• HOME
 • »
 • NEWS
 • »
 • life
 • »
 • Netra Suraksha| പരിചരിക്കുന്നവർ സൂക്ഷിക്കുക! പ്രമേഹ രോഗികളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

Netra Suraksha| പരിചരിക്കുന്നവർ സൂക്ഷിക്കുക! പ്രമേഹ രോഗികളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

ഇന്ത്യയില്‍ അധികം അറിയപ്പെടാത്ത ഒരു രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. ഡയബറ്റിസ് മൂലം ഉണ്ടാകുന്ന കാഴ്ച്ച നഷ്ടത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കാനാണ് @Novartisindia യുമായുള്ള സഹകരണത്തില്‍ #NetraSuraksha ക്ക് Network18 തുടക്കമിട്ടത്. ഇന്നുതന്നെ https://bit.ly/netrasuraksha ല്‍ സെല്‍ഫ്-ചെക്കപ്പ് നടത്തുക

 • Share this:
  NetraSuraksha സെഫ് ചെക്ക്അപ്പ് ഇവിടെ എടുക്കുക

  നമ്മുടെ ആരോഗ്യത്തിൻ്റെ കാര്യത്തിൽ ശരിയായ കാര്യങ്ങൾ ചെയ്യാൻ നമ്മളിൽ പലരും പാടുപെടുന്നു. എന്തുചെയ്യണമെന്ന് നമുക്കറിയാം. വ്യായാമം ചെയ്യണമെന്നും വിറ്റാമിനുകൾ കഴിക്കണമെന്നും മധുരമുള്ള ലഘുഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും വിശക്കുമ്പോൾ മാത്രം കഴിക്കണമെന്നും നമുക്കറിയാം... പക്ഷേ നമ്മൾ അത് ചെയ്യില്ല. വളരെയധികം പിരിമുറുക്കം നിറഞ്ഞതാണ് നമ്മുടെ ദൈനംദിന ജീവിതം: നമ്മൾ അവിവാഹിതരായാലും വിവാഹിതരായാലും നമ്മുടെ പ്രായം, സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ. എന്നിരുന്നാലും, പ്രിയപ്പെട്ട ഒരാളെ പരിപാലിക്കാനുള്ള ഭാരം നാം ഏറ്റെടുക്കുമ്പോൾ അതൊക്കെ നിസ്സാരമായി മാറുന്നു. 

  നമുക്കെല്ലാവർക്കും പ്രായമാകുകയാണ്, അതുപോലെ തന്നെ നമ്മുടെ മാതാപിതാക്കളും, മുത്തശ്ശനും മുത്തശ്ശിയും, അമ്മായിയമ്മയും അമ്മായിയച്ഛനും നമ്മളെ അവരുടെ പിന്തുണാ സംവിധാനമായി കാണുന്നു. അങ്ങനെയൊരു സാഹചര്യം ഇതുവരെ വന്നില്ലെങ്കിൽ പോലും ഇത് നമ്മുടെ ഉത്തരവാദിത്തമാണ്. അപ്പോൾ, നമ്മൾ അത് എങ്ങനെ കൃത്യമായി ചെയ്യും? വിവരങ്ങൾ, വിവരങ്ങൾ, വിവരങ്ങൾ. നമ്മൾ എത്രത്തോളം അറിവ് നേടുന്നോ അത്രയധികം പരിചയം നമുക്ക് ലഭിക്കുന്നു. സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കും. സമയം എപ്പോഴും പ്രധാനമാണ്.  

  പ്രധാനപ്പെട്ട പരിചാരകർ എന്ന നിലയിൽ, നമ്മൾ എല്ലാവരും നന്നായി മനസ്സിലാക്കേണ്ട ഒരു രോഗമാണ്  പ്രമേഹം. പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും ഓരോ വർഷവും ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാകുന്നു: ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ അറ്റ്‌ലസ് 2019 അനുസരിച്ച്, 2019-ൽ അത് 4.2 ദശലക്ഷത്തിലെത്തി. പ്രമേഹം മാത്രമായോ രക്താതിസമ്മർദ്ദവുമായി ചേർന്നോ ആഗോളതലത്തിൽ 80% വൃക്കസംബന്ധമായ രോഗങ്ങളും ഉണ്ടാകുന്നു1. പ്രമേഹവും വൃക്കരോഗവും ഹൃദയസംബന്ധമായ രോഗങ്ങളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകമെമ്പാടും പ്രമേഹമുള്ള 40 മുതൽ 60 ദശലക്ഷം ആളുകൾക്ക് പ്രമേഹ പാദവും അരയ്ക്ക് താഴെയുള്ള അവയവങ്ങളുടെ  സങ്കീർണതകളും ബാധിക്കുന്നു1. വിട്ടുമാറാത്ത അൾസറും അവയവം മുറിച്ച് കളയലും ജീവിതനിലവാരത്തെ മോശമായി ബാധിക്കുകയും നേരത്തെയുള്ള മരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു1.

