരെയുള്ള കേസ് റദ്ദാക്കാതെ അലഹബാദ് ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
മത സൗഹാര്‍ദ്ദം ഇല്ലാതാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടുവെന്നാണ് പ്രതിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം
അലഹബാദ്: ഹിന്ദു ദൈവമായ ഹനുമാനെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് അലഹാബാദ് ഹൈക്കോടതി. ജസ്റ്റിസ് പ്രശാന്ത് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
പോലീസ് എഫ് ഐ ആര്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലെ ഉള്ളടക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
മത സൗഹാര്‍ദ്ദം ഇല്ലാതാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടുവെന്നാണ് പ്രതിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. ഹിന്ദു ദൈവമായ ഹനുമാനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമാണ് പ്രതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്നും പരാതിയിൽ പറയുന്നു.
advertisement
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505 (2) / 295(എ) വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 67 എന്നിവ പ്രകാരമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയ്‌ക്കെതിരെയുള്ള കുറ്റം നിലനില്‍ക്കുന്നുണ്ട് എന്നായിരുന്നു കീഴ്‌ക്കോടതിയുടെ നിരീക്ഷണം.
സിആര്‍പിസി സെക്ഷന്‍ 482 പ്രകാരം ഹൈക്കോടതിയ്ക്ക് നല്‍കിയിട്ടുള്ള അധികാരം എങ്ങനെ വിനിയോഗിക്കണമെന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
നിലവിലെ വിഷയം സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് കീഴിലല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി പ്രതിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
Location :
Allahabad,Allahabad,Uttar Pradesh
First Published :
June 20, 2023 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ഹനുമാനെ അപമാനിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്; യുവാവിനെതിരെയുള്ള കേസ് റദ്ദാക്കാതെ അലഹബാദ് ഹൈക്കോടതി