52കാരി 150 കിലോമീറ്റര്‍ കടലില്‍ നീന്തി പുതുചരിത്രം രചിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ശ്യാമളയ്ക്ക് സുരക്ഷയും നിര്‍ണായകമായ പിന്തുണയും ഉറപ്പുവരുത്തി മെഡിക്കല്‍ സ്റ്റാഫും സ്‌കൂബ ഡൈവേഴ്‌സും ഉള്‍പ്പെടെയുള്ള 14 അംഗ ക്രൂ കടലില്‍ അവരെ പിന്തുടര്‍ന്നിരുന്നു
അഞ്ച് ദിവസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി 52കാരിയായ ഗോലി ശ്യാമള ആന്ധ്രാപ്രദേശിലെ കാകിനാഡയിലെ സൂര്യറാവുപേട്ടയുടെ തീരത്തേക്ക് ഡിസംബര്‍ 28ന് നീന്തിക്കയറിയപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് പുതു ചരിത്രം. വിശാഖപട്ടണത്തുനിന്ന് കാകിനാഡയിലേക്കുള്ള 150 കിലോമീറ്റര്‍ ദൂരമാണ് അഞ്ച് ദിവസം കൊണ്ട് അവര്‍ നീന്തിയെത്തിയത്. ഈ നേട്ടം ഗോലി ശ്യാമളയുടെ വ്യക്തിപരമായ നേട്ടമായല്ല, മറിച്ച് എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് വലിയ പ്രചോദനമായി മാറിയിരിക്കുകയാണ്.
കാകിനാഡ ജില്ലയിലെ സമറള്‍കോട്ട ഗ്രാമവാസിയാണ് ശ്യാമള. കോറമാണ്ടല്‍ ഒഡീസി ഓഷ്യന്‍ സ്വിമ്മിംഗ് ഓര്‍ഗനൈസേഷന്റെ മേല്‍നോട്ടിലായിരുന്നു ശ്യാമള തന്റെ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഒരു ദിവസം ശരാശരി 30 കിലോമീറ്റര്‍ ദൂരമാണ് അവര്‍ പിന്നിട്ടത്.
വലിയ സ്വീകരണമാണ് കാകിനാഡയില്‍ ശ്യാമളയ്ക്കായി നാട്ടുകാരും പൗരപ്രമുഖരും ഒരുക്കിയത്. പെദ്ദാപുരം എംഎല്‍എ ചിന്നരാജപ്പയും കാക്കിനാഡ മുനിസിപ്പല്‍ കമ്മിഷണര്‍ ഭാവന വാസിസ്റ്റയും ഉള്‍പ്പെടെയുള്ളവര്‍ നാട്ടുകാരോടൊപ്പം ചേര്‍ന്ന് ശ്യാമളയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി.
2021ല്‍ പാക്ക് കടലിടുക്ക് നീന്തിക്കയറി അവർ ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു. ഫെബ്രുവരിയില്‍ ലക്ഷദ്വീപ് ദീപുകള്‍ക്ക് ചുറ്റുമുള്ള കടലും അവര്‍ നീന്തിക്കയറി. ഇത് കൈവരിക്കുന്ന ആദ്യത്തെ ഏഷ്യക്കാരിയെന്ന ഇരട്ട നേട്ടവും അവര്‍ സ്വന്തമാക്കിയിരുന്നു.
advertisement
ശ്യാമളയ്ക്ക് സുരക്ഷയും നിര്‍ണായകമായ പിന്തുണയും ഉറപ്പുവരുത്തി മെഡിക്കല്‍ സ്റ്റാഫും സ്‌കൂബ ഡൈവേഴ്‌സും ഉള്‍പ്പെടെയുള്ള 14 അംഗ ക്രൂ കടലില്‍ അവരെ പിന്തുടര്‍ന്നിരുന്നു.
കടലില്‍ ഡോള്‍ഫിനൊപ്പം നീന്താനുള്ള അപൂര്‍വ അവസരം ലഭിച്ചതിനെക്കുറിച്ച് ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. അതേസമയം, ജെല്ലിഫിഷുകള്‍ നീന്തലിനിടെ വെല്ലുവിളി ഉയര്‍ത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്‌നങ്ങള്‍ പിന്തുടരുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് ഓര്‍മിപ്പിക്കുന്നതാണ് ശ്യാമളയുടെ ഈ നേട്ടം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 06, 2025 9:52 AM IST