  നിങ്ങളുടെ കുടുംബത്തിലും ചുറ്റുവട്ടത്തും പ്രമേഹരോഗികളുണ്ടെങ്കിൽ, ഈ പ്രശ്നങ്ങളെ കുറിച്ച് ഇന്നുതന്നെ വായിക്കാനും പഠിക്കാനും തുടങ്ങുക. പ്രമേഹവുമായി ബന്ധപ്പെട്ട എല്ലാ സങ്കീർണതകളെയും പോലെ, നേരത്തെയുള്ള രോഗനിർണയം ആരോഗ്യം വീണ്ടെടുക്കാൻ വഴിയൊരുക്കുന്നു. 

  അധികം അറിയപ്പെടാത്തതും എന്നാൽ ഒരുപക്ഷേ ഏറ്റവും ഭയപ്പെടുത്തുന്നതുമായ പ്രമേഹത്തിന്റെ സങ്കീർണതകളിൽ ഒന്ന് കാഴ്ചക്കുറവാണ്1. പ്രമേഹവുമായി ബന്ധപ്പെട്ട നേത്ര സങ്കീർണതകൾ പ്രധാനമായും ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് മാക്യുലർ എഡിമ, തിമിരം, ഗ്ലോക്കോമ എന്നിവയും ഇരട്ട കാഴ്ചയും ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ടുമാണ്1. ഇവയിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ അന്ധതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നായി ഡയബറ്റിക് റെറ്റിനോപ്പതി എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ അസുഖം വിനാശകരമായ വ്യക്തിപരവും സാമൂഹികവുമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നു1. ഏറ്റവും ഒളിഞ്ഞിരിക്കുന്ന അസുഖവും ഇത് തന്നെയാണ്, കാരണം രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇത് പൂർണ്ണമായും ലക്ഷണമില്ലാത്തതാണ്. ഇതിനർത്ഥം നിങ്ങൾ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേക്കും കാഴ്ചയ്ക്ക് മാറ്റാനാവാത്ത കേടുപാടുകൾ സംഭവിച്ചു എന്നാണ്.

  പരിചരിക്കുന്നയാളെന്ന നിലയിലും അഭ്യുദയകാംക്ഷി എന്ന നിലയിലും നിങ്ങൾ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ ഇതാ.

  വായിക്കാൻ ബുദ്ധിമുട്ട്

  ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം പ്രായത്തിനനുസരിച്ച് നമ്മുടെ കണ്ണുകൾ ദുർബലമാകുമെന്ന് പൊതുവെ പറയുന്നു. എന്നിരുന്നാലും, നമ്മൾ വായിക്കുമ്പോൾ, കണ്ണിന്റെ ഒരു ഭാഗം ഉപയോഗിക്കുന്നു. മാക്യുല എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ ഭാഗമാണ് ഷാർപ്പായ കാഴ്ച നൽകുന്നത്2. വാഹനമോടിക്കുമ്പോഴും മുഖത്ത് ഫോക്കസ് ചെയ്യുമ്പോഴും കണ്ണിന്റെ അതേ ഭാഗമാണ് സഹായിക്കുന്നത്. പ്രമേഹം മാക്യുലയിലെ നീർക്കെട്ടിന് കാരണമാകും - ഡയബറ്റിക് റെറ്റിനോപ്പതി ക്ലസ്റ്ററിന്റെ ഭാഗമായ ഡയബറ്റിക് മാക്യുലർ എഡിമ3.

  കണ്ണട മാറ്റിയതിനു ശേഷവും വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കരുത്. റെറ്റിന സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി ഡോ.മനീഷ അഗർവാൾ പറയുന്നതനുസരിച്ച്, ഇത് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ്, കാഴ്ചയുടെ മേഖലയിൽ കറുപ്പ് അല്ലെങ്കിൽ ചുവപ്പ് പാടുകൾ രക്തസ്രാവം മൂലമുള്ള പെട്ടെന്നുള്ള കറുപ്പ് എന്നിവയിലേക്ക് കണ്ണിനെ നയിക്കും. അപ്പോൾ ചെയ്യാണ്ടത് നേത്രരോഗവിദഗ്ദ്ധനെ സന്ദർശിക്കാൻ നിർബന്ധിക്കുക, ഡോക്ടറെ കാണുന്നതുവരെ കാഴ്ചയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും രോഗലക്ഷണങ്ങളുടെ ഒരു ലോഗ് സൂക്ഷിക്കുക എന്നിവയാണ്. കണ്ണിൻ്റെ കാര്യത്തിൽ എല്ലാ വിശദാംശങ്ങളും പ്രസക്തമാണ്.

  മങ്ങിയ കാഴ്ച

  മങ്ങിയ കാഴ്ച പല തരത്തിൽ കാണാം - ചില ആളുകൾ പൊതുവെ നിറങ്ങൾ മങ്ങിയതായി പരാതിപ്പെടുന്നു, അവർക്ക് നിറങ്ങളുടെ വ്യത്യാസങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ കഴിയാതെ വന്നേക്കാം (വെളുത്ത ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വെളുത്ത വിളക്ക് കാണാൻ കഴിയാത്തത് പോലെ), രാത്രിയിൽ കാണാൻ അവർ  പാടുപെട്ടേക്കാം. മാത്രമല്ല, ഏറ്റവും അധികം പറയുന്ന പരാതി അവ്യക്തമായ, ഫിലിം റോൾ പോലെ അല്ലെങ്കിൽ മൂടൽമഞ്ഞുള്ള പോലെ കാഴ്ച, ഒരു മൂടുപടത്തിലൂടെ ലോകത്തെ കാണുന്നത് പോലെ എന്നിവയൊക്കെയാണ്. അതായത്, ശരിക്കും ഇത് തന്നെയാണ് സംഭവിക്കുന്നത്4

  തിമിരം കണ്ണിന്റെ ലെൻസിനെ ബാധിക്കുന്നു, ലെൻസിൽ തന്നെ ഒരു പാളി സൃഷ്ടിക്കുന്നു. പ്രമേഹമുള്ളവരിൽ തിമിരം എന്നറിയപ്പെടുന്ന ക്ലൗഡി ലെൻസുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹമുള്ളവരിൽ പ്രമേഹമില്ലാത്തവരേക്കാൾ ചെറുപ്രായത്തിൽ തന്നെ തിമിരം ഉണ്ടാകാം. ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് ലെൻസുകളിൽ അടിഞ്ഞ് കൂടുന്നതാണ് ഇതിന് കാരണമെന്ന് ഗവേഷകർ കരുതുന്നു5.

  കണ്ണിൽ സമ്മർദ്ദം അനുഭവപ്പെടുന്നു

  കണ്ണിലെ നീർവീക്കത്തെക്കുറിച്ചുള്ള പരാതികൾക്കായി ശ്രദ്ധിക്കുക - പലപ്പോഴും, വീക്കം  ദൃശ്യമാകുന്നതിന് വളരെ മുമ്പുതന്നെ രോഗിക്ക് വീക്കം അനുഭവപ്പെടുന്നു. നിരവധി നേത്രരോഗങ്ങളും തകരാറുകളും നീർവീക്കത്തിന് കാരണമാകുമെങ്കിലും, പ്രമേഹമുള്ളവർ എപ്പോഴും ഗ്ലോക്കോമ ശ്രദ്ധിക്കേണ്ടതുണ്ട്6.

   പ്രമേഹം ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കുന്നു3,6, ഇത് നേരത്തെ ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടാനും അന്ധതയ്ക്കും കാരണമാകും വയസ്സിനനുസരിച്ച് അപകടസാധ്യതയും വർദ്ധിക്കുന്നു6

  കണ്ണിൽ സമ്മർദ്ദം കൂടുമ്പോഴാണ് ഗ്ലോക്കോമ ഉണ്ടാകുന്നത്. മർദ്ദം റെറ്റിനയിലേക്കും ഒപ്റ്റിക് നാഡിയിലേക്കും പോയി രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളെ ഞെരിക്കുന്നു. റെറ്റിനയും നാഡിയും തകരാറിലാകുന്നതോടെ കാഴ്ച ക്രമേണ നഷ്ടപ്പെടുന്നു6.

  ഇരുണ്ട നിറമുള്ള ഫ്ലോട്ടറുകൾ

  പലപ്പോഴും നമ്മുടെയെല്ലാവരുടെയും കണ്ണുകളിൽ ഫ്ലോട്ടറുകൾ ഉണ്ടാകുന്നു- അത് വളരെ രസകരമാണ്. സുതാര്യമായ ചെറിയ ലൂപ്പുകൾ നിങ്ങൾ കടുത്ത നിറമുള്ള ഭിത്തിയിലോ ആകാശത്തിലോ നോക്കുമ്പോൾ മാത്രമാണ് ശ്രദ്ധിക്കുന്നത്. അവ തികച്ചും സാധാരണമാണ്. എന്നിരുന്നാലും, കട്ടിയുള്ള ഫ്ലോട്ടറുകളെക്കുറിച്ചോ ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന ഫ്ലോട്ടറുകളെക്കുറിച്ചോ നിങ്ങൾ പരാതികൾ കേൾക്കുകയാണെങ്കിൽ വളരെ ഗൗരവമായി കാണണം7

  പലപ്പോഴും, ഈ ലക്ഷണം പെട്ടെന്നാണ് വരിക. ഫ്ലോട്ടറുകളെ കുറിച്ചുള്ള പരാതി നിങ്ങൾ ഒരിക്കലും കേൾക്കില്ല. അതിനാൽ, ചോദിക്കുക. പ്രത്യേകിച്ച് വായിക്കുന്നതിലെ പ്രശ്‌നങ്ങൾ, വാഹനമോടിക്കുമ്പോൾ, മുഖം കാണുന്നതിലുള്ള ബുദ്ധിമുട്ട് എന്നിവ പറയുന്നുണ്ടെങ്കിൽ. ഡയബറ്റിക് റെറ്റിനോപ്പതിയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ, രക്തക്കുഴലുകൾ കണ്ണിലെ വിട്രിയസ് ദ്രാവകത്തിലേക്ക് ഒഴുകുന്നു, ഈ ഫ്ലോട്ടറുകളും ഇരുണ്ട പാടുകൾ ഉണ്ടാക്കുന്നു8. പ്രശ്‌നം അവർ സ്വയം പരിഹരിക്കുന്നത് ഒരു പ്രശ്‌നമായി മാറാം8. അതിനാൽ, പരിചരിക്കുന്ന നിങ്ങളോട് ഇക്കാര്യം പറയാനുള്ള സാധ്യത വളരെ കുറവാണ്. ഇത് വ്യക്തിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ് നല്ലത്, അതിനാൽ ഇത് നിങ്ങളോട് പറയേണ്ട കാര്യമാണെന്ന് അവർക്കറിയാം!

  പ്രമേഹമുള്ള ആളുകൾക്ക് ഉണ്ടാകാവുന്ന നേത്രരോഗങ്ങളിൽ ഏറ്റവും വലിയ അപകടസാധ്യതയുള്ള ഒന്നാണ് ഡയബറ്റിക് റെറ്റിനോപ്പതി1. മിക്ക രാജ്യങ്ങളിലും, തടയാനും ചികിത്സിക്കാനുമുള്ള സാധ്യതയുണ്ടെങ്കിലും, വിനാശകരമായ വ്യക്തിപരവും സാമൂഹികവുമായ സാമ്പത്തിക പ്രത്യാഘാതങ്ങളുള്ള, അധ്വാനിക്കുന്ന പ്രായത്തിലുള്ളവരിൽ അന്ധതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നായി ഡിആർ അംഗീകരിക്കപ്പെടുന്നു1.

  എന്നിരുന്നാലും, ഇതിനെ കൂടുതൽ ദാരുണമാക്കുന്നത് ഡയബറ്റിക് റെറ്റിനോപ്പതി തടയാൻ കഴിയുന്നതാണ് എന്നതാണ്! യുകെ പോലുള്ള രാജ്യങ്ങളിൽ, നേത്രപരിശോധനാ നയം നിലവിൽ വന്നപ്പോൾ, ജോലി ചെയ്യുന്ന ആളുകളിൽ അന്ധതയ്ക്കുള്ള കാരണമായി ഡയബറ്റിക് റെറ്റിനോപ്പതി മാറുന്നത് കുറയുന്നതായി കണ്ടെത്തി. വെയിൽസിൽ, പുതിയ കാഴ്ച വൈകല്യങ്ങളുടെയും അന്ധത സർട്ടിഫിക്കേഷനുകളുടെയും സംഭവങ്ങളിൽ 40-50% കുറവ് അവർ കണ്ടു - വെറും 8 വർഷത്തിനുള്ളിൽ1.

  ഇത് എന്താണ് തെളിയിക്കുന്നത്? നിങ്ങളുടെ നേത്രഡോക്ടർ (കണ്ണടക്കടയിലല്ല!) നടത്തുന്ന ലളിതവും പതിവുള്ളതും വേദനയില്ലാത്തതുമായ നേത്ര പരിശോധനയ്ക്ക് ഡയബറ്റിക് റെറ്റിനോപ്പതിയെ അതിന്റെ ട്രാക്കിൽ നിർത്താനാകും! പ്രാരംഭ ഘട്ടത്തിൽ ലക്ഷണമില്ലാത്ത രോഗമായതിനാൽ, ആ ഘട്ടത്തിൽ ഇത് പിടിപെട്ടാൽ കാഴ്ചക്കുറവ് സംഭവിച്ചിട്ടില്ല എന്നാണ് അർത്ഥമാക്കുന്നത്, രോഗികൾക്ക് അവരുടെ ഡോക്ടറുടെ ശുപാർശകൾ പാലിച്ച് രോഗം പുരോഗമിക്കുന്നത് തടയാൻ കഴിയും.

  അതുകൊണ്ടാണ് ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കാൻ സാധ്യതയുള്ള ആളുകളിൽ അവബോധം പ്രചരിപ്പിക്കുന്നതിനായി Network18 നൊവാർട്ടിസുമായി സഹകരിച്ച് 'Netra Suraksha' - India Against Diabetes പദ്ധതി ആരംഭിച്ചത്. ഈ സംരംഭം വൈദ്യശാസ്ത്രത്തിലും നയരൂപീകരണത്തിലും തിങ്ക് ടാങ്കിലുമുള്ള മികച്ച ആളുകളെ  ഒരുമിച്ച് കൊണ്ടുവരികയും ഇന്ത്യയ്‌ക്ക് വേണ്ടി യഥാർത്ഥ ലോക പരിഹാരങ്ങൾ കാണുകയും ചെയ്യുന്നു. വട്ടമേശ ചർച്ചകൾ, വിശദീകരണ വീഡിയോകൾ, ലേഖനങ്ങൾ എന്നിവയിലൂടെ ഡയബറ്റിക് റെറ്റിനോപ്പതിയെക്കുറിച്ച് അവബോധം വളർത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു, ഇവയെല്ലാം നിങ്ങൾക്ക് News18.com-ലെ  Netra Suraksha initiative പേജിൽ ആക്‌സസ് ചെയ്യാവുന്നതാണ്.

  പരിചരണം നൽകാൻ സാധ്യതയുള്ളവർ എന്ന നിലയിൽ, നമ്മുടെ സ്വന്തം ആരോഗ്യത്തിനായി നാം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. എല്ലാവരും അവരവരുടെയും പ്രിയപ്പെട്ടവരുടെയും അപകടസാധ്യത വിലയിരുത്തുന്നതിന് ഞങ്ങളുടെ ഓൺലൈൻ ഡയബറ്റിക് റെറ്റിനോപ്പതി സ്വയം പരിശോധന നടത്തണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. തുടർന്ന്, ഒരു ശീലം പോലെ വാർഷിക നേത്ര പരിശോധനകൾ  നടത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. വാർഷിക രക്തപരിശോധനകളും മറ്റ് സ്ക്രീനിംഗുകളും പോലെ ആരോഗ്യ പ്രവർത്തനങ്ങൾക്കൊപ്പം ഈ പരിശോധന ചേർക്കുക. എല്ലാത്തിനുമുപരി, നിങ്ങൾ  നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്ന ഒരു രോഗത്തെക്കുറിച്ച് ചിന്തിക്കാനാകുമോ?

  കാത്തിരിക്കരുത്.  റഫറൻസുകൾ:

  1. IDF അറ്റ്ലസ്, ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ, 9-ാം പതിപ്പ്, 2019

  2. https://socaleye.com/understanding-the-eye/ 18 ഡിസംബർ, 2021

  3. https://www.niddk.nih.gov/health-information/diabetes/overview/preventing-problems/diabetic-eye-disease 18 ഡിസംബർ, 2021

  4. https://www.mayoclinic.org/diseases-conditions/cataracts/symptoms-causes/syc-20353790 18 ഡിസംബർ 2021

  5. https://www.ncbi.nlm.nih.gov/pmc/articles/PMC3589218/ 18 ഡിസംബർ, 2021

  6. https://my.clevelandclinic.org/health/diseases/4212-glaucoma 19 ഡിസംബർ, 2021

  7. https://www.medicalnewstoday.com/articles/325781#കാരണങ്ങൾ 29 ഡിസംബർ 2021

  8. https://www.mayoclinic.org/diseases-conditions/diabetic-retinopathy/symptoms-causes/syc-20371611 18 ഡിസംബർ, 2021

  Published by:Rajesh V
  First published: