നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Marriage | മകളുടെ വിവാഹത്തിനൊപ്പം അഞ്ചു വിവാഹങ്ങൾ കൂടി നടത്തി; സാലിമിന് കൈയടിച്ച് നാട്ടുകാർ

  Marriage | മകളുടെ വിവാഹത്തിനൊപ്പം അഞ്ചു വിവാഹങ്ങൾ കൂടി നടത്തി; സാലിമിന് കൈയടിച്ച് നാട്ടുകാർ

  ഖത്തറിൽ വ്യാപാരിയായഎടച്ചേരി സ്വദേശി സാലിം ആണ് മകളുടെ വിവാഹത്തിനൊപ്പം അർഹരായ അഞ്ച് പെൺകുട്ടികളുടെ കൂടി വിവാഹം നടത്തിയത്...

  Marriage

  Marriage

  • Share this:
   സുശാന്ത് വടകര

   കോഴിക്കോട്: മകളുടെ വിവാഹത്തോടൊപ്പം അഞ്ച് വിവാഹങ്ങൾ കൂടി നടത്തി വടകര എടച്ചേരിയിലെ എടച്ചേരിക്കാട്ടിൽ സാലിമും കൂടുംബവും. എല്ലാ വിവാഹവും ഒരേ പോലെ നടത്തിയ സാലിo സമൂഹത്തിന്റെ കൈയ്യടി നേടുകയാണ്. ഖത്തറിൽ വ്യാപാരിയാണ് എടച്ചേരി സ്വദേശിയായ സാലിം. മകളുടെ വിവാഹത്തോടൊപ്പം അർഹരായ പെൺകുട്ടികളുടെ വിവാഹവും നടത്തണമെന്ന് നേരത്തെ തന്നെ സാലിം ഉറപ്പിച്ചതാണ്. മകൾക്ക് വിവാഹം ഉറപ്പിച്ചപ്പോൾ മറ്റുള്ളവരെയും കണ്ടെത്താനായി. വീടിനോട് ചേർന്നൊരുക്കിയ പന്തലിൽ മകൾ റുബീനയുടെതടക്കം അങ്ങനെ ആറ് വിവാഹങ്ങൾ കേമമായി നടന്നു.

   പിതാവിന്റെ ആഗ്രഹങ്ങൾക്കൊപ്പം എന്നും ചേർന്ന് നിന്ന റുബീനയ്ക്ക് ജീവിതത്തിന്റെ മറക്കാനാവാത്ത ദിവസം കൂടുതൽ നന്മയുടെതായി. മകൾക്ക് നൽകുന്ന വിവാഹ സമ്മാനങ്ങളെല്ലാം വിവാഹിതരാകുന്ന മറ്റ് അഞ്ച് വധുക്കൾക്കും സാലിം നൽകിയിട്ടുണ്ട്. വീട്ടിലേക്കുള്ള യാത്ര പോലും സാലിം തന്നെ ഒരുക്കി.

   ആർഭാട വിവാഹങ്ങൾക്കെതിരെയും അനാവശ്യ ചെലവുകൾക്കുമെതിരെയുള്ള ഒരു നീക്കമാവുമായി ഇത് മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ.

   വിവാഹത്തിന് ആശംസകളുമായി കെ.കെ.രമ എംഎൽഎ, മുനവറലി ശിഹാബ് തങ്ങൾ, ഡോക്ടർ പീയൂഷ് നമ്പൂതിരി തുടങ്ങി രാഷട്രീയ സാമൂഹൃരംഗത്തുള്ളവർ സന്നിഹിതരായിരുന്നു. ഖത്തറിലും നാട്ടിലുമായി സാലിം നിരവധി പ്രവർത്തനങ്ങളിൽ സജീവമാണ്. ഭാര്യയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും പിന്തുണ കൂടി ഈ പ്രവർത്തനങ്ങളിൽ സാലിമിനുണ്ട്.

   Ratan Tata | യുവ ജീവനക്കാരനൊപ്പം കപ്പ്‌കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന രത്തൻ ടാറ്റ; ലാളിത്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

   ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് (Ratan Tata) ഡിസംബർ 28ന് 84 വയസ്സ് തികഞ്ഞു. നിരവധി സെലിബ്രിറ്റികളും മാധ്യമ പ്രവർത്തകരും അന്നേ ദിവസം അദ്ദേഹത്തിന് ജന്മദിനാശംസകൾ (Birthday Wishes) അറിയിച്ചിരുന്നു. സാധാരണയായി പ്രശസ്തരും ധനികരുമായ ആളുകളുടെ ഗംഭീര ജന്മദിന ആഘോഷങ്ങൾ സോഷ്യൽ മീഡിയകളിൽ (Social Media) പ്രചരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ യാതൊരുവിധ ആഢംബരങ്ങളുമില്ലാതെ വളരെ ലളിതമായി ജന്മദിനം ആഘോഷിക്കുന്ന ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത് (Viral Video).

