'കല്ലട ഇംപാക്ട്': സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സർക്കാർ

Last Updated:

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലൈസന്‍സ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കിയത്

തിരുവനന്തപുരം: സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍. കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലൈസന്‍സ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കിയത്. ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. യാത്ര തുടങ്ങുന്നതിനു മുന്‍പ് ജീവനക്കാരുടെ പേരും ഫോണ്‍ നമ്പരും അടക്കമുള്ള വിശദാംശങ്ങള്‍ ബസില്‍ പ്രദര്‍ശിപ്പിക്കണം. ബസ് കടന്നുപോകുന്ന സ്ഥലം യാത്രക്കാര്‍ക്ക് മനസിലാക്കാനുള്ള തത്സമയ സംവിധാനം ബസില്‍ ഏര്‍പ്പെടുത്തണം. യാത്രക്കാരുടെ ലോഗ് ബുക്ക് ഏജന്‍സിയിലും ഓരോ യാത്രയിലുമുള്ള യാത്രക്കാരുടെ വിവരശേഖരണം ബസിലും ഉണ്ടായിരിക്കണം. ചരക്കുകടത്ത് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ നടപടികള്‍ക്ക് ബസ് ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഓരോ 50 കിലോമീറ്ററിലും ടോയ്‌ലെറ്റ് സൗകര്യം ഉറപ്പുവരുത്താന്‍ ലൈസന്‍സി ബാധ്യസ്ഥമാണ്. ടിക്കറ്റില്‍ വാഹനത്തിന്റെയും ജീവനക്കാരുടെയും വിവരങ്ങളും ഹെല്‍പ് ലൈന്‍ നമ്പരുകളും ഉണ്ടായിരിക്കണം. യാത്രയ്ക്കിടെ ബസ് ബ്രേക്ക് ഡൗണായാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണം. ടിക്കറ്റ് ബുക്കിങ് ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്. ബുക്കിങ് ഓഫീസുകളില്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം. ഓഫീസുകളില്‍ സിസിടിവി സംവിധാനവും പാര്‍ക്കിങ്, ടോയ്‌ലെറ്റ് സംവിധാനങ്ങളും ഒരുക്കണം. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ ബുക്കിങ് ഓഫീസുകള്‍ തുടങ്ങാന്‍ പാടില്ലെന്നും ഗതാഗത സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യവസ്ഥ ചെയ്യുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കല്ലട ഇംപാക്ട്': സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സർക്കാർ
Next Article
advertisement
'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍
'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍
  • താലിബാൻ: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കുന്നു.

  • താലിബാൻ: പാക്കിസ്ഥാനും മറ്റ് രാജ്യങ്ങളും അഫ്ഗാനിസ്ഥാന്റെ നയതന്ത്ര ബന്ധങ്ങളെ സ്വാധീനിക്കുന്നില്ല.

  • അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു.

View All
advertisement