ഇന്ന് അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനം. ലൈംഗിക തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്. ലൈംഗിക തൊഴിലാളികളോട് ആളുകൾ പലപ്പോഴും വളരെ മോശമായാണ് പെരുമാറാറുള്ളത്. മാത്രമല്ല ഇവർ പല അക്രമങ്ങൾക്കും ഇരയാകാറുമുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസം ഇവരെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുന്ന ദിവസം കൂടിയാണ്. എന്തുകൊണ്ടാണ് ജൂൺ 2 അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി ആഘോഷിക്കുന്നത് എന്ന് നോക്കാം.
അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനത്തിന്റെ ചരിത്രംക്രിമിനൽവൽക്കരിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമായ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി ഏകദേശം 100 ലൈംഗിക തൊഴിലാളികൾ 1975 ജൂൺ 2ന് ഫ്രാൻസിലെ ലിയോണിലെ സെന്റ് നിസിയർ പള്ളിയിൽ ഒത്തുകൂടി. 'ഞങ്ങളുടെ കുട്ടികൾ അവരുടെ അമ്മമാർ ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു ആ പരിപാടിയുടെ ബാനറിൽ എഴുതിയിരുന്നത്. ഒപ്പം ലോകമെമ്പാടുമുള്ള അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു മാധ്യമ പ്രചാരണവും ആരംഭിച്ചു. ഈ നടപടി ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങളിൽ ഇടം നേടി. ലൈംഗികത്തൊഴിലാളികൾ ഫ്രാൻസിലെമ്പാടും നടത്തിയ പണിമുടക്കുകളാണ് പിന്നീട് ഈ ദിവസം അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി വർഷം തോറും ആചരിക്കാനുള്ള കാരണം.
COVID 19 | പ്രതിഷേധവുമായി പ്രതിപക്ഷം; കോവിഡ് മരണം രഹസ്യമാക്കി വയ്ക്കുന്നു എന്ന് ആരോപണംപൊലീസിന്റെ ഉപദ്രവം അവസാനിപ്പിക്കുക, ജോലി ചെയ്തിരുന്ന ഹോട്ടലുകൾ വീണ്ടും തുറക്കുക, ലൈംഗികത്തൊഴിലാളികളുടെ കൊലപാതകങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സെന്റ് നിസിയർ പള്ളിയിൽ ഒത്തുകൂടിയ ലൈംഗിക തൊഴിലാളികൾ ആവശ്യപ്പെട്ടത്. ആ സമയത്ത്, ഫ്രഞ്ച് ലൈംഗികത്തൊഴിലാളികൾ നടത്തിയ ഈ പ്രതിഷേധം എട്ട് ദിവസം നീണ്ട പണിമുടക്കായി മാറിയിരുന്നു.
എന്നാൽ, പ്രതിഷേധക്കാരുടെ പരാതികൾ ഉൾക്കൊള്ളാൻ പൊലീസ് വിസമ്മതിക്കുകയും കഠിനമായ ശിക്ഷകൾ നൽകി ഭീഷണിപ്പെടുത്തുകയും ചെയ്തു. എട്ട് ദിവസത്തിന് ശേഷം, പൊലീസ് പ്രതിഷേധക്കാരെ തുരത്തിയോടിച്ചു. പ്രതിഷേധവും പണിമുടക്കും ഒരു നിയമ പരിഷ്കരണത്തിനും കാരണമായില്ല. എന്നാൽ, ലൈംഗിക തൊഴിലാളികളുടെ ഈ പ്രതിഷേധം യൂറോപ്പിലും യുകെയിലും വലിയ മാറ്റങ്ങൾക്കുള്ള തീപ്പൊരിയായി മാറി. അതിനാൽ, എല്ലാ വർഷവും ജൂൺ 2ന് എൻഎസ്‌ഡബ്ല്യുപി അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി ആചരിക്കാൻ തുടങ്ങി. നീതിയിലേക്കുള്ള പ്രവേശനം എന്ന നിലയിലാണ് ഈ ദിനത്തെ അനുസ്മരിക്കുന്നത്. മാർച്ച് മൂന്നിനാണ് അന്താരാഷ്ട്ര ലൈംഗികത്തൊഴിലാളി അവകാശ ദിനമായി ആചരിക്കുന്നത്.
കോവിഡിന്റെ ആഘാതംകോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡ് കാരണം ലൈംഗികത്തൊഴിലാളികൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. അതിനാൽ, ഈ മഹാമാരിയിലും ലൈംഗികത്തൊഴിലാളികളുടെ ആവശ്യകത അവഗണിക്കരുത് അല്ലെങ്കിൽ ലൈംഗിക തൊഴിലാളികളെ ഉപേക്ഷിക്കരുതെന്നാണ് വിവിധ സംഘടനകൾക്ക് പറയാനുള്ളത്. ഈ ദുഷ്‌കരമായ സമയങ്ങളിൽ, ആഗോളതലത്തിൽ ലൈംഗികത്തൊഴിലാളികളെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുന്ന പ്രധാന സംഘടനകൾ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് സെക്‌സ് വർക്ക് പ്രോജക്ട്സ് (എൻഎസ്‌ഡബ്ല്യുപി), യുഎൻഐഡിഎസ് എന്നിവയാണ്.
Keywords: International Sex Workers Day, Sex Worker, History, അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനം, ലൈംഗിക തൊഴിലാളി, ചരിത്രംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.