Heart Health | ചായ, കാപ്പി, പഴങ്ങൾ ; ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 5 ഭക്ഷണപദാർത്ഥങ്ങൾ

Last Updated:

ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ഏകദേശം 17.9 ദശലക്ഷം ആളുകള്‍ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു.

ആഗോളതലത്തില്‍ മരണങ്ങളുടെ പ്രധാന കാരണം ഹൃദയസംബന്ധമായ രോഗങ്ങളാണെന്നാണ് (Cardiovascular Diseases) ലോകാരോഗ്യ സംഘടന (WHO) പറയുന്നത്. ഇത്തരം രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ഏകദേശം 17.9 ദശലക്ഷം ആളുകള്‍ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു.
ഇന്നത്തെ സമൂഹത്തില്‍ പൊതുവില്‍ ആളുകള്‍ പിന്തുടരുന്ന നാഗരിക ജീവിതശൈലി (Urban Lifestyle) പരിഗണിക്കുമ്പോള്‍ ഈ വിവരം വലിയ ഞെട്ടല്‍ ഉണ്ടാക്കുന്നതല്ല എന്ന് മനസിലാക്കാവുന്നതേ ഉള്ളൂ. പുതിയ ജീവിത ശൈലിയില്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാന്‍ സഹായിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളും അവയുടെ ഗുണങ്ങളും പരിശോധിക്കാം.
ചായ: കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒരു കപ്പ് ചായ ഉപയോഗപ്രദമാണ്. ചായയില്‍ ധാരാളം ആന്റി ഓക്സിഡന്റ് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ആന്‍ഡ് ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പിന്റെ അളവും കരളിലെ എന്‍സൈമിന്റെ അളവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ശരീരത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഒപ്പം കരളിലെ ചീത്ത കൊഴുപ്പ് കുറയ്ക്കുകയും  സഹായിക്കും.
advertisement
കാപ്പി: കരള്‍ രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ കാപ്പി പ്രധാന പങ്ക് വഹിക്കുന്നു. കരളിനെ ബാധിക്കുന്ന രോഗമായ ഗ്ലൈക്കോസൈലേഷന്‍ തടയാന്‍ കാപ്പി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഓട്സ്: രാവിലെ കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ഓട്സ് കഴിക്കുന്നത് ഹൃദയത്തിന് വളരെ അധികം നല്ലതാണ്. നാരുകളും ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് ഓട്‌സ്. ഹൃദയയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുവാന്‍ ഓട്‌സി വളരെ അധികം സഹായിക്കും.
പഴങ്ങള്‍: നിങ്ങളുടെ ശരീരത്തിന് സമീകൃതാഹാരം ലഭ്യമാക്കുന്നതില്‍ പഴങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. പഴങ്ങള്‍ കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങള്‍ ഉണ്ടെന്ന് മാത്രമല്ല, ഇത് നിങ്ങളുടെ കരളിനും നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.
advertisement
പച്ചക്കറികള്‍: രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് പച്ചക്കറികള്‍ സഹായിക്കും വിട്ടുമാറാത്ത രോഗങ്ങള്‍ തടയുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കരളിന്റെ ഗുണത്തിനും പച്ചക്കറികള്‍ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. ബ്രോക്കോളി, കോളിഫ്‌ലവര്‍, ചീര മുതലായവ വളരെ അധികം മികച്ചതാണ്.
READ ALSO- Belly fat | സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കളയാൻ പ്രതിവിധി; വിദഗ്ധർ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Heart Health | ചായ, കാപ്പി, പഴങ്ങൾ ; ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 5 ഭക്ഷണപദാർത്ഥങ്ങൾ
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement