ലാവലിൻ: മാറ്റിവെക്കുന്നതിന് മാറ്റമില്ലാത്ത കേസ് സുപ്രീം കോടതി 30-ാം തവണയും മാറ്റിവെച്ചു

Last Updated:

അന്തിമ വാദത്തിനായി കേസ് മേയ് ഒന്നിന് പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് 2നും തുടരും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഇത് മുപ്പതാം തവണയാണ് ലാവലിൻ കേസ് മാറ്റിവക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് 2നും തുടരും. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നൽകിയ അപ്പീൽ മേയ് 7ന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. സുധീരന്റെ അപ്പീലിൽ ഇതുവരെയും നോട്ടിസ് ആകാത്തതിനാലാണ് പ്രത്യേകം പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു സുപ്രീംകോടതിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോടതി വാദം കേള്‍ക്കണമെന്നാണ് ആവശ്യം. എന്നാൽ, തുടർച്ചയായി രണ്ടു ദിവസം വാദം കേൾക്കാനുള്ള സൗകര്യം പരിഗണിക്കുമ്പോൾ മേയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.
കേസില്‍ സിബിഐക്ക് താത്പര്യമില്ലെന്ന് വി എം സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ് വി രാജു അറിയിച്ചത്. കേസ് വാദത്തിനെടുക്കുന്നതിൽ സിബിഐക്കു താൽപര്യമില്ലെന്ന ആരോപണം ശരിയല്ലെന്നും ഏതു ദിവസവും തയാറാണെന്നും അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരായ വൻസജ ശുക്ല പറഞ്ഞു.
advertisement
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചവരുടെ ഹര്‍ജികളുമാണ് സുപ്രീം കോടതിയിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
ലാവലിൻ: മാറ്റിവെക്കുന്നതിന് മാറ്റമില്ലാത്ത കേസ് സുപ്രീം കോടതി 30-ാം തവണയും മാറ്റിവെച്ചു
Next Article
advertisement
Horoscope December 11 | മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
  • ഇന്നത്തെ ദിവസം എല്ലാ രാശികളിലും വെല്ലുവിളി നിറഞ്ഞതായിരിക്കും

  • ആശയവിനിമയ പ്രശ്‌നങ്ങളും വൈകാരിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും

  • മിഥുനം, കന്നി രാശിക്കാർക്ക് പോസിറ്റീവ് ദിവസം

View All
advertisement