ചൊവ്വയെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് 9. 9 എന്ന ജന്മസംഖ്യയിൽപെട്ട ആളുകള്‍ കഴിവുള്ളവരും അറിവുള്ളവരും ക്രിയേറ്റീവായി ചിന്തിക്കുന്നവരുമായിരിക്കും. ശേഷിയുള്ളവരുമാണ്. അവര്‍ മികച്ച പരിശീലകരും അധ്യാപകരുമായിരിക്കും. ക്രിയേറ്റീവ് ആര്‍ട്ട്, ശാസ്ത്രം, നിയമം, ധനകാര്യം, വിദ്യാഭ്യാസം, അനലറ്റിക്സ് തുടങ്ങിയ മേഖലകളില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍.
ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടാകും. എന്നാല്‍ അവര്‍ അവരുടെ രഹസ്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്ന കൂട്ടത്തിലായിരിക്കില്ല. മാത്രമല്ല, ഇത്തരക്കാര്‍ക്ക് സാമൂഹിക വൈദഗ്ധ്യം കുറവാണ്. ഒരു ചെറിയ കൂട്ടം ആളുകളോട് സംസാരിക്കാനാണ് അവര്‍ എപ്പോഴും താല്‍പ്പര്യം കാണിക്കുക.
ജന്മസംഖ്യ 9 ആയുള്ളവര്‍ക്ക് 2023 ഒരു മികച്ച വര്‍ഷമായിരിക്കും. കൂടാതെ അഭിനയം, ജ്യോതിഷം, വാസ്തു, ഗവേഷണം, വൈദ്യശാസ്ത്രം, ശസ്ത്രക്രിയ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും വിജയിക്കാന്‍ കഴിയും. ഇത്തരക്കാര്‍ അവരുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്ലാനുകള്‍ പിന്തുടരുകയും വേണം. വിദേശ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ വര്‍ഷം സാധിക്കും. പണവും പ്രശസ്തിയും ആസ്വദിക്കാനുള്ള വര്‍ഷം കൂടിയായിരിക്കും ഇത്.
കരിയറും പണവും
ജന്മസംഖ്യ 9 ഉള്ളവര്‍ക്ക് ഈ വര്‍ഷം പണം സമ്പാദിക്കാന്‍ കഴിയും. അതിനായി ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കണം. വിദ്യാഭ്യാസം, ഇറക്കുമതി കയറ്റുമതി ബിസിനസ്സ് എന്നിവ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ വര്‍ഷം മികച്ച ഫലം ലഭിക്കും. കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ എല്ലാ വിജയവും കൈവരിക്കും.
ജോലിക്കാര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. ഇത്തരക്കാര്‍ ഓഫീസില്‍ സൗമ്യമായി സംസാരിക്കുകയും ഓഫീസിലെ അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും വേണം. ജന്മസംഖ്യ 9 ആയിട്ടുള്ളവര്‍ ഈ വര്‍ഷം അവരുടെ ജോലിയില്‍ തന്നെ തുടരണം. ഫെബ്രുവരി, മാര്‍ച്ച്, ജൂലൈ, നവംബര്‍ മാസങ്ങളില്‍ മാത്രമേ ഇവര്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ.
പ്രണയം, വിവാഹം
ജന്മസംഖ്യ 9 ഉള്ളവര്‍ക്ക് ഈ വര്‍ഷം തങ്ങളുടെ പങ്കാളിയില്‍ നിന്ന് സ്നേഹവും ബഹുമാനവും ലഭിക്കും. എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അവ ഒരുമിച്ചിരുന്ന് പറഞ്ഞു തീര്‍ക്കണം. കമിതാക്കള്‍ എല്ലാ സാഹചര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വിവാഹിതര്‍ക്ക് കുടുംബം, പുതിയ വീട്, ആഡംബര കാര്‍, കുടുംബ ചടങ്ങുകള്‍, വിനോദ യാത്രകള്‍, പാര്‍ട്ടികള്‍ എന്നിവയ്ക്കായി പ്ലാന്‍ ചെയ്യാം.
ഇത്തരക്കാര്‍ കൂടുതല്‍ ആളുകളുമായി ഇടപഴകേണ്ടത് അത്യാവശ്യമാണ്. ആത്മീയതയോട് താല്‍പ്പര്യമുള്ളവരായിരിക്കും ഇക്കൂട്ടര്‍. ഇക്കാര്യങ്ങൾ പിന്തുടരുന്നവർക്ക് 2023 ഒരു മികച്ച വര്‍ഷമായിരിക്കും. ഈ വര്‍ഷം നിങ്ങളുടെ കഴിവുകള്‍ പരമാവധി പ്രകടിപ്പിക്കണം.
പരിഹാരം:
1. സ്ത്രീകള്‍ കുങ്കുമം തൊടണം. പുരുഷന്മാര് വലതു കൈത്തണ്ടയില്‍ ചുവന്ന ചരട് ധരിക്കണം.
2. എല്ലാ ദിവസവും ഹനുമാന് പൂജ നടത്തുകയും ഹനുമാന് ചാലിസ ജപിക്കുകയും ചെയ്യുക.
3. ചുവന്ന പഴങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക
4. രാവിലെ ഗുരു മന്ത്രം ജപിക്കുക
5. വീടിന്റെ തെക്കേ ഭാഗത്തെ ചുമരില്‍ ചുവന്ന ബള്‍ബ് സ്ഥാപിക്കുക
6. മാംസാഹാരം, മദ്യം, പുകയില, ലെതര്‍ എന്നിവ ഒഴിവാക്കുക
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ നമ്പര്‍: 9
ഭാഗ്യ ദിശ: തെക്ക്, കിഴക്ക്
ഭാഗ്യ ദിനം: ചൊവ്വ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.