ഐസക് ന്യൂട്ടണ്‍ കൈയെഴുത്തുപ്രതി എഴുതിയത് ബിയര്‍ ഉപയോഗിച്ചോ?

Last Updated:

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായിക്കാന്‍ കഴിയാവുന്ന രീതിയില്‍ നിലനില്‍ക്കുന്നതും ഇത്തരത്തില്‍ പ്രത്യേകം നിര്‍മിച്ച മഷിയുടെ ഗുണം കാരണമായിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു

ഐസക് ന്യൂട്ടണ്‍
ഐസക് ന്യൂട്ടണ്‍
ഗുരുത്വാകര്‍ഷണ ബലം കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് സര്‍ ഐസക് ന്യൂട്ടണ്‍ (Sir Isaac Newton). അദ്ദേഹത്തെപ്പറ്റി സ്‌കൂള്‍ ക്ലാസുകളില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. ആപ്പിള്‍ താഴേക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം അതേപ്പറ്റി ചിന്തിക്കുകയും ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തെപ്പറ്റിയുള്ള സിദ്ധാന്തം വികസിപ്പിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കൈയെഴുത്തുപ്രതികള്‍ എഴുതാനായി ന്യൂട്ടണ്‍ ഉപയോഗിച്ചിരുന്ന മഷിയില്‍ ബിയറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായിക്കാന്‍ കഴിയാവുന്ന രീതിയില്‍ നിലനില്‍ക്കുന്നതും ഇത്തരത്തില്‍ പ്രത്യേകം നിര്‍മിച്ച മഷിയുടെ ഗുണം കാരണമായിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
യുകെ ആസ്ഥാനമായുള്ള റോയല്‍ സൊസൈറ്റിയുടെ ജേര്‍ണല്‍ നോട്ട്‌സ് ആന്‍ഡ് റെക്കോര്‍ഡ്‌സിന്റെ പുതിയ കണ്ടെത്തല്‍ പ്രകാരം ന്യൂട്ടണ്‍ രണ്ട് തരം ചേരുവകള്‍ ഉള്‍പ്പെടുത്തിയ മഷി ഉപയോഗിച്ചിരുന്നുവെന്ന് പറയുന്നു. അദ്ദേഹം എഴുതാനുപയോഗിച്ച ഒരു മഷിയില്‍ വൈനും മറ്റൊന്നില്‍ ബിയറുമാണ് ചേര്‍ത്തിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ സ്റ്റീഫന്‍ സ്‌നോബെലന്‍ ഐസക് ന്യൂട്ടണെക്കുറിച്ച് വിപുലമായി പഠിക്കുകയും അദ്ദേഹത്തിന്റെ അധികം അറിയപ്പെടാത്ത കൈയെഴുത്തുപ്രതികള്‍ പ്രസിദ്ധീകരിക്കാനും മുന്‍കൈയെടുത്തയാളാണ്. ന്യൂട്ടന്റെ സ്വകാര്യ വീഞ്ഞുപാത്രത്തെപ്പറ്റി 20 വര്‍ഷത്തോളം അദ്ദേഹം പഠനം നടത്തുകയും ചെയ്തിരുന്നു. ന്യൂട്ടണ്‍ തന്റെ പ്രധാന ഗ്രന്ഥമായ ഫിലോസഫിയ നാച്ചുറലിസ് പ്രിന്‍സിപ്പിയ മാത്തമാറ്റിക എന്ന ഗ്രന്ഥവും ബിയര്‍ അടങ്ങിയ മഷി ഉപയോഗിച്ചാണ് എഴുതിയതെന്നും ഇദ്ദേഹം പറയുന്നു.
advertisement
''ന്യൂട്ടന്റെ കൈയെഴുത്തുപ്രതികളിലെ മഷിയുടെ രാസപരിശോധന വിശകലനം ഇതുവരെ നടത്തിയിട്ടില്ല. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പല എഴുത്തുകാരും തങ്ങളുടെ വീടുകളില്‍ നിര്‍മിച്ച മഷിയില്‍ ബിയര്‍ ചേര്‍ത്തിരുന്നു. ഇതേ രീതി തന്നെയാണ് ന്യൂട്ടണും പിന്തുടര്‍ന്നിരുന്നത് എന്നാണ് ചില പരിശോധനകളില്‍ നിന്ന് ലഭിക്കുന്ന സൂചന,'' സ്റ്റീഫന്‍ സ്‌നോബെലന്‍ പറഞ്ഞു.
ന്യൂട്ടണ്‍ ഭക്ഷണത്തോടൊപ്പം ബിയര്‍ കഴിക്കുന്നയാളായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്റെ സുഹൃത്തും സഹായിയുമായ ജോണ്‍ വിക്കിന്‍സിന് അദ്ദേഹം ഒരു വീഞ്ഞുപാത്രം സമ്മാനിച്ചിരുന്നതായും ചില രേഖകളില്‍ പറയുന്നു.
advertisement
Summary: A set of researchers have now found out presence of beer in the type of ink used in the manuscripts of Sir Isaac Newton
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഐസക് ന്യൂട്ടണ്‍ കൈയെഴുത്തുപ്രതി എഴുതിയത് ബിയര്‍ ഉപയോഗിച്ചോ?
Next Article
advertisement
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
  • തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ ആദ്യ മേയറായി വിവി രാജേഷ് സ്ഥാനാർത്ഥിയാകുന്നു

  • നീണ്ട ചർച്ചകൾക്കൊടുവിൽ ആർഎസ്എസിന്റെ പിന്തുണയോടെ രാജേഷിന്റെ പേരാണ് നിർദേശിച്ചത്

  • കരുമം വാർഡിൽ നിന്നും ജയിച്ച ആശാനാഥിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു

View All
advertisement