'എന്തു ചെയ്യുന്നു?' ഇന്‍ഫോസിസ് നാരായണ മൂര്‍ത്തി നല്‍കിയ മറുപടി ഇങ്ങനെയെന്ന് ട്രൂകോളര്‍ സിഇഒ
- Published by:Vishnupriya S
- news18-malayalam
Last Updated:
ആദ്യ കൂടിക്കാഴ്ച നടക്കുമ്പോള്‍ രണ്ടുപേര്‍ക്കും മറ്റേയാള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു
എട്ടുവര്‍ഷം മുമ്പ് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയെ ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് ട്രൂകോളര്‍ സഹസ്ഥാപകനും സിഇഒയുമായ അലന്‍ മാമേദി. ഇന്‍ഫോസിസിന്റെ സ്ഥാപകനും കോടീശ്വരനുമായ നാരായണ മൂര്‍ത്തിയാണ് അതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം എളിമ നിറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്ന് അലന്‍ പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അലന്‍ മാമേദി ഇക്കാര്യം വെളിപ്പടുത്തിയത്. ആദ്യ കൂടിക്കാഴ്ച നടക്കുമ്പോള്‍ രണ്ടുപേര്‍ക്കും മറ്റേയാള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു.
എങ്കിലും ഒരു മണിക്കൂറോളം തങ്ങള്‍ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചു. താങ്കള്‍ എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിന് നാരായണ മൂര്‍ത്തി ഇന്‍ഫോസിസിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയില്ല. പകരം താനൊരു മനുഷ്യസ്‌നേഹിയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ജീവിതത്തില്‍ ഭാഗ്യമുള്ളത് കൊണ്ട് ലഭിച്ചത് തിരികെ നല്‍കണമെന്ന് എന്റെ ഭാര്യ എന്നോട് എപ്പോഴും പറയാറുണ്ട്. അതാണ് ഞാന്‍ ഇന്ന് ചെയ്യുന്നത്. തിരികെ കൊടുക്കുന്നു’, തന്റെ ചോദ്യത്തിന് നാരായണ മൂര്‍ത്തി നല്‍കിയ മറുപടി ഇതായിരുന്നുവെന്ന് അലന്‍ പറഞ്ഞു. ഏറെ വൈകിയാണ് നാരായണമൂര്‍ത്തിക്ക് ഇന്‍ഫോസിസുമായുള്ള ബന്ധം താന്‍ മനസ്സിലാക്കിയതെന്നും അലന്‍ പറഞ്ഞു.
advertisement
First time I met Narayana was almost 8 yrs ago. I did not know who he was and he didn’t know what I did. After an inspiring hour of discussing everything about life, I asked him what he do and he said “My wife always told me that because I had luck in life, I must give back, and… https://t.co/7dVJupNmqI pic.twitter.com/KGljiEvW59
— Alan Mamedi (@AlanMamedi) November 3, 2023
advertisement
ചെറിയ കുട്ടിയായിരിക്കുമ്പോള്‍ പഠിച്ചു വലുതായ ശേഷം ഇന്‍ഫോസില്‍ ജോലി ചെയ്യണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കാരണം, വീട്ടിലെ കംപ്യൂട്ടര്‍ കേടായപ്പോള്‍ ഇന്‍ഫോസിസിലെ ജീവനക്കാരനാണ് അത് നന്നാക്കി കൊടുത്തത്. ഇന്‍ഫോസിസുമായി സര്‍വീസ് കരാറുള്ള ഒരു പഴയ കംപ്യൂട്ടര്‍ ആയിരുന്നു ഞാന്‍ വാങ്ങിയത്. വീടിന്റെ അടുക്കളയില്‍ ഇരുന്നാണ് സര്‍വീസ് ചെയ്യാന്‍ വന്നയാള്‍ ആ കേടുപാടുകള്‍ പരിശോധിച്ച് പരിഹരിച്ചത്, മറ്റൊരു പോസ്റ്റില്‍ അലന്‍ മാമേദി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വവ്യവസ്ഥയുടെ പുരോഗതിക്ക് വേണ്ടി ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാകാണമെന്ന നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം അടുത്തിടെ വിവാദമായിരുന്നു.
advertisement
അദ്ദേഹത്തിന്റെ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകളായി വന്‍ പുരോഗതി കൈവരിച്ച സമ്പദ് വ്യവസ്ഥകളോട് മത്സരിക്കുമ്പോള്‍ ഇന്ത്യയെ മുന്‍ നിരയില്‍ എത്തിക്കുന്നതിന് യുവാക്കള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂട്യൂബില്‍ റിലീസ് ചെയ്ത 3one4 ക്യാപിറ്റലിന്റെ പോഡ്കാസ്റ്റായ ‘ദി റെക്കോര്‍ഡ്’ എന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ മോഹന്‍ദാസ് പൈയുമായാണ് അദ്ദേഹം സംഭാഷണത്തിലേര്‍പ്പെട്ടത്. സാങ്കേതിക വിദ്യ, ഇന്‍ഫോസിസ്, രാജ്യപുനര്‍നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും പോഡ്കാസ്റ്റില്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.
advertisement
ഇന്ത്യയുടെ തൊഴില്‍ക്ഷമത മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍ രാജ്യത്തെ യുവജനങ്ങള്‍ കൂടുതല്‍ സമയം ജോലി ചെയ്യണം. ജപ്പാനും ജര്‍മ്മനിയും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പ്രകടിപ്പിച്ച ഉല്‍പ്പാദനക്ഷമത കാഴ്ചവെയ്ക്കാനാകണം. എങ്കില്‍ മാത്രമേ ചൈന പോലുള്ള വന്‍ശക്തികളോടൊപ്പം മത്സരിക്കാന്‍ കഴിയൂവെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. “ഇന്ത്യയുടെ തൊഴില്‍ക്ഷമത വളരെ കുറവാണ്. ഉല്‍പ്പാദനക്ഷമത, സര്‍ക്കാരിലെ അഴിമതി, ഉദ്യോഗസ്ഥതലത്തിലെ കാലതാമസം എന്നിവയില്‍ പുരോഗതി വരുത്താത്തിടത്തോളം കാലം വന്‍ സാമ്പത്തിക ശക്തികളുമായി മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല,” എന്നും അദ്ദേഹം പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 06, 2023 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'എന്തു ചെയ്യുന്നു?' ഇന്‍ഫോസിസ് നാരായണ മൂര്‍ത്തി നല്‍കിയ മറുപടി ഇങ്ങനെയെന്ന് ട്രൂകോളര്‍ സിഇഒ


