'പണം ആരുടെയെങ്കിലും സന്തോഷത്തിനായി ചെലവഴിക്കണം'; അച്ഛൻ മകന് നല്‍കിയ ഉപദേശം സഹായമായത് ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക്

Last Updated:

എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ സംഘടന 1,000 പെണ്‍കുട്ടികള്‍ക്ക് ബാഗുകള്‍, കുപ്പികള്‍, ടിഫിനുകള്‍ തുടങ്ങി സ്‌കൂള്‍ അവശ്യവസ്തുക്കള്‍ സംഭാവന ചെയ്യുന്നുണ്ട്

News18
News18
സ്വര്‍ത്ഥത നിറഞ്ഞ ഈ ലോകത്ത് തന്റെ പ്രവൃത്തിയിലൂടെ കാരുണ്യത്തിന്റെ ശ്രദ്ധേയമായ മാതൃക തീര്‍ക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിപിന്‍ കുമാര്‍ അവസ്തി. യുപിയിലെ കാണ്‍പൂര്‍ സ്വദേശിയായ വിപിന്‍ കുമാര്‍ ഒരു കാലത്ത് അശ്രദ്ധമായി പണം ചെലവഴിച്ചിരുന്ന ആളായിരുന്നു. എന്നാലിപ്പോള്‍, നിരാലംബരായ മനുഷ്യര്‍ക്ക് പ്രത്യേകിച്ച് സഹായം ആവശ്യമുള്ള പെണ്‍കുട്ടികള്‍ക്ക് പ്രതീക്ഷയുടെ ദീപമായി മാറിയിരിക്കുകയാണ് ഈ മനുഷ്യന്‍.
പാര്‍ട്ടികള്‍ക്കും യാത്രകള്‍ക്കും ആഡംബര ജീവിതം നയിക്കുന്നതിനുമായി ധാരാളം പണം ചെലവഴിച്ചിരുന്ന ഒരു ഫ്ളാഷ്ബാക്കാണ് വിപിനുണ്ടായിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ജീവിതശൈലി കണ്ട് നിരാശ തോന്നിയ അച്ഛന്‍ നല്‍കിയ ഉപേദശമാണ് വിപിന്റെ ജീവിതം മാറ്റിമറിച്ചത്. പണം ചെലവഴിക്കണമെങ്കില്‍ അത് ആരുടെയെങ്കിലും സന്തോഷത്തിനായി ചെലവഴിക്കാനായിരുന്നു അച്ഛന്‍ വിപിന് നല്‍കിയ ഉപദേശം. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായിക്കാനും അച്ഛന്‍ അദ്ദേഹത്തെ ഉപദേശിച്ചു.
പണം ചെലവഴിക്കുന്നതിനുള്ള മുന്‍ഗണനകളെ കുറിച്ച് മാറി ചിന്തിക്കാന്‍ അച്ഛന്റെ ഉപദേശം വിപിന് പ്രോത്സാഹനമായി. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 2017-ല്‍ സംഗം സേവാലെ സന്‍സ്ഥാന്‍ എന്ന പേരിൽ ഒരു സാമൂഹിക സേവന സംഘടന അദ്ദേഹം സ്ഥാപിച്ചു. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുന്ന റൊട്ടി ബാങ്ക്, ബര്‍ത്തന്‍ ബാങ്ക്, കപ്ഡ ബാങ്ക് തുടങ്ങിയ ലളിതവും എന്നാല്‍ ഫലപ്രദവുമായ പ്രവർത്തനങ്ങളിലൂടെയാണ് സംഘടനയ്ക്ക് തുടക്കംകുറിച്ചത്. പിന്നീട് ഒരു സമ്പൂര്‍ണ്ണ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് നെറ്റ്‌വര്‍ക്കായി സംഘടന വളര്‍ന്നു. മരങ്ങള്‍ നട്ടുപിടിപ്പിക്കുക, കുരുവികളുടെ സംരക്ഷണം, സൗജന്യ കുടിവെള്ള വിതരണം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം എന്നിവയിലും സംഘടന ശ്രദ്ധകേന്ദ്രീകരിച്ചു.
advertisement
പാവപ്പെട്ട പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് വിപിന്‍ കുമാര്‍ അവസ്തിയെ യഥാര്‍ത്ഥത്തില്‍ വ്യത്യസ്തനാക്കുന്നത്. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ സംഘടന 1,000 പെണ്‍കുട്ടികള്‍ക്ക് ബാഗുകള്‍, കുപ്പികള്‍, ടിഫിനുകള്‍ തുടങ്ങി സ്‌കൂള്‍ അവശ്യവസ്തുക്കള്‍ സംഭാവന ചെയ്യുന്നുണ്ട്. കൂടാതെ എല്ലാ വര്‍ഷവും രണ്ട് ദരിദ്ര പെണ്‍കുട്ടികളുടെ വിവാഹവും അദ്ദേഹം സ്വന്തം ചെലവിൽ നടത്തിക്കൊടുക്കുന്നുണ്ട്. സ്വര്‍ണ്ണാഭരണങ്ങള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ എല്ലാം വിപിന്‍ കുമാര്‍ വാങ്ങി നല്‍കും. ഇതിന് മറ്റ് ധനസഹായങ്ങളൊന്നും അദ്ദേഹം സ്വീകരിക്കുന്നില്ല. മറിച്ച്, തന്റെ വ്യക്തിഗത വരുമാനത്തിന്റെ 25 ശതമാനം അദ്ദേഹം നിസ്വാര്‍ത്ഥമായി ഈ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയാണ് ചെയ്യുന്നത്.
advertisement
സാമൂഹിക സേവനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയത് മറ്റുള്ളവര്‍ക്ക് സഹായമാകുക മാത്രമല്ല, തന്നെ സുഖപ്പെടുത്തിയെന്നും വിപിന്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തലവേദനയും ഒരിക്കല്‍ അനുഭവിച്ച അദ്ദേഹത്തിന് ഇനി മരുന്ന് ആവശ്യമില്ല. "ഞാന്‍ മറ്റുള്ളവരെ സഹായിക്കാന്‍ തുടങ്ങിയതിനുശേഷം ഞാന്‍ സമാധാനത്തോടെ ഉറങ്ങുന്നു. അവരുടെ മുഖത്ത് കാണുന്ന സന്തോഷമാണ് എനിക്കുള്ള ഏറ്റവും മികച്ച മരുന്ന്", അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
'പണം ആരുടെയെങ്കിലും സന്തോഷത്തിനായി ചെലവഴിക്കണം'; അച്ഛൻ മകന് നല്‍കിയ ഉപദേശം സഹായമായത് ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement