കോവിഡ് ഡെൽറ്റ വേരിയന്റിനെതിരെ കൂടുതൽ ഫലപ്രദം മോഡേണ വാക്സിനെന്ന് പഠന റിപ്പോർട്ട്
- Published by:Jayashankar AV
- news18-malayalam
Last Updated:
18 വയസും അതില്‍ കൂടുതലും പ്രായമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ഫൈസര്‍ 80 ശതമാനം ഫലപ്രദമാണെന്നും സംഘം കണ്ടെത്തി.
കോവിഡ് ഡെല്‍റ്റ വേരിയന്റിനെതിരെ ഫൈസര്‍, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിനുകളേക്കാള്‍ കൂടുതല്‍ ഫലപ്രദം മോഡേണ വാക്‌സിനാണെന്ന് പഠന റിപ്പോര്‍ട്ട്. മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്ലി റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 18 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് തടയുന്നതില്‍ മോഡേണ 95 ശതമാനം ഫലപ്രദമാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുതിയ കോവിഡ് -19 വേരിയന്റിന്റെ സാന്നിധ്യത്തില്‍ പോലും, കോവിഡ് -19 അനുബന്ധ ആശുപത്രിവാസം, അടിയന്തിര സാഹചര്യങ്ങള്‍ എന്നിവ കുറയ്ക്കുന്നതിന് വാക്‌സിനുകള്‍ വളരെ ഫലപ്രദമാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
''ഗുരുതരമായ അസുഖം കുറയ്ക്കുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും അര്‍ഹതയുള്ള എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നതായും ''റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
18 വയസും അതില്‍ കൂടുതലും പ്രായമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ഫൈസര്‍ 80 ശതമാനം ഫലപ്രദമാണെന്നും സംഘം കണ്ടെത്തി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 60 ശതമാനം ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
advertisement
പഠനത്തിനായി, 2021 ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഡെല്‍റ്റ വേരിയന്റ് ഉയര്‍ന്നു വന്ന സമയത്ത് ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 32,000 പേരിലാണ് ഗവേഷക സംഘം പഠനം നടത്തിയത്.
കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തികള്‍ക്ക് 5-7 മടങ്ങ് അടിയന്തിര പരിചരണവും ആശുപത്രി പ്രവേശനവും ആവശ്യമാണെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു.
75 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് വാക്‌സിന്‍ ഫലപ്രാപ്തി കുറവാണെന്നും പഠനം കണ്ടെത്തി. ഇത് മുന്‍ ഗവേഷണങ്ങളില്‍ പുറത്തു വരാത്ത വിവരങ്ങളാണ്.
ഇന്ത്യയില്‍ അമേരിക്കന്‍ വാക്‌സിനായ മോഡേണ പുറത്തിറക്കാനുള്ള അനുമതി മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമാകുന്ന നാലാമത്തെ വാക്‌സിന്‍ ആയിരിക്കും മോഡേണ. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന കോവിഡ് വാക്‌സിനുകള്‍.
advertisement
കോവിഡ് 19ല്‍ നിന്ന് പരിരക്ഷ നല്‍കുന്നതിനായി വ്യത്യസ്തമായ രീതിയാണ് മോഡേണ വാക്‌സിനുകള്‍ക്കുള്ളത്. കൊറോണ വൈറസിന് പ്രതിരോധശേഷി സൃഷ്ടിക്കുന്നതിനായി പ്രോഗ്രാം സെല്ലുകളിലേക്ക് മെസഞ്ചര്‍ ആര്‍എന്‍എയെ (എംആര്‍എന്‍എ) ആശ്രയിക്കുന്നു. അമേരിക്കയിലെ തന്നെ മറ്റൊരു വാക്‌സിനായ ഫൈസറിനൊപ്പം സമ്പന്ന രാജ്യങ്ങളില്‍ ഏറെ സ്വീകാര്യതയുള്ള വാക്‌സിനാണ് മോഡേണ. കൊറോണ വൈറസിനെ തടയുന്നതില്‍ 90% ത്തിലധികം ഫലപ്രദമാണ് ഈ വൈറസെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (IMR) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2021 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
കോവിഡ് ഡെൽറ്റ വേരിയന്റിനെതിരെ കൂടുതൽ ഫലപ്രദം മോഡേണ വാക്സിനെന്ന് പഠന റിപ്പോർട്ട്