ബെന്യാമിന് മുട്ടത്തുവർക്കി പുരസ്ക്കാരം

സി.പി നായർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും 50000 രൂപയും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം

news18
Updated: April 28, 2019, 7:31 AM IST
ബെന്യാമിന് മുട്ടത്തുവർക്കി പുരസ്ക്കാരം
benyamin
  • News18
  • Last Updated: April 28, 2019, 7:31 AM IST
  • Share this:
പത്തനംതിട്ട: ഇരുപത്തിയെട്ടാമത് മുട്ടത്തു വർക്കി പുരസ്ക്കാരം പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്. മുട്ടത്തു വർക്കിയുടെ ഓർമദിനമായ മെയ് 28ന് പന്തളത്തുനൽകുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പുരസ്ക്കാരം വിതരണം ചെയ്യും. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയാണ് പുരസ്ക്കാരം സമ്മിക്കുന്നത്. സി.പി നായർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും 50000 രൂപയും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. കെ.ആർ മീര, എൻ ശശിധരൻ, പ്രൊഫ. എൻ.വി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് ഇത്തവണത്തെ മുട്ടത്തുവർക്കി പുരസ്ക്കാരെ ജേതാവിനെ കണ്ടെത്തിയത്. കഴിഞ്ഞ തവണ കെ.ആർ മീരയ്ക്ക് ആയിരുന്നു പുരസ്ക്കാരം.

'കല്ലട ഇംപാക്ട്': സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സർക്കാർ

ആടുജീവിതം എന്ന നോവലിലൂടെ ശ്രദ്ധേയനായ ബെന്യാമിൻ 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയിരുന്നു. പത്തനംതിട്ട സ്വദേശിയായ ബെന്യാമിൻ ഏറെക്കാലമായി പ്രവസിയായിരുന്നു.
First published: April 28, 2019, 7:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading