അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അര്‍ബുദ മരണങ്ങള്‍ 75% വര്‍ദ്ധിക്കും; പുതിയ കേസുകള്‍ 61% വര്‍ദ്ധിക്കുമെന്നും പഠനം
- Published by:Sneha Reghu
- news18-malayalam
Last Updated:
1990 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ നിരക്ക് 26.4 ശതമാനം വര്‍ദ്ധിച്ചതായും പഠനത്തില്‍ പറയുന്നുണ്ട്
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തിൽ അര്‍ബുദം ബാധിച്ചുള്ള വാര്‍ഷിക മരണങ്ങള്‍ 75 ശതമാനം വര്‍ദ്ധിക്കുമെന്ന് പഠനം. 1.86 കോടിയായി അര്‍ബുദ മരണങ്ങള്‍ വര്‍ദ്ധിക്കുമെന്നും ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ആഗോള പഠനത്തില്‍ പറയുന്നു. രാജ്യത്തെ പ്രായമാകുന്ന ജനസംഖ്യയും സാമ്പത്തിക വളര്‍ച്ചയും ഇതിന് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
2025 ആകുമ്പോഴേക്കും പുതിയ ക്യാന്‍സര്‍ കേസുകള്‍ 61 ശതമാനം വര്‍ദ്ധിച്ച് 3.05 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പഠനം പറയുന്നു.
1990 മുതല്‍ 2023 വരെ ക്യാന്‍സര്‍ മരണങ്ങള്‍ 74 ശതമാനം വര്‍ദ്ധിച്ച് 1.04 കോടിയിലെത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പുതിയ ക്യാന്‍സര്‍ കേസുകള്‍ ഇക്കാലയളവില്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ച് 1.85 കോടിയായി ഉയര്‍ന്നതായും ഗവേഷകര്‍ കണക്കാക്കുന്നു. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നതെന്നും പഠനം പറയുന്നു.
ഇന്ത്യയില്‍ ക്യാന്‍സര്‍ കേസുകള്‍ 26 ശതമാനം വര്‍ദ്ധിച്ചു
1990 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ നിരക്ക് 26.4 ശതമാനം വര്‍ദ്ധിച്ചതായും പഠനത്തില്‍ പറയുന്നുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ക്യാന്‍സര്‍ നിരക്കാണിത്. അതേസമയം ചൈനയില്‍ ക്യാന്‍സര്‍ നിരക്ക് 18.5 ശതമാനം കുറഞ്ഞു.
advertisement
ആഗോളതലത്തില്‍ ക്യാന്‍സര്‍ മരണങ്ങളില്‍ 40 ശതമാനത്തിലധികവും പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം, രക്തത്തി ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നിവ ഉള്‍പ്പെടെ തടയാവുന്ന 44 ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തില്‍ ഗവേഷകര്‍ എടുത്തുകാണിച്ചു.
അതേസമയം, അര്‍ബുദം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമായിട്ടും ഇക്കാര്യത്തിന് ഇപ്പോഴും പരിഗണന കുറവാണെന്ന് യുഎസ് യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷലെ (ഐഎച്ച്എംഇ) പ്രധാന എഴുത്തുക്കാരി ഡോ. ലിസ ഫോഴ്‌സ് പറഞ്ഞു. ഐഎച്ച്എംഇ-യാണ് ക്യാന്‍സര്‍ നിരക്കിനെ കുറിച്ചുള്ള പഠനം കോർഡിനേറ്റ് ചെയ്തിട്ടുള്ളത്.
advertisement
ആഗോള തലത്തിൽ കാൻസർ രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്നതായി പഠനം. 1990 നും 2023 നും ഇടയിലെ രോഗ പ്രവണതകളും പാറ്റേണുകളും വിലയിരുത്തിക്കൊണ്ട് 204 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഗവേഷകർ പരിശോധിച്ചു.
പ്രധാന കണ്ടെത്തലുകൾ:
- ആഗോള മരണ നിരക്ക് 1990 നും 2023 നും ഇടയിൽ 24% കുറഞ്ഞു. എന്നാൽ ഈ കുറവ് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും അസന്തുലിതമായി തുടരുന്നു.
- പുതിയ കാൻസർ കേസുകളുടെ എണ്ണം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ 24% വർദ്ധിച്ചു.
- താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ ഈ വർധനവ് 29% വരെ എത്തി.
advertisement
ലോകത്ത് രോഗഭാരത്തിൽ കാൻസർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിലവിലുള്ള പരിമിതമായ വിഭവങ്ങളും സാമ്പത്തിക വളർച്ചയിലെ അസമത്വവും ഈ നിരക്ക് ഭാവിയിൽ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കാൻസറിനെ പ്രതിരോധിക്കുന്നതിനും നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിനും കൂടുതൽ ഊർജിതമായ ശ്രമങ്ങൾ ആവശ്യമാണെന്ന് ഡോ. ലിസ ഫോഴ്സ് കൂട്ടിച്ചേർത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 29, 2025 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അര്‍ബുദ മരണങ്ങള്‍ 75% വര്‍ദ്ധിക്കും; പുതിയ കേസുകള്‍ 61% വര്‍ദ്ധിക്കുമെന്നും പഠനം