Diwali 2023 | പാവപ്പെട്ടവർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി കാൺപൂരിലെ ഒരു കൂട്ടം യുവാക്കൾ

Last Updated:

" ജൻ സമർപ്പൺ " എന്നാണ് ഈ യുവ കൂട്ടായ്മയുടെ പേര്

ദീപാവലി ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ ഓരോ കോണിലും ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. നവംബർ 12 ഞായറാഴ്ചയാണ് ഈ വർഷത്തെ ദീപാവലി. തിന്മയ്ക്ക് മുകളിൽ എല്ലാ കാലവും വിജയം നന്മയ്ക്ക് തന്നെയാകും എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ദീപാവലിയും.
പുതിയ വസ്ത്രങ്ങൾ വാങ്ങിയും, ദീപങ്ങളാൽ വീടും തെരുവുകളും അലങ്കരിച്ചും മധുര പലഹാരങ്ങൾ ഉണ്ടാക്കിയും ആളുകൾ ദീപാവലിയെ വരവേൽക്കുന്നു. പക്ഷെ, ഈ ആഘോഷങ്ങൾക്കിടയിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതിനാൽ ഇതൊന്നും ആഘോഷിക്കാൻ കഴിയാതെ പോകുന്ന വലിയൊരു കൂട്ടം ആളുകളും നമുക്കിടയിലുണ്ട്. അങ്ങനെയുള്ളവരെക്കൂടി ഉൾപ്പെടുത്തി ദീപാവലി ആഘോഷിക്കുകയാണ് കാൻപൂരിലെ ഒരു കൂട്ടം യുവാക്കളുടെ സംഘടന.
ഡൽഹിയിലും ബാംഗ്ലൂരും പല വിധ ജോലികൾ ചെയ്യുന്ന ഈ ചെറുപ്പക്കാർ ഇത്തരം ആഘോഷ സമയങ്ങളിൽ കാൻപൂരിലെക്ക്‌ തിരിച്ചെത്തുകയും, ഒത്തുകൂടി നാട്ടിലെ സാധാരണക്കാർക്കിടയിലേക്ക് ചെന്ന് അവരെയും ആഘോഷങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്നു. ” ജൻ സമർപ്പൺ ” എന്നാണ് ഈ യുവ കൂട്ടായ്മയുടെ പേര്. നാട്ടിലെ കുട്ടികളെ ഉൾപ്പെടുത്തി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും അവരുടെ മുഖത്തും മനസ്സിലും സന്തോഷം നിറയ്ക്കുകയും ചെയ്യുകയാണിവർ.
advertisement
ഈ യുവ സംഘടന ഉണ്ടായ കഥ
മൂന്ന് വർഷങ്ങൾക്ക് മുൻപ് ലോകം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന സമയം, അന്ന് ദീപാവലി ദിവസം കൂട്ടുകാരോടൊപ്പം വെറുതെ പുറത്തേക്ക് പോയതാണ് ആകാശ് റാത്തോർ, അങ്ങനെ പോകും വഴിയിൽ ഒരു കുടുംബം അവരുടെ വീടിന് പുറത്ത് വളരെ നിരാശരായി ഇരിക്കുന്നത് കണ്ടു. ആകാശും സുഹൃത്തുക്കളും അവരോട് കാര്യം തിരക്കി, അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ വളരെ അധികം ബുദ്ധിമുട്ടുന്ന അവരുടെ അവസ്ഥയാണ് ജൻ സമർപ്പൺ എന്ന യുവ ജനങ്ങളുടെ സംഘടനയുടെ പിന്നിൽ എന്നാണ് ആകാശും സുഹൃത്തുക്കളും പറയുന്നത്.
advertisement
ഇപ്പോൾ ഏത് ആഘോഷ സമയത്തും ഈ സംഘടനയുടെ പ്രവർത്തകർ നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളെയും, അനാഥരെയും കണ്ടെത്തുകയും വൃദ്ധ സദനങ്ങളും അനാഥാലയങ്ങളും സന്ദർശിച്ച് അവരെയും ആഘോഷങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്നു. ചേരികൾ സന്ദർശിക്കുകയും, അവിടെയുള്ള താമസക്കാർക്കൊപ്പം ആഘോഷ പരിപാടികൾ നടത്തുകയുമാണ് സംഘടനയുടെ അടുത്ത ലക്ഷ്യം. ആഘോഷങ്ങളിൽ പങ്ക് ചേരാനാവാതെ പിൻതള്ളപ്പെട്ടു പോകുന്നവരെ മുന്നിലേക്ക് കൊണ്ട് വരികയും സ്നേഹവും സന്തോഷവും അവരുമായും പങ്ക് വയ്ക്കുകയുമാണ് ഈ യുവാക്കൾ.
മലയാളം വാർത്തകൾ/ വാർത്ത/Life/
Diwali 2023 | പാവപ്പെട്ടവർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി കാൺപൂരിലെ ഒരു കൂട്ടം യുവാക്കൾ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement