Boost Immunity | പ്രതിരോധം വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ
Last Updated:
കോവിഡ് 19 പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചില ആയുർവേദ നടപടിക്രമങ്ങൾക്ക് കഴിയുമെന്ന് ആയുഷ് മന്ത്രാലയം പറയുന്നു. പ്രതിമാർഷ് നസ്യ പോലുള്ളവ ശീലിക്കാവുന്നതാണ്.
പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആയുഷ് മന്ത്രാലയവുമായി ചേർന്ന് ഏപ്രിൽ 23ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഔഷധ സസ്യങ്ങളായ ഗുഡുച്ചി, യാസ്റ്റിമധു എന്നിവയുമായി അശ്വഗന്ധ ചേർത്ത് രോഗപ്രതിരോധശേഷി മരുന്ന് നിർമിക്കുന്നത് ആയിരുന്നു അത്.
You may also like:സ്വർണക്കടത്ത് കേസ്: മന്ത്രി കെ ടി ജലീലിനെ NIA ചോദ്യം ചെയ്യും [NEWS]സ്വന്തം മാനസികനിലയെ കുറിച്ചാണ് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടത്; കെ സുരേന്ദ്രനെ പിന്തുണച്ച് എംടി രമേശ് [NEWS] മൺസൂൺ പിൻവാങ്ങൽ വൈകിയേക്കും [NEWS]
advertisement
ആയുർവേദം അനുസരിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ചില വഴികൾ;
കാദ എന്ന വാക്കിനെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അവരുടെ വീടുകളിലും അറിവുണ്ടായിരിക്കണം. വിവിധ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് പത്തു മിനിറ്റോളം വെള്ളത്തിലിട്ട് തിളപ്പിച്ച് ഔഷധഗുണങ്ങൾ വേർതിരിച്ചെടുക്കണം. തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കാദ ഒരു മികച്ച വീട്ടുവൈദ്യമാണ്.
തുളസി, കറുവപ്പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി എന്നിവ വെള്ളത്തിൽ ചേർത്ത് ഔഷധം ഉണ്ടാക്കാം. ആവശ്യമെങ്കിൽ തേനോ ജാഗിരിയോ ഇതിനൊപ്പം ചേർക്കാം. 150 മില്ലി ലിറ്റർ ചൂടുള്ള പാലിൽ അര ടീസ്പൂൺ മഞ്ഞൽപ്പൊടിയും ചേർക്കാം. ദിവസത്തിൽ ഒരു നേരം മാത്രമാണ് ഇത് കഴിക്കേണ്ടത്.
advertisement
ധ്യാനവും യോഗയും
ആയുർവേദം പറയുന്നത് അനുസരിച്ച് സമ്മർദ്ദം കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും യോഗ ശീലമാക്കേണ്ടതാണ്. എല്ലാ ദിവസവും ധ്യാനിക്കുന്നത് ശാരീരിക, മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കും. ശാന്തമായ ഒരു സ്ഥലത്തിരുന്ന് ദിവസവും പത്തു മിനിറ്റെങ്കിലും ധ്യാനിക്കാവുന്നതാണ്. ശവാസനം, സുഖാസനം, സിദ്ദാസനം തുടങ്ങിയ യോഗ ആസനങ്ങൾ ശീലിക്കാവുന്നതാണ്. ഒരു ദിവസം 20 മിനിറ്റെങ്കിലും യോഗ ചെയ്യാവുന്നതാണ്. പ്രാണായാമം അഭ്യസിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.
അടിസ്ഥാനപരമായ ചില ആയുർവേദ കാര്യങ്ങൾ
കോവിഡ് 19 പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചില ആയുർവേദ നടപടിക്രമങ്ങൾക്ക് കഴിയുമെന്ന് ആയുഷ് മന്ത്രാലയം പറയുന്നു. പ്രതിമാർഷ് നസ്യ പോലുള്ളവ ശീലിക്കാവുന്നതാണ്.
advertisement
ആയുർവേദ സസ്യങ്ങൾ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി ആയുർവേദ സസ്യങ്ങൾ ആയുർവേദത്തിലുണ്ട്. അതിൽ ചില ഔഷധസസ്യങ്ങളാണ് ഇത്:
1. കൽമെഗ്: ഉയർന്ന ആന്റി ഓക്‌സിഡന്റും കയ്പുള്ള രുചിയുമുള്ള സസ്യ ഇലയാണ് കൽമെഗ്. ജലദോഷം, പനി, മറ്റ് ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ പോരാടാൻ ഈ സസ്യത്തിന് കഴിയും.
2. ഗുഡുചി ഗിലോയ്: ഗിലോയിയെ പ്രകൃതിദത്ത പനി തടയുന്ന മരുന്നായി കണക്കാക്കുന്നു. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു.
3. ചിരാത: നെഞ്ചിലെ തടസം ഒഴിവാക്കാൻ വളരെ സഹായകരമായ ഒന്നാണ് ചിരാത.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2020 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Boost Immunity | പ്രതിരോധം വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