വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള യാത്രക്കാര്‍ക്ക് കോഡുകൾ നല്‍കാറുണ്ടെന്ന് അറിയാമോ?

Last Updated:

തങ്ങളുടെ സംസാരം മറ്റ് യാത്രക്കാര്‍ കേള്‍ക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കാതിരിക്കാനാണ് അവർ ഈ കോഡു ഭാഷ ഉപയോഗിക്കുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വിമാനത്തിലെ യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്ക് സൗകര്യം ഒരുക്കി നല്‍കുന്നതിന് സഹായിക്കുന്നവരാണ് കാബിന്‍ ക്രൂ അംഗങ്ങള്‍. യാത്രക്കാര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ പറയുന്നതിനും അടിയന്തരഘട്ടങ്ങളില്‍ സഹായം എത്തിക്കുന്നതിനുമെല്ലാം അവര്‍ തയ്യാറാണ്. എന്നാല്‍, തങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന യാത്രക്കാരെ തിരിച്ചറിയാന്‍ ഈ കാബിന്‍ ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ കോഡ് ഭാഷ ഉപയോഗിക്കാറുണ്ട്. അതേസമയം, തങ്ങളുടെ സംസാരം മറ്റ് യാത്രക്കാര്‍ കേള്‍ക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കാതിരിക്കാനാണ് അവർ ഈ കോഡു ഭാഷ ഉപയോഗിക്കുന്നത്.
ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സിലെ ജീവനക്കാരനായിരുന്ന ഓവന്‍ ബെഡ്ഡാള്‍ ഇത്തരത്തില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ കോഡ് ഭാഷ ഉപയോഗിക്കുന്നതിനെക്കുറിച്ച് മുമ്പ് വെളിപ്പെടുത്തിയിരുന്നു. 2014-ല്‍ പ്രസിദ്ധീകരിച്ച ആത്മകഥയായ കണ്‍ഫെഷന്‍സ് ഓഫ് ക്വാണ്ടാസ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പ്രസിദ്ധീകരിച്ചതിനുശേഷം കമ്പനിയിലെ ചില ആന്തരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രശസ്തരായ നിരവധി യാത്രക്കാരുടെ കോമാളിത്തരങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. 2016-ലാണ് അദ്ദേഹം അന്തരിച്ചത്. വിമാനയാത്ര ചെയ്യുന്നതിനിടെ കാബിന്‍ ക്രൂ അംഗങ്ങള്‍ 'ബോബ്' എന്ന പദം ഉപയോഗിക്കുന്നത് കേട്ടാല്‍ അത് ബോര്‍ഡിലെ ഏറ്റവും മികച്ചത് എന്നാണ് അത് അര്‍ത്ഥമാക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാഴ്ചയില്‍ ആകര്‍ഷകമായ ഒരു യാത്രക്കാരന്റെ സാന്നിധ്യത്തെക്കുറിച്ച് സഹപ്രവര്‍ത്തകരെ അറിയിക്കാനാണ് ഈ പദം ഉപയോഗിക്കുന്നതെന്ന് ബെഡ്ഡാല്‍ പറഞ്ഞു.
advertisement
എന്നാല്‍, ഈ കോഡ് ഭാഷ ഓരോ വിമാനകമ്പനിയിലും വ്യത്യാസപ്പെട്ടിരിക്കും. ഓരോ ക്രൂ അംഗങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാരനെ സൂചിപ്പിക്കാനായി ഒരു നിഘണ്ടു തന്നെ തയ്യാറാക്കാറുണ്ട്. കാബിന്‍ ക്രൂ അംഗങ്ങള്‍ക്കിടയില്‍ ഒരു 'കോക്പിറ്റ് കോണ്‍വോ' ഉണ്ടെന്നും അവര്‍ പരസ്പരം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് എങ്ങനെയെന്നും എല്‍ജെ എന്ന നാമധാരിയായ ഫൈറ്റ് അറ്റന്‍ഡന്റ് വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ആകര്‍ഷകമായ യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു രഹസ്യകോഡ് ഉപയോഗിച്ചിരുന്നതായി അവര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള യാത്രക്കാര്‍ക്ക് കോഡുകൾ നല്‍കാറുണ്ടെന്ന് അറിയാമോ?
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement