Egg | ദിവസവും മുട്ട കഴിച്ചാൽ ഹൃദ്രോഗ സാധ്യത വർധിക്കുമോ? നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം ഇതാ..

Last Updated:

കൊളസ്ട്രോളിനെ സംബന്ധിച്ചുള്ള ആശങ്കയില്ലാതെ നിങ്ങൾക്ക് മുട്ട കഴിക്കാം.

മുട്ട (Egg) കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും (protein and vitamins) മികച്ച സ്രോതസ്സായ മുട്ടയിൽ 78 കലോറി (calories) അടങ്ങിയിട്ടുണ്ട്. അതിനാൽ, മുട്ട വളരെ പോഷകദായകമായ ഒരു പ്രഭാതഭക്ഷണം ആണ് എന്നതിൽ സംശയമില്ല. എന്നാൽ, പതിവായി മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷകരമാകുമോ എന്ന ചിന്ത പലരെയും അലട്ടുന്നുണ്ട്. കൊളസ്ട്രോൾ, പ്രത്യേകിച്ച് എൽഡിഎൽ (മോശം) കൊളസ്ട്രോൾ അടങ്ങിയ മുട്ടയുടെ മഞ്ഞക്കരു (egg yolk) ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ആളുകൾ കരുതുന്നത്.
എന്നാലിനി, കൊളസ്ട്രോളിനെ സംബന്ധിച്ചുള്ള ആശങ്കയില്ലാതെ നിങ്ങൾക്ക് മുട്ട കഴിക്കാം. മുട്ട കഴിക്കുന്നത് ഒരു വ്യക്തിയുടെ കൊളസ്ട്രോളിന്റെ അളവിനെ നേരിട്ട് ബാധിക്കില്ല എന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. 2021 ഡിസംബറിലെ ഹാർവാർഡ് ഹെൽത്ത് പബ്ലിഷിങ് റിപ്പോർട്ടിൽ ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. എന്നിരുന്നാലും, മിക്ക ആളുകളിലും ഭക്ഷണത്തിലെ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. അതിനാൽ, നിങ്ങൾ കഴിക്കുന്ന കൊളസ്‌ട്രോളും ഹൃദ്രോഗ സാധ്യതയും തമ്മിൽ കാര്യമായ ബന്ധമില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
advertisement
നമ്മുടെ ശരീരത്തിലെ ഭൂരിഭാഗം കൊളസ്ട്രോളും കരളിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. നമ്മൾ കഴിക്കുന്ന കൊളസ്ട്രോളിൽ നിന്ന് ഉണ്ടാവുന്നതല്ല അത്. റിപ്പോർട്ട് അനുസരിച്ച്, നമ്മുടെ ഭക്ഷണത്തിലെ പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും ആണ് കൊളസ്ട്രോൾ ഉണ്ടാക്കാൻ കരളിനെ പ്രാഥമികമായി ഉത്തേജിപ്പിക്കുന്നത്, അല്ലാതെ ഡയറ്ററി കൊളസ്ട്രോൾ അല്ല. അതിനാൽ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന കാര്യത്തിൽ മുട്ടയിലെ കൊളസ്‌ട്രോളിന്റെ അളവിന് ഒരു പങ്കുമില്ല. ഒരു വലിയ മുട്ടയിൽ ഏകദേശം 1.5 ഗ്രാം പൂരിത കൊഴുപ്പ് മാത്രമാണ് അടങ്ങിയിട്ടുള്ളത്.
advertisement
ദിവസം ഒരു മുട്ട വീതം കഴിക്കുന്നവർ സുരക്ഷിതരാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഇവരിലെ മൊത്തം കൊളസ്ട്രോളിന്റെ അളവിനെ ഇത് കാര്യമായി ബാധിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ദിവസം ഒരു മുട്ട കഴിക്കുന്നവരിൽ ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ നിരക്ക് ഉയർന്നതായി ഈ പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല,” റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, 2020-ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) ഡയറ്ററി കൊളസ്ട്രോളിനെ സംബന്ധിച്ചുള്ള ഒരു നിരീക്ഷണം പ്രസിദ്ധീകരിച്ചിരുന്നു. എഎച്ച്എ പരിശോധിച്ച പഠനങ്ങളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയും മുട്ട കഴിക്കുന്നതും തമ്മിൽ കാര്യമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. എന്നിരുന്നാലും, ഡയറ്ററി കൊളസ്ട്രോൾ, പൂരിത കൊഴുപ്പ് എന്നിവ കഴിക്കുന്നത് സംബന്ധിച്ച് ആളുകൾ ജാ​ഗ്രത പാലിക്കണമെന്ന് അസോസിയേഷൻ ശുപാർശ ചെയ്തിരുന്നു.
advertisement
Keywords: egg, heart diseases, protein and vitamins, cholesterol, saturated fat, മുട്ട, ഹൃദ്രോ​ഗങ്ങൾ, പ്രോട്ടീനുകളും വിറ്റാമിനുകളും, കൊളസ്ട്രോൾ, പൂരിത കൊഴുപ്പ്
മലയാളം വാർത്തകൾ/ വാർത്ത/Health/
Egg | ദിവസവും മുട്ട കഴിച്ചാൽ ഹൃദ്രോഗ സാധ്യത വർധിക്കുമോ? നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം ഇതാ..
Next Article
advertisement
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
  • കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് മന്ത്രി പറഞ്ഞു.

  • സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ടെന്ന് മന്ത്രി; സുരക്ഷാ കാര്യങ്ങളിലും പരിമിതി.

  • മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയില്‍ കളിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നവീകരണം ആരംഭിച്ചത്.

View All
advertisement