advertisement

64 വര്‍ഷം മുമ്പ് ഒളിച്ചോടിയ ദമ്പതികള്‍ വിവാഹിതരായി; ആഘോഷത്തിന് നേതൃത്വം നല്‍കിയത് മക്കളും പേരക്കുട്ടികളും

Last Updated:

ഹര്‍ഷ്-മൃദു ദമ്പതികളാണ് എണ്‍പതുകളുടെ നിറവില്‍ വീണ്ടും അഗ്നിസാക്ഷിയായി തങ്ങളുടെ വിവാഹച്ചടങ്ങുകള്‍ നടത്തിയത്

വൈറൽ വിവാഹത്തിലെ ദമ്പതികൾ
വൈറൽ വിവാഹത്തിലെ ദമ്പതികൾ
പ്രണയിക്കുന്നയാളോടൊപ്പം ജീവിക്കാനായി കുടുംബത്തെ ഉപേക്ഷിക്കുന്നവരുടെ കഥകള്‍ നാം പതിവായി കേള്‍ക്കാറുണ്ട്. അത്തരത്തില്‍ 64 വര്‍ഷം മുമ്പ് ഒളിച്ചോടി വിവാഹിതരായ ദമ്പതികള്‍ തങ്ങളുടെ 64-ാം വിവാഹവാര്‍ഷികം വളരെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഗ്രഹിച്ച രീതിയില്‍ വിവാഹം കഴിക്കാന്‍ പറ്റാതെ വന്ന ഹര്‍ഷ്-മൃദു ദമ്പതികളാണ് എണ്‍പതുകളുടെ നിറവില്‍ വീണ്ടും അഗ്നിസാക്ഷിയായി തങ്ങളുടെ വിവാഹച്ചടങ്ങുകള്‍ നടത്തിയത്. ഗുജറാത്ത് സ്വദേശികളാണ് ഇരുവരും.
മക്കളും പേരക്കുട്ടികളും ബന്ധുക്കളും ഇവരുടെ വിവാഹാഘോഷത്തിന് നേതൃത്വം നല്‍കി. അവരുടെ അനുഗ്രഹാശിസുകളോടെയാണ് ദമ്പതികള്‍ വീണ്ടും വിവാഹിതരായത്.
1960കളിലാണ് ഹര്‍ഷിന്റെയും മൃദുവിന്റെയും പ്രണയകഥ ആരംഭിക്കുന്നത്. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലത്താണ് ഇരുവരും പ്രണയിച്ചത്. ജൈനമത വിശ്വാസിയാണ് ഹര്‍ഷ്. മൃദു ബ്രാഹ്‌മണ സമുദായാംഗമാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഇരുവരും പ്രണയിക്കാന്‍ തുടങ്ങിയത്. കത്തുകളിലൂടെയാണ് അവര്‍ അന്ന് വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്.
എന്നാല്‍ മൃദുവിന്റെ വീട്ടുകാര്‍ ഇവരുടെ പ്രണയം കൈയ്യോടെ പിടിച്ചു. ഹര്‍ഷുമായുള്ള വിവാഹത്തെ അവര്‍ എതിര്‍ത്തു. ഇതോടെയാണ് കുടുംബത്തെ എതിര്‍ത്ത് ഒന്നിച്ചുജീവിക്കാന്‍ ഇരുവരും തീരുമാനിച്ചത്. അങ്ങനെ ഇരുവരും ഒളിച്ചോടി. ഇരു കുടുംബങ്ങളുടെയും പിന്തുണയില്ലാതെ തന്നെ ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ഒന്നിച്ചു നേരിടാന്‍ ഇരുവരും തീരുമാനിച്ചു.
advertisement
advertisement
പിന്നീട് ഇരുവരുടെയും കുടുംബങ്ങള്‍ ദേഷ്യവും വൈരാഗ്യവും മറന്ന് ഇവരെ അംഗീകരിക്കുകയും ചെയ്തു. കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും തങ്ങളുടെ പ്രണയകഥകള്‍ ഇരുവരും പറഞ്ഞുകൊടുത്തു. സമൂഹത്തിന്റെ ജാതിവരമ്പുകള്‍ ഭേദിച്ച അനുഭവവും ഇവര്‍ തങ്ങളുടെ കുഞ്ഞുങ്ങളുമായി പങ്കുവെച്ചു.
ഇതില്‍നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട ഇവരുടെ മക്കളും പേരക്കുട്ടികളും ചേര്‍ന്നാണ് ഈ വിവാഹാഘോഷം ഒരുക്കിയത്. ദമ്പതികളുടെ 64-ാം വിവാഹവാര്‍ഷികം ഗംഭീരമാക്കാന്‍ ഇവര്‍ തീരുമാനിക്കുകയും ചെയ്തു. 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി വളരെ രഹസ്യമായി വിവാഹം കഴിച്ച ഹര്‍ഷ്-മൃദു ദമ്പതികള്‍ക്ക് ഇതൊരു പുതിയ അനുഭവമായി. എല്ലാവിധ ചടങ്ങുകളോടെയുമാണ് ഇവര്‍ വീണ്ടും വിവാഹിതരായത്.
advertisement
Summary: Elderly couple who ran away to start a family before 64 years got married in the presence of their children and grand children
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
64 വര്‍ഷം മുമ്പ് ഒളിച്ചോടിയ ദമ്പതികള്‍ വിവാഹിതരായി; ആഘോഷത്തിന് നേതൃത്വം നല്‍കിയത് മക്കളും പേരക്കുട്ടികളും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement