Beer | ബിയർ കഴിക്കാറുണ്ടോ? ഈ രോഗങ്ങൾ തടയും; ആരോഗ്യത്തിന് ഉത്തമമെന്ന് പഠനം

Last Updated:

ജേര്‍ണല്‍ ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് കെമിസ്ട്രിയിലാണ് ബിയറിന്റെ ആല്‍ക്കഹോളിക്കും നോണ്‍ ആല്‍ക്കഹോളിക്കും ആയിട്ടുള്ള ഗുണങ്ങളെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ദിവസം മുഴുവൻ നീണ്ട ജോലികളും മറ്റും കഴിഞ്ഞ് വൈകുന്നേരം വിശ്രമിക്കുമ്പോള്‍ ഒരു ബിയര്‍ (beer) കഴിയ്ക്കുന്നത് പലരുടെയും ശീലമാണ്. മലയാളികളുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ട ആവശ്യമില്ല. പക്ഷേ, ബിയര്‍ കഴിച്ചാല്‍ അമിതമായി വണ്ണം (body weight) വെയ്ക്കാന്‍ സാധ്യത ഉണ്ട് എന്നൊക്കെയുള്ള ചില ധാരണകളുണ്ട്. എന്നാല്‍ മിതമായ നിരക്കില്‍ ബിയര്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ചില പഠനങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ജേര്‍ണല്‍ ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് കെമിസ്ട്രിയിലാണ് ഇത് സംബന്ധിച്ച പഠനം (study) പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആല്‍ക്കഹോളിക്കും നോണ്‍ ആല്‍ക്കഹോളിക്കും ആയിട്ടുള്ള ബിയറിന്റെ ഗുണങ്ങളെക്കുറിച്ച് ഈ പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ബിയര്‍ ദഹനത്തിന് ആവശ്യമായ കുടലിലെ ചില ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ, വണ്ണം, കൊഴുപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമില്ല. നാല് ആഴ്ച എല്ലാ ദിവസവും ബിയര്‍ കഴിച്ചാലും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുകയോ വണ്ണം വെയ്ക്കുകയോ ചെയ്യുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ അഭിപ്രായത്തില്‍ മിതമായ രീതിയില്‍ ബിയര്‍ കഴിയ്ക്കുന്നത് ഹൃദയത്തിന് ഉത്തമമാണ്. മാത്രവുമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഇത് സഹായിക്കുന്നു. സ്ത്രീകള്‍ക്ക് ഒരു കവിള്‍, പുരുഷന്മാര്‍ക്ക് രണ്ട് എന്ന രീതിയില്‍ ദിവസേന ബിയര്‍ കഴിയ്ക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുമെന്ന് ഇവര്‍ വിശദീകരിക്കുന്നു. മൂത്രത്തില്‍ കല്ല് ഇല്ലാതാക്കാനും ബിയര്‍ സഹായിക്കുന്നുണ്ട്. ബിയര്‍ കഴിയ്ക്കുന്ന ആളുകള്‍ക്ക് കിഡ്‌നി സംബന്ധമായ അസുഖം ഉണ്ടാകാനുള്ള സാധ്യത 41 ശതമാനം കുറവാണെന്നാണ് എന്‍എല്‍എം പറയുന്നത്.
advertisement
ബിയറിനെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ മുന്‍പും വന്നിട്ടുണ്ട്. അവയിലെ ചില കണ്ടെത്തലുകള്‍ ഇങ്ങനെയാണ്,
ആല്‍ക്കഹോളിക് ഗ്രേപ്പ് ജ്യൂസിനേക്കാളും വൈനിനേക്കാളും അധികം പ്രോട്ടീനും വൈറ്റമിന്‍ ബിയും ബിയറില്‍ അടങ്ങിയിട്ടുണ്ട്. പലവിധ രോഗങ്ങളില്‍ നിന്നും തടയുന്ന ആന്റിഓക്‌സിഡന്റ്‌സും ബിയറില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് മാത്രമല്ല, ഡയബറ്റിസ് സാധ്യത കുറയ്ക്കാനും ബിയര്‍ കുടിയ്ക്കുന്നത് വഴി സാധിക്കും. അടുത്തിടെ 70,000 പേരില്‍ നടത്തിയ പഠനം അനുസരിച്ച് ആഴ്ച്ചയില്‍ 14 ഗ്ലാസ് ബിയര്‍ കുടിക്കുന്നവരില്‍ ടൈപ്പ് 2 ഡയബറ്റിസ് കുറയുമത്രേ.
advertisement
എല്ലിന്റെ ബലത്തിനും ബിയര്‍ നല്ലതാണ്. പാല്‍ കുടിക്കുന്നത് എല്ലിന്റെ ബലത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പാലിന്റെ അതേ ഗുണങ്ങള്‍ ബിയര്‍ കുടിച്ചാലും എല്ലുകള്‍ക്ക് ലഭിക്കുമെന്ന് എത്രപേര്‍ക്കറിയാം. ബിയറില്‍ അടങ്ങിയിരിക്കുന്ന സിലിക്കണ്‍ എല്ലുകള്‍ക്ക് ബലം നല്‍കും. പല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ദിവസം രണ്ടു നേരം പല്ലു തേക്കണമെന്നും വായ വൃത്തിയാക്കണമെന്നും ദന്തഡോക്ടര്‍മാര്‍ ഉപദേശിക്കും. എന്നാല്‍ നല്ല ചില്‍ഡ് ബിയര്‍ കഴിക്കുന്നത് പല്ലുകള്‍ക്ക് നല്ലതാണെന്ന് അറിയാമോ? പല്ലുകളില്‍ ദ്വാരവും ഇന്‍ഫെക്ഷനും ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ ബിയറിന് സാധിക്കും. ദിവസവും മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും സൂചനകളുണ്ട്. നിലവില്‍ ഹൃദ്രോഗമുള്ളവര്‍ക്കും ധൈര്യമായി ബിയര്‍ കുടിക്കാം. അമിതമാകാതിരുന്നാല്‍ മതി.
advertisement
ചുരുക്കി പറഞ്ഞാല്‍ ഒരു കുപ്പി ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് സാരം. പ്രത്യേകം, ശ്രദ്ധിക്കുക, ആരോഗ്യത്തിന് ഗുണകരമെന്ന് കരുതി അമിതമായി മദ്യപിച്ചാല്‍ പ്രത്യാഘാതങ്ങളും ഗുരുതരമായിരിക്കും.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Beer | ബിയർ കഴിക്കാറുണ്ടോ? ഈ രോഗങ്ങൾ തടയും; ആരോഗ്യത്തിന് ഉത്തമമെന്ന് പഠനം
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement