ഒന്നാം വയസില്‍ അമ്മയും അച്ഛനും വേര്‍പിരിഞ്ഞു; മകന്‍ 22 വര്‍ഷത്തിന് ശേഷം അമ്മയെ കണ്ടെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൂടെ ജോലിചെയ്യുന്ന ആളുടെ സഹായത്തോടെ അമ്മ ഏതോ അഗതി മന്ദിരത്തിലുണ്ടെന്ന വിവരം ലഭിച്ചു.
തിരുവനന്തപുരം: ഒന്നാം വയസില്‍ നഷ്ടപ്പെട്ട അമ്മയെ 22 വര്‍ഷത്തിന് ശേഷം കണ്ടെത്തി മകന്‍. വിതുര സ്വദേശിയായ അശ്വിനാണ് 22 വര്‍ഷത്തിന് ശേഷം അമ്മയെ കണ്ടെത്തിയത്. ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അച്ഛനും അമ്മയും വര്‍പിരിഞ്ഞു. പിന്നീട് അച്ഛന്‍ ജീവനൊടുക്കി. പിതാവിന്റെ അമ്മ വിശലാക്ഷിയാണ് അശ്വിനെ പഠിപ്പിച്ചത്.
പത്താം ക്ലാസില്‍ മികച്ച വിജയം കൈവരിച്ച അശ്വിന്‍ പ്ലസ്ടുവിന് പ്രവേശനം നേടി. ഇതിനിടെ വിശലാക്ഷി മരിച്ചു.ഇതോടെ 16ാം വയസ്സില്‍ ജീവിതത്തിലെ വേരുകളെല്ലാം നഷ്ടപ്പെട്ടു.
പഠനത്തിനിടെ മാജികിനോട് ഏറെ താത്പര്യം ഉള്ള അശ്വിന്‍ മജിഷ്യനെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ട് തിരുവനന്തുപുരത്ത് എത്തി. പിന്നീട് വവിരം അറിയിക്കാമെന്ന് പറഞ്ഞ് മടക്കിയെങ്കിലും അശ്വിന്‍ തിരുവനന്തപുരത്ത് തുടര്‍ന്നു.
ബിയര്‍കുപ്പികള്‍ പെറുക്കിവിറ്റ് കിട്ടിയ വരുമാനത്തിലായിരുന്നു അശ്വിന്‍ തലസ്ഥാനത്ത് തുടര്‍ന്നത്. എന്നാല്‍ മറ്റുള്ളവരുടെ ഉപദ്രവം മൂലം അശ്വിന് അധിക കാലം അവിടെ തുടരാന്‍ കഴിഞ്ഞില്ല. നാട്ടിലേക്ക് മടങ്ങിയെങ്ങിയെങ്കിലും അധികം വൈകാതെ ജോലി ലഭിച്ച് തിരുവനന്തപുരത്തെത്തി.
advertisement
ജോലി ലഭിച്ച ശേഷം അശ്വിന്‍ തന്റെ അമ്മയെ കണ്ടെത്തുന്നതിനായി ശ്രമം ആരംഭിച്ചു. കൂടെ ജോലിചെയ്യുന്ന ആളുടെ സഹായത്തോടെ അമ്മ ഏതോ അഗതി മന്ദിരത്തിലുണ്ടെന്ന വിവരം ലഭിച്ചു. നമ്പര്‍ തപ്പിയെടുത്ത് അന്വേഷണം തുടങ്ങി. അവസാനം ചിറയിന്‍കീഴ് അഗതി മന്ദിരത്തില്‍ 44 വയസുള്ള ലത ഉണ്ടെന്ന് വിവരം അശ്വിന് ലഭിച്ചു.
അമ്മയെ കണ്ടെത്തിയെങ്കിലും മകനെ തിരിച്ചറിഞ്ഞില്ല. എന്നലും പരാതി ഇല്ല അമ്മയെ തിരിച്ചുകിട്ടിയല്ലോ ഇനി അമ്മയ്‌ക്കൊപ്പം ജീവിക്കണം നല്ല ചികിത്സ നല്‍കണം അശ്വിന്‍ പറയുന്നു. മാജിക് പ്രകടനത്തിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട് അശ്വിന്‍. ഇനി അശ്വിന് വേണ്ടത് അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ സ്വന്തമായൊരു വീടാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 09, 2021 8:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഒന്നാം വയസില്‍ അമ്മയും അച്ഛനും വേര്‍പിരിഞ്ഞു; മകന്‍ 22 വര്‍ഷത്തിന് ശേഷം അമ്മയെ കണ്ടെത്തി