ഇനി അൽപ്പം സ്‌ട്രോബറി ഐസ്‌ക്രീമും മട്ടണ്‍ കറിയും ഒരു പ്ലേറ്റില്‍ കഴിച്ചാലോ?
- Published by:meera_57
- news18-malayalam
Last Updated:
ഒറ്റനോട്ടത്തില്‍ ഒരു സാധാരണ ഭക്ഷണപ്രേമിയെ പോലും ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ കോമ്പോ
വിചിത്രമായ ഭക്ഷണ പരീക്ഷണങ്ങളോടുള്ള സോഷ്യല്‍ മീഡിയയിലെ അഭിനിവേശം ഒട്ടും കുറഞ്ഞിട്ടില്ല. ആളുകള്‍ അത്യന്തം വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകളിലേക്ക് എത്തിയെന്ന് കരുതുമ്പോഴെല്ലാം എവിടെനിന്നെങ്കിലും അതിലും വിചിത്രമായ ആശയം ഉയര്‍ന്നു വരും. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
സ്‌ട്രോബറി ഐസ്‌ക്രീമും മട്ടണ്‍ കറിയും ഒരുമിച്ച് ഒരു പ്ലേറ്റില്‍ കഴിച്ചാലോ? ഭക്ഷണ പ്രേമികളെയും പ്രത്യേകിച്ച് മട്ടണ്‍ ഇഷ്ടപ്പെടുന്നവരെയും വേദനിപ്പിക്കുന്ന ഒരു കോമ്പോയാണിത്. സ്‌ട്രോബറി ഐസ്‌ക്രീമും മട്ടണ്‍ കറിയും ഒരുമിച്ച് കഴിക്കാനോ എന്ന് മൂക്കത്ത് വിരല്‍വച്ച് ചോദിക്കുന്നവരും ഉണ്ടാകും.
ബംഗളൂരുവില്‍ ഒരു ബുഫെയ്ക്കിടയില്‍ ചിത്രീകരിച്ച വൈറല്‍ ക്ലിപ്പിലാണ് ഒരാള്‍ സ്‌ട്രോബറി ഐസ്‌ക്രീമും മട്ടണ്‍ കറിയും അടങ്ങുന്ന വിചിത്ര കോമ്പോ ഒരുമിച്ച് പരീക്ഷിക്കാനായി പ്ലേറ്റില്‍ എടുത്തിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്. ഒറ്റനോട്ടത്തില്‍ ഒരു സാധാരണ ഭക്ഷണപ്രേമിയെ പോലും ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ കോമ്പോ. സാധാരണയായി ഒരുമിച്ച് കഴിക്കുന്ന വിഭവങ്ങള്‍ എന്ന നിലയ്ക്കാണ് അദ്ദേഹം ഇത് പ്ലേറ്റില്‍ എടുത്തിരിക്കുന്നതും.
advertisement
advertisement
മനുഷ്യന്റെ വിചിത്രമായ അഭിരുചികള്‍, തീരുമാനമെടുക്കാനുള്ള കഴിവ്, സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഭക്ഷണ പ്രവണതകളുടെ നിലവിലെ അവസ്ഥ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു കോമ്പോയാണിത്. കാഴ്ചക്കാരുടെ പ്രതികരണങ്ങളെല്ലാം കൃത്യമായി സംഗ്രഹിച്ച അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. 'മാന്‍ ഈസ് വൈല്‍ഡ്' എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.
ഇത്തരം ഭക്ഷണ പരീക്ഷണങ്ങളെ സോഷ്യല്‍ മീഡിയ അത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല. വിചിത്രമായ ഭക്ഷണ ജോടി സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ രസകരമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. ഈ ഒരു കാഴ്ച മാത്രം മതി ജീവിതകാലം മുഴുവന്‍ ഇടവിട്ടുള്ള ഉപവാസത്തിന് പ്രചോദനമാകാന്‍ എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'ഫൈനല്‍ ഡെസ്റ്റിനേഷന്‍' എന്നായിരുന്നു മറ്റൊരു കമന്റ്. ഇത് എഐ ആണെന്ന് പറയൂ എന്ന് തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ ആളുകള്‍ പങ്കുവെച്ചിരുന്നു.
advertisement
Summary: What if you eat strawberry ice cream and mutton curry together on one plate? This is a combo that will make food lovers, especially those who love mutton, sick. There will be those who will ask wonder eyed whether they can eat strawberry ice cream and mutton curry together
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 08, 2025 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇനി അൽപ്പം സ്‌ട്രോബറി ഐസ്‌ക്രീമും മട്ടണ്‍ കറിയും ഒരു പ്ലേറ്റില്‍ കഴിച്ചാലോ?