   ടാറ്റ ജീവനക്കാരനായ വൈഭവ് ബോയർ എന്നയാളാണ് കപ്പ് കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്ന രത്തൻ ടാറ്റയുടെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ടാറ്റ മോട്ടോഴ്‌സ് ഫിനാൻസിലെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറാണ് ഇദ്ദേഹം. “ലാളിത്യം. രാജ്യത്തിന്റെ അഭിമാനവും പ്രചോദനവുമാണ് ഇദ്ദേഹം" എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ടാറ്റ സൺസ് ചെയർമാൻ തന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ശന്തനു നായിഡുവിനൊപ്പമുള്ള വീഡിയോയാണ് വൈഭവ് പങ്കുവച്ചിരിക്കുന്നത്. കപ്പ് കേക്കിന്റെ ഒരു കഷ്ണം വായിൽ വച്ച് കൊടുക്കുന്നതിനിടയിൽ നായിഡു തന്റെ ബോസിന്റെ തോളിൽ തട്ടി ആശംസകൾ നേരുന്നതും വീഡിയോയിൽ കാണാം.   പോസ്റ്റിന് ഏകദേശം 10 ലക്ഷം വ്യൂസാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. 54,000ലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. യുവർസ്റ്റോറി റിപ്പോർട്ട് അനുസരിച്ച് 27കാരനായ നായിഡു കഴിഞ്ഞ മൂന്ന് വർഷമായി രത്തൻ ടാറ്റയോടൊപ്പമാണ് പ്രവർത്തിക്കുന്നത്. ടാറ്റാ ഓഫീസിലെത്തുന്ന ആയിരക്കണക്കിന് സ്റ്റാർട്ടപ്പ് സംബന്ധമായ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും പരിഹാരം കണ്ടെത്തുന്നത് നായിഡുവാണ്. ടാറ്റയുടെ സ്വകാര്യ നിക്ഷേപ കമ്പനിയായ ആർഎൻടി അസോസിയേറ്റ്സിലാണ് നായിഡു ജോലി ചെയ്യുന്നത്.

   നിരവധി ഉപയോക്താക്കളാണ് ഈ വീഡിയോ കണ്ട് ബിസിനസ്സ് മാഗ്നറ്റായ രത്തൻ ടാറ്റയുടെ ലാളിത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. “നിങ്ങൾ ഏത് പ്രായക്കാരനാണെങ്കിലും, ഏത് മതക്കാരനാണെങ്കിലും, ഏത് തരത്തിലുള്ള ബിസിനസ്സാണ് ചെയ്യുന്നതെങ്കിലും മിസ്റ്റർ ടാറ്റ നിങ്ങളെ സ്ക്രീനിൽ കണ്ടപ്പോൾ ഒരേയൊരു ചിന്ത മാത്രമാണുണ്ടായത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ബഹുമാനം." വികാസ് സിംഗ് എന്ന ഉപയോക്താവ് കുറിച്ചു. അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെ വലിയ ആരാധികയാണ് താനെന്ന് ആരതി വാസുദേവൻ എന്ന മറ്റൊരു ഉപയോക്താവ് കുറിച്ചു.

   ആർ‌പി‌ജി എന്റർ‌പ്രൈസസിന്റെ ചെയർമാൻ ഹർ‌ഷ് ഗോയങ്കയും രത്തൻ ടാറ്റയുടെ ജന്മദിന ആഘോഷ വീഡിയോ പങ്കുവച്ചിരുന്നു " 84-ാം ജന്മദിനം ആഘോഷിക്കുന്ന രത്തൻ ടാറ്റ" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

   രത്തൻ ടാറ്റയുടെ ലളിതവും മനോഹരവുമായ ജന്മദിനാഘോഷത്തെ പുകഴ്ത്തിയുള്ള കമന്റുകളാൽ ട്വിറ്റർ നിറഞ്ഞു. ആത്മീയ ഗുരു സദ്ഗുരു, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് പ്രഫുൽ പട്ടേൽ, കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ തുടങ്ങിയവർ മുതൽ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ നിരവധി രാഷ്ട്രീയക്കാരും വ്യവസായികളും രത്തൻ ടാറ്റയ്ക്ക് ആശംസകൾ നേർന്നു.

   Published by:Anuraj GR
   First published: