അന്നേ ഉണ്ടോ ഇതൊക്കെ? ക്ലോണിംഗ് നടത്തുന്ന സമുദ്രജീവിയുടെ 115 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി
- Published by:Vishnupriya S
- news18-malayalam
Last Updated:
നക്ഷത്രമത്സ്യങ്ങള്‍ക്ക് സമാനമായി ആറ് കൈകള്‍ ഇവയ്ക്കുണ്ട്
നക്ഷത്ര മത്സ്യത്തോട് വളരെയധികം സാമ്യമുള്ള സമുദ്ര ജല ജീവിയായ ബ്രിട്ടില്‍ സ്റ്റാറിന്റെ ഫോസില്‍ ജര്‍മനിയില്‍ ഗവേഷകര്‍ കണ്ടെത്തി. ഈ ഫോസിലിന് 155 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പുരാതന സമുദ്രജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ ഫോസില്‍ ഏറെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. കൂടാതെ, നക്ഷത്രമത്സ്യങ്ങള്‍ക്ക് സമാനമായി ആറ് കൈകള്‍ ഇവയ്ക്കുണ്ട്. ഇണയില്ലാതെ തന്നെ പ്രത്യുത്പാദനം നടത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. അതായത് ശരീരത്തെ സ്വയം പുനരുജ്ജീവിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും.
''ചില ബ്രിട്ടില്‍ സ്റ്റാറുകളും സ്റ്റാര്‍ഫിഷും പ്രത്യുത്പാദനത്തില്‍ അസാധാരണമായ വഴികള്‍ സ്വീകരിക്കാറുണ്ട്. ഈ സമയത്ത് അവയുടെ ശരീരം പകുതിയായി വേര്‍പിരിയുകയും നഷ്ടമായ ശരീരഭാഗത്ത് അവയവങ്ങള്‍ പിന്നീട് വളര്‍ന്നു വരികയുമാണ് ചെയ്യുന്നത്,'' ലക്‌സംബര്‍ഗിലെ നാഷണല്‍ മ്യൂസിയും ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ പാലിയന്റോളജിസ്റ്റായ ഡോ. ബെന്‍ തുയി മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജന്തുശാസ്ത്രത്തില്‍ ക്ലോണല്‍ ഫ്രാഗ്മെന്റേഷന്‍ എന്ന് ഈ വിളിക്കപ്പെടുന്ന ഈ പ്രക്രിയയെക്കുറിച്ച് താരതമ്യേന നന്നായി പഠിച്ചിട്ടുണ്ടെങ്കിലും അതിന്റെ പരിണാമപരമായ ഉത്ഭവത്തെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറ് കൈകളുള്ള ഈ ബ്രിട്ടില്‍ സ്റ്റാറിന് ഓഫിയാക്റ്റിക്‌സ് ഹെക്‌സ് എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. 2018ല്‍ തെക്കന്‍ ജര്‍മനിയിലെ ഒരു ചുണ്ണാബ് കല്ല് നിക്ഷേപത്തില്‍ നിന്നാണ് ഈ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തിയത്.
advertisement
ഈ കണ്ടെത്തലിന്റെ അപൂര്‍വതയെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ചും ഡോ. തുയി ഊന്നിപ്പറഞ്ഞു. നക്ഷത്ര ആകൃതിയിലുള്ള സമുദ്രജീവികളില്‍ നടക്കുന്ന ക്ലോണിംഗ് പ്രവര്‍ത്തനത്തിന് ആഴത്തിലുള്ള പരിണാമ പ്രക്രിയയുണ്ടെന്ന് ഈ ഫോസിലിന്റെ കണ്ടെത്തല്‍ അടിവരയിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുറാസിക് കാലഘട്ടത്തിന്റെ അവസാനകാലത്താണ് അലൈംഗിക പുനരുത്പാദനം (ഇണയുടെ പങ്കാളിത്തമില്ലാതെയുള്ള പ്രത്യുത്പാദനം) ആരംഭിച്ചതെന്ന് ഓഫിയാക്റ്റിസ് ഹെക്‌സിനെ ശാസ്ത്രസമൂഹത്തിന് പരിചയപ്പെടുത്തിക്കൊണ്ട് ഗവേഷകര്‍ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 22, 2024 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
അന്നേ ഉണ്ടോ ഇതൊക്കെ? ക്ലോണിംഗ് നടത്തുന്ന സമുദ്രജീവിയുടെ 115 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി