International Sex Workers Day | ഡോക്ടർ ജന ലൈംഗിക തൊഴിലാളികൾക്കായി ഫുട്ബോളിനെ പ്രയോജനപ്പെടുത്തിയത് ഇങ്ങനെ

Last Updated:

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിലും മുന്നിൽ ഉണ്ടായിരുന്ന ഡോക്ടർ സമർജിത്ത് ജന കഴിഞ്ഞ മാസം എട്ടാം തിയതിയാണ് മരണപ്പെട്ടത്. കോവിഡ് രോഗത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് 68കാരനായ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്.

Samrjit jana
Samrjit jana
ലോകത്ത് ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാകുന്നവരാണ് ലൈംഗിക തൊഴിലാളികൾ. ഒട്ടും ബഹുമാനം ലഭിക്കാത്ത ഈ ജോലിയിൽ മനുഷിത്വ രഹിതമായ പെരുമാറ്റവും ഇവർ നേരിടുന്നു. ലൈംഗിക തൊഴിലാളികൾ അനുഭവിക്കുന്ന ദുരിത ജീവിതവും ഇവർക്ക് നേരെയുള്ള മനുഷിത്വരഹിതമായ പെരുമാറ്റവും ലോകത്തിന് മുന്നിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈംഗിക തൊഴിലാളി ദിനം ആചരിക്കുന്നത്. 1975 ജൂൺ 2നാണ് ആദ്യമായി ലൈംഗിക തൊഴിലാളി ദിനം ആചരിച്ചത്. പിന്നീട്, എല്ലാ വർഷവും ഇതേ ദിവസം അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനം ആചരിച്ചു വരുന്നു.
ലൈംഗിക തൊഴിലാളികൾ നേരിടുന്ന ചൂഷണം ഇന്ത്യയിലും പുതുമയുള്ള കാര്യമല്ല. വർഷങ്ങളായി രാജ്യത്ത് ഇത്തരം രീതിയിൽ ജീവിക്കുന്നവർ ചൂഷണം നേരിടുന്നുണ്ടെങ്കിലും വളരെ കുറച്ച് ആളുകൾ മാത്രമേ ഇതിന് മാറ്റം വരുത്താൻ ശ്രമിച്ചിട്ടുള്ളൂ.
കൊൽക്കത്തയിൽ വച്ച് കഴിഞ്ഞ മാസം അന്തരിച്ച ഡോക്ടർ സമർജിത്ത് ജന ഇതിൽ ഒരാളാണ്. ലൈംഗിക തൊഴിലാളികളുടെ ഉന്നമനത്തിനായി ഫുട്ബോളിലൂടെയാണ് ഇദ്ദേഹം പ്രവർത്തിച്ചത്. കൊൽക്കത്തയിലെ ഏറ്റവും വലിയ റെഡ് ലൈറ്റ് ജില്ലയായ സോനാഗച്ചി കേന്ദ്രീകരിച്ചായിരുന്നു ഡോക്ടർ ജനയുടെ പ്രവർത്തനം. 1992ൽ സംസ്ഥാനത്തെ 65,000 ലൈംഗിക തൊഴിലാളികൾ ഭാഗമായ ദർബാർ മഹിള സമൻവയ സമിതി എന്ന സംഘടന രൂപീകരിച്ചായിരുന്നു തുടക്കം.
advertisement
ഫുട്ബോളിലൂടെ ലൈംഗിക തൊഴിലാളികൾക്കും അവരുടെ മക്കൾക്കും മെച്ചപ്പെട്ട ജീവിതം നൽകുവാൻ സംഘടന പരിശ്രമിച്ചു. സംഘടനയുടെ ഭാഗമായി ദർബാർ സ്പോർട്സ് അക്കാദമി ഡോക്ടർ ജന ആരംഭിച്ചിരുന്നു. ലൈംഗിക തൊഴിലാളികളുടെ മക്കൾക്ക് ഫുട്ബോൾ പഠിക്കാനും പരിശീലിക്കാനും ഇത് അവസരം ഒരുക്കി. അക്കാദമിയുടെ രാംനഗറിലുള്ള അണ്ടർ 12, അണ്ടർ 15, സെക്കൻഡ് ഡിവിഷൻ ടീമുകൾ വലിയ വിജയമായിരുന്നു.
advertisement
2015ഓടെ ദർബാർ സ്പോർട്സ് അക്കാദമി പൂർണ്ണമായും ഒരു റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയായി മാറി. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നുള്ളവരും ഇന്ന് ഈ അക്കാദമിയിൽ പരിശീലനത്തിനായി വരുന്നുണ്ട്.
ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഡോക്ചർ ജന അറിയപ്പെടുന്ന ഒരു എപ്പിഡെമോളജിസ്റ്റ് കൂടി ആയിരുന്നു. ജോൺ ഹോപ്കിൻസ് സർവ്വകലാശാല, മിഷിഗൺ സർവ്വകലാശാല എന്നിവയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
advertisement
ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിലും മുന്നിൽ ഉണ്ടായിരുന്ന ഡോക്ടർ സമർജിത്ത് ജന കഴിഞ്ഞ മാസം എട്ടാം തിയതിയാണ് മരണപ്പെട്ടത്. കോവിഡ് രോഗത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് 68കാരനായ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്.
രാജ്യത്ത് എച്ച് ഐ വി എയ്ഡ്സ് പടരുന്നത് തടഞ്ഞു നിർത്തുന്നതിലും വലിയ പങ്കു വഹിച്ചയാളാണ് ഡോക്ടർ സമർജിത്ത് ജന. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ സ്ക്രീനിംഗ് കമ്മിറ്റി മെമ്പറായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ലൈംഗിക തൊഴിലാളികൾക്ക് ആയി ഓരു കോപ്പറേറ്റീവ് ബാങ്കും അദ്ദേഹം 1990കളുടെ മധ്യത്തിൽ സ്ഥാപിച്ചിരുന്നു. ലൈംഗിക തൊഴിലാളികൾക്കായി ബാങ്ക് തുടങ്ങാമോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ അന്ന് നടന്നിരുന്നു.
advertisement
KeyWords | International sex workers day, Sex workers, Bengal, Football, Samrjit jana, ലൈംഗിക തൊഴിലാളി ദിനം, ലൈംഗിക തൊഴിലാളി, ഫുട്ബോൾ, ബംഗാൾ, സമർജിത്ത് ജന
മലയാളം വാർത്തകൾ/ വാർത്ത/Life/
International Sex Workers Day | ഡോക്ടർ ജന ലൈംഗിക തൊഴിലാളികൾക്കായി ഫുട്ബോളിനെ പ്രയോജനപ്പെടുത്തിയത് ഇങ്ങനെ
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All

പ്രധാനപ്പെട്ട വാർത്ത

കൂടുതൽ വാർത്തകൾ
advertisement