ഈ 9 ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? സൂക്ഷിക്കുക പ്രമേഹത്തിന്റെ സൂചനയാകാം
- Published by:Naseeba TC
- news18-malayalam
Last Updated:
താഴെ പറയുന്ന 9 ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, പ്രമേഹത്തിന്റെ സൂചനകളാകാം.
ഇന്ത്യയിൽ രണ്ടിൽ ഒരാൾ പ്രമേഹ രോഗിയാണെന്നാണ് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 2019 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രമേഹ രോഗത്തെ കുറിച്ച് ശരിയായ അറിവില്ലാത്തതാണ് രോഗം വ്യാപകമാകുന്നതിന്റെ പ്രധാന കാരണം.
പലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം.
താഴെ പറയുന്ന 9 ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, പ്രമേഹത്തിന്റെ സൂചനകളാകാം.
1. ശരീരം ഭാരം പെട്ടെന്ന് കുറയുക
പ്രത്യേകിച്ച് ഒന്നുമില്ലാതെ ശരീര ഭാരം കുറയുന്നത് നല്ല ലക്ഷണമല്ല. ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം ആവശ്യത്തിന് നടന്നില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഗ്ലൂക്കോസ് കൂടുന്നതോടെ ശരീരകോശങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജം ലഭിക്കില്ല. ശരീരത്തിലെ മസിലുകളെ തന്നെ ഉപയോഗിച്ച് ഊർജം നേടാൻ തുടങ്ങും. ഇതോടെ ശരീരം അസാധരണമാം വിധം ശോഷിച്ചു തുടങ്ങും.
advertisement
2. കഴുത്തിന് ചുറ്റും കറുപ്പ് നിറം
ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. കക്ഷങ്ങളിലും മുമ്പില്ലാത്ത വിധം ഇരുണ്ട പാടുകൾ കണ്ടാൽ ഒന്ന് ശ്രദ്ധിക്കൂ,
BEST PERFORMING STORIES: 'ഹനുമാൻ സഞ്ജീവനി കൊണ്ടുവന്നതുപോലെ'; മരുന്നിന് ഇന്ത്യൻ പ്രധാനമന്ത്രിയോട് സഹായം തേടി ബ്രസീലിയൻ പ്രസിഡന്റ് [NEWS] മോദി മഹാനെന്ന് ട്രംപ്; മരുന്ന് കയറ്റുമതിക്ക് തടസം വന്നത് ഇന്ത്യയ്ക്ക് ആവശ്യമായതിനാലെന്ന് അമേരിക്കൻ പ്രസിഡന്റ് [NEWS]യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]
advertisement
3. ശ്വാസത്തിന് പഴത്തിന്റെ ഗന്ധം
വിയർപ്പിനും ശ്വാസത്തിനും സ്വാഭാവികമായ ഗന്ധമുണ്ട്. ശരീരത്തിൽ പ്രമേഹത്തിന്‍റെ അളവ് കൂടുതലാണെങ്കിൽ ശരീരത്തിലെ കീറ്റോൺ ബോഡികൾ വളരെയധികം അപകടകരമായ നിലയിൽ വർദ്ധിക്കുന്നു. ഇത് പലപ്പോഴും രക്തത്തിലും യൂറിനിലും പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ശ്വാസത്തിന് പഴത്തിന്‍റെ ഗന്ധമായിരിക്കും.
4. കാഴ്ച്ച മങ്ങുക
മങ്ങിയ കാഴ്ച്ച പ്രമേഹത്തിന്റെ സൂചനയാകാം.
5. ആവർത്തിച്ചു വരുന്ന അണുബാധ
പ്രമേഹമുള്ളവരുടെ പ്രതിരോധശേഷിയിലും കാര്യമായ വ്യത്യാസമുണ്ടാകാം. സ്വകാര്യ ഭാഗങ്ങളിലും സ്കിൻ ഇൻഫെക്ഷനും തുടർച്ചയായി വരുന്നത് പ്രമേഹം കാരണമാകാം.
advertisement
6. കൈകാൽ വേദന
7. മുറിവുകൾ ഉണങ്ങാൻ വൈകുന്നത്
ബ്ലഡ് ഷുഗർ വർധിച്ചാൽ മുറിവുകൾ ഉണങ്ങാൻ വൈകും. അതിനാൽ മുറിവുകൾ ഉണങ്ങാൻ കാലതാമസമുണ്ടാകുന്നത് പ്രമേഹത്തിന്റെ സൂചനയാകാം.
8. ശർദ്ദി
തുടർച്ചയായുള്ള ശർദ്ദിലും പ്രമേഹത്തിന്റെ സൂചനയാകാം.
9. പെട്ടെന്നുള്ള ദേഷ്യവും സങ്കടവുമെല്ലാം ബ്ലഡ് ഷുഗറിലെ വ്യത്യാസം കൊണ്ട് സംഭവിക്കുന്നതാകാം. ഇതും പ്രമേഹത്തിന്റെ സൂചനയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 08, 2020 2:35 PM IST


