പരിക്ക് മൂലം അച്ഛന്‍ മാരത്തണ്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു; 45 മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കി മകള്‍ 

Last Updated:

ജില്ലാഭരണകൂടവും സാമൂഹികക്ഷേമ, സ്ത്രീശാക്തീകരണ വകുപ്പും ചേര്‍ന്നാണ് അച്ഛന്‍-മകള്‍ ജോഡികള്‍ക്കായി മാരത്തണ്‍ സംഘടിപ്പിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തമിഴ്നാട്ടിലെ ശിവകാശിക്കടുത്ത വിരുധനഗറില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മാരത്തണില്‍ 200-ല്‍ പരം അച്ഛന്മാരും അവരുടെ പെണ്‍മക്കളും പങ്കെടുത്തിരുന്നു. അതില്‍ പങ്കെടുത്ത സെന്തില്‍കുമാറിന് പരിക്ക് കാരണം പാതിവഴിയില്‍ പിന്മാറേണ്ടി വന്നു. എന്നാല്‍, സെന്തില്‍കുമാറിന്റെ ആറാം ക്ലാസുകാരിയായ മകള്‍ വര്‍ഷ അഞ്ച് കിലോമീറ്റര്‍ കൂടെയുണ്ടായിരുന്ന ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. 45 മിനിറ്റിനുള്ളിലാണ് വര്‍ഷ ലക്ഷ്യം കണ്ടത്. ഏകദേശം ഒരു മണിക്കൂര്‍ സമയമെടുത്താണ് ഇരുവരും മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. വര്‍ഷയുടെ ദൃഢനിശ്ചയത്തിന് 5000 രൂപയും മെഡലും സര്‍ട്ടിഫിക്കറ്റും സംഘാടകര്‍ നല്‍കി.
ജില്ലാ ഭരണകൂടവും സാമൂഹികക്ഷേമ, സ്ത്രീശാക്തീകരണ വകുപ്പും ചേര്‍ന്നാണ് അച്ഛന്‍-മകള്‍ ജോഡികള്‍ക്കായി മാരത്തണ്‍ സംഘടിപ്പിച്ചത്. ‘പെണ്‍കുട്ടികളെ സംരക്ഷിക്കൂ, പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കൂ’ എന്ന തീമിലാണ് മാരത്തണ്‍ നടത്തിയത്. ആറാം ക്ലാസും അതിനുമുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് മാരത്തണില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.
ശിവകാശിയിലെ കൊറോണേഷന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് വര്‍ഷ. വര്‍ഷയുടെ പിതാവ് മെക്കാനിക്ക് ആണ്.
മാരത്തണില്‍ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പഠിക്കുന്നത്. തെങ്കാശിയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി എം. ദുര്‍ഗാദേവിയും പിതാവ് മുരുഗേശനുമാണ് ഒന്നാം സ്ഥാനം നേടിയത്. 30,000 രൂപയാണ് ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം. രാജപാളയം സ്വദേശിയും ബിരുദവിദ്യാര്‍ഥിയമായ പി. അരുണയും പിതാവ് പെരിയസ്വാമിയുമാണ് 20,000 രൂപയുടെ രണ്ടാം സ്ഥാനം നേടിയത്. പെരിയ പേരാലിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ എം. ഈശ്വരിയും പിതാവ് മണിമാരനുമാണ് 15,000 രൂപയുടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇത് കൂടാതെ, അഞ്ച് അച്ഛന്‍-മകള്‍ ജോടികള്‍ക്ക് 5000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.
മലയാളം വാർത്തകൾ/ വാർത്ത/Life/
പരിക്ക് മൂലം അച്ഛന്‍ മാരത്തണ്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു; 45 മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കി മകള്‍ 
Next Article
advertisement
'കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് വിചാരിക്കേണ്ട': കേന്ദ്രമന്ത്രി സുരേഷ് ഗോപി
'കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് വിചാരിക്കേണ്ട': കേന്ദ്രമന്ത്രി സുരേഷ് ഗോപി
  • സിനിമയിൽ നിന്നിറങ്ങാൻ‌ പോകുന്നില്ലെന്നും തന്റേടവും ചങ്കൂറ്റവും ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

  • കരുവന്നൂർ ബാങ്ക് നിക്ഷേപകരുടെ പണം ഇ ഡി പിടിച്ചെടുത്ത് ബാങ്കിലിട്ട് നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

  • കൈപ്പിഴകൾ ചൂണ്ടിക്കാട്ടി തീഗോളം കെടുത്താനാവില്ലെന്നും പറ്റാവുന്നത് പറ്റുമെന്നും സുരേഷ് ഗോപി പറഞ്ഞു.

View All
advertisement