Cerebral Palsy | മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ മകന്റെ മരണം; സെറിബ്രല്‍ പാള്‍സി രോഗത്തെക്കുറിച്ച് കൂടുതൽ അറിയാം
- Published by:Naveen
- news18-malayalam
Last Updated:
ജനനസമയത്ത് മസ്തിഷ്‌കത്തിലെ ഓക്‌സിജന്റെ അഭാവം മൂലം തലച്ചോറിന് സംഭവിക്കുന്ന കേടുപാടുകള്‍ മൂലമാണ് സെറിബ്രല്‍ പാള്‍സി (Cerebral Palsy) ഉണ്ടാകുന്നത്.
മൈക്രോസോഫ്റ്റ് (Microsoft) സിഇഒ (CEO) സത്യ നദെല്ലയുടെ (Satya Nadella) മകന്‍ സെയ്ന്‍ നദെല്ലയുടെ (Zain Nadella) മരണവാർത്ത ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. ജന്മനാ സെറിബ്രല്‍ പാള്‍സി (CP - Cerebral Palsy) ബാധിതനായ സെയ്ൻ 26-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ ഇപ്പോള്‍ അപൂര്‍വമായ ഈ രോഗമാണ് ആളുകൾക്കിടയിൽ ചര്‍ച്ചയായിരിക്കുന്നത്. സെറിബ്രല്‍ എന്നത് മസ്തിഷ്‌കവുമായി ബന്ധപ്പെട്ടതാണെങ്കില്‍, പാള്‍സി എന്ന വാക്ക് ബലഹീനത അല്ലെങ്കില്‍ പേശീതളർച്ച എന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍, സെറിബ്രല്‍ പാള്‍സി എന്നത് തലച്ചോറിനെയും പേശികളുടെ ചലനത്തെയും ബാധിക്കുന്ന ഒരു വൈകല്യമാണ്. 2017 ഒക്ടോബറില്‍ നദെല്ല, തന്റെ ഭാര്യ അനുപമ, മകൻ സെയ്‌നെ ഗര്‍ഭിണിയായിരുന്നപ്പോഴുള്ള ഒരു അനുഭവം പങ്കുവച്ചിരുന്നു. 'ഞങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച നിമിഷം' എന്ന തലക്കെട്ടിലുള്ള ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്.
1996 ഓഗസ്റ്റ് 13 ന് രാത്രി 11:29ന് ആണ് തന്റെ മകന്‍ ജനിച്ചതെന്നും മൂന്ന് പൗണ്ട് (ഏകദേശം 1.300 കി.ഗ്രാം) ആയിരുന്നു അവന്റെ ഭാരമെന്നും കുഞ്ഞ് ജനിച്ചപ്പോൾ കരഞ്ഞിരുന്നില്ലെന്നും അദ്ദേഹം ബ്ലോഗില്‍ സൂചിപ്പിച്ചിരുന്നു. ''സെയ്നെ ബെല്ലെവൂവിലെ ആശുപത്രിയില്‍ നിന്ന് വാഷിംഗ്ടണിലെ സിയാറ്റില്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ അത്യാധുനിക നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേയ്ക്ക് മാറ്റി. ഞങ്ങളുടെ ജീവിതം പിന്നീട് ഇത്രമാത്രം മാറിമറിയുമെന്ന് എനിക്കറിയില്ലായിരുന്നു,'' നദെല്ല പറഞ്ഞു.
''അടുത്ത രണ്ട് വര്‍ഷങ്ങളില്‍, ഗുരുതരമായ സെറിബ്രല്‍ പാള്‍സി രോഗം കാരണം സെയ്നിന് ഒരു വീല്‍ചെയര്‍ ആവശ്യമായി വരുമെന്നും ജീവിതത്തിലുടനീളം ഞങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും ഞങ്ങള്‍ മനസ്സിലാക്കി. ഞാന്‍ തകര്‍ന്നുപോയി. എനിക്കും അനുവിനും കൂടുതല്‍ വിഷമമായത് എങ്ങനെ ഇത് സംഭവിച്ചുവെന്ന് ഓർത്തായിരുന്നു.'' നദെല്ല ബ്ലോഗില്‍ വ്യക്തമാക്കി.
advertisement
Also read- Exercise | വ്യായാമം ചെയ്യാൻ സമയമില്ലേ? മസിലുണ്ടാക്കാൻ ഈ മൂന്ന് സെക്കൻഡ് വ്യായാമം പരീക്ഷിക്കൂ
എന്താണ് സെറിബ്രല്‍ പാള്‍സി?
ജനനസമയത്ത് മസ്തിഷ്‌കത്തിലെ ഓക്‌സിജന്റെ അഭാവം മൂലം തലച്ചോറിന് സംഭവിക്കുന്ന കേടുപാടുകള്‍ മൂലമാണ് സെറിബ്രല്‍ പാള്‍സി ഉണ്ടാകുന്നത്. ഒരു വ്യക്തിയുടെ പേശികളെ നിയന്ത്രിക്കാനുള്ള കഴിവിനെ ഇത് ബാധിക്കുന്നു. ഈ മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ മറ്റ് പല ഘടകങ്ങള്‍ കൊണ്ടും ഉണ്ടാകാം. അമ്മയ്ക്ക് സംഭവിക്കുന്ന അണുബാധകള്‍, ജനിതകമാറ്റങ്ങള്‍, തലച്ചോറിലേക്കുള്ള രക്തസ്രാവം, മാരകമായ മസ്തിഷ്‌കാഘാതം തുടങ്ങിയവയും ഈ അവസ്ഥയ്ക്ക് കാരണമാകും.
advertisement
സെറിബ്രല്‍ പാള്‍സി മുഴുവന്‍ ശരീരത്തെയും ബാധിക്കാം. അല്ലെങ്കില്‍ ഒന്നോ രണ്ടോ കൈകാലുകളിലോ ശരീരത്തിന്റെ ഒരു വശത്തോ മാത്രമായോ ബാധിക്കാം. സാധാരണയായി ചലനത്തിന്റെയും ഏകോപനത്തിന്റെയും പ്രശ്നങ്ങള്‍, സംസാരം, മാനസിക വികസനം എന്നിവയിലെ പ്രശ്നങ്ങളും ഈ അവസ്ഥയുടെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. സെറിബ്രല്‍ പാള്‍സി ഉള്ള കുട്ടികള്‍ക്ക് പലപ്പോഴും അനുബന്ധ പ്രശ്‌നങ്ങളുമുണ്ട്. ഒരു കുട്ടിയുടെ ജീവിത നിലവാരത്തെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സിക്ക് പുറമേയുള്ള അവസ്ഥകളായിരിക്കുമിത്. ഈ രോഗമുള്ള കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ ശ്വാസതടസ്സം, സംസാര വൈകല്യം, ഓറല്‍ മോട്ടോര്‍ വൈകല്യം, ദഹന പ്രശ്‌നങ്ങള്‍, കാഴ്ച വൈകല്യം, ശ്രവണ വൈകല്യം, അപസ്മാരം എന്നിവ ഉണ്ടാകാം.
advertisement
Also read- Dreams | പൊതുസ്ഥലത്ത് നഗ്നരായി നിൽക്കുന്നത് സ്വപ്‌നം കാണാറുണ്ടോ? വിചിത്ര സ്വപ്നങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് പഠനം
ഗുരുതരമായ സെറിബ്രല്‍ പാള്‍സി ഉള്ള ഒരു വ്യക്തിക്ക് നടക്കാന്‍ കഴിയാത്തതിനാൽ വീൽച്ചെയറുകളും മറ്റും ഉപയോഗിക്കേണ്ടി വന്നേക്കാം. അതായത് ആജീവനാന്തം മറ്റൊരാളുടെ പരിചരണം ആവശ്യമായി വന്നേക്കാം. അതേസമയം, നേരിയ തോതില്‍ സെറിബ്രല്‍ പാള്‍സി ഉള്ള വ്യക്തികളും നടക്കുകയും ഇരിക്കുകയുമൊക്കെ ചെയ്യുന്നതിൽ അപാകതകൾ ഉണ്ടാകാമെങ്കിലും അവര്‍ക്ക് പ്രത്യേക സഹായം ആവശ്യമായി വരാറില്ല. സാധാരണയായി ഒരു കുട്ടി ജനിക്കുന്നതിന് മുമ്പാണ് ഈ അവസ്ഥ സംഭവിക്കുന്നത്. എന്നാൽ ജനനസമയത്തും ശൈശവാവസ്ഥയിലും (ആദ്യ മൂന്ന് വര്‍ഷങ്ങളിൽ) രോഗാവസ്ഥയുണ്ടാകാം. സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യാസ്തമായിരിക്കും.
advertisement
''വളര്‍ച്ചയിലെ കാലതാമസം, കൈകാലുകളുടെ ബലഹീനത, കുറഞ്ഞ ഐക്യു, നടക്കാനുള്ള ബുദ്ധിമുട്ട്'' എന്നിവയാണ് ഈ അവസ്ഥയുടെ ചില സാധാരണ ലക്ഷണങ്ങളെന്ന് ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ഞ്ചുറീസ് സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ശര്‍മ്മ പറയുന്നു. ജനനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ സെറിബ്രല്‍ പാള്‍സി വികസിച്ചേക്കാമെന്നതിനാല്‍, 'ജനനസമയത്ത് ഹൈപ്പോക്‌സിയ (Hypoxia) ഒഴിവാക്കുന്നതിനൊപ്പം ശരിയായ മാതൃ, നവജാതശിശു പരിചരണവും' ഈ അവസ്ഥയ്ക്കുള്ള മുന്‍കരുതലുകളില്‍ ഉള്‍പ്പെടുന്നുവെന്ന് ഡോക്ടര്‍ ശര്‍മ്മ നിര്‍ദ്ദേശിക്കുന്നു.
Also read- Prostate Cancer | അൾട്രാസൗണ്ട് സ്കാനിംഗിലൂടെ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താൻ കഴിയുമെന്ന് ഗവേഷകർ
advertisement
സെറിബ്രല്‍ പാള്‍സി തടയാനാകുമോ?
''ഗര്‍ഭകാലത്തോ പ്രസവസമയത്തോ ജനനത്തിന് ശേഷമോ സെറിബ്രല്‍ പാള്‍സി വികസിക്കുന്നത് പൂര്‍ണ്ണമായും തടയാന്‍ നിലവില്‍ ഒരു മാര്‍ഗവുമില്ല. രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്തതാണ് അതിന് കാരണം. എന്നാൽ, സെറിബ്രല്‍ പാള്‍സിയുടെ സാധ്യത കുറയ്ക്കുന്നതിന് മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് ഈ രോഗാവസ്ഥ പ്രതീക്ഷിക്കുന്ന മാതാപിതാക്കള്‍ ഗര്‍ഭാവസ്ഥയില്‍ നല്ല ശീലങ്ങള്‍ പാലിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും വേണം.'' ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കി ഗുരുഗ്രാമിലെ പാരസ് ഹോസ്പിറ്റല്‍സ് പീഡിയാട്രിക്‌സ് ആന്‍ഡ് നിയോനറ്റോളജി എച്ച്ഒഡി ഡോ. മനീഷ് മന്നന്‍ പറഞ്ഞു.
advertisement
ഗര്‍ഭപാത്രത്തിലെ കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന സങ്കീര്‍ണതകള്‍ പിടിപ്പെടാന്‍ സാധ്യതയുണ്ടോയെന്നറിയാന്‍ ഗർഭിണികൾ പതിവായി ഡോക്ടറെ കാണണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സെറിബ്രല്‍ പാള്‍സിയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ദമ്പതികളുടെ പൊരുത്തപ്പെടാത്ത രക്തഗ്രൂപ്പുകള്‍ പോലുള്ള ചില പ്രശ്‌നങ്ങള്‍ക്ക് ചികിത്സയുണ്ട്. ശരിയായ രീതിയില്‍ വാക്‌സിനേഷന്‍ എടുക്കുക, ഭ്രൂണത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അണുബാധകളോ വൈറസുകളോ ബാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക എന്നിവയാണ് ഈ അവസ്ഥയെ തടയാന്‍ സഹായിക്കുന്ന മറ്റ് ചില മാര്‍ഗങ്ങള്‍. മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന വിവിധ തരം സെറിബ്രല്‍ പാള്‍സികളുണ്ടെന്നും ഓരോ തരവും പ്രത്യേക ചലന വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നും ഡോ. മന്നന്‍ വിശദീകരിച്ചു.
Also read- Vitamin D | വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ മീനെണ്ണ ഗുളിക സഹായിക്കുമോ? ഉത്തരം ഇതാണ്
വിവിധ തരത്തിലുള്ള സെറിബ്രല്‍ പാള്‍സികള്‍
''സ്പാസ്റ്റിക് സെറിബ്രല്‍ പള്‍സി (Spastic cerebral palsy), ഡിസ്‌കിനെറ്റിക് സെറിബ്രല്‍ പാള്‍സി (Dyskinetic cerebral palsy), ഹൈപ്പോട്ടോണിക് സെറിബ്രല്‍ പാള്‍സി (Hypotonic cerebral palsy), അറ്റാക്‌സിക് സെറിബ്രല്‍ പാള്‍സി (Ataxic cerebral palsy), മിക്‌സഡ് സെറിബ്രല്‍ പാള്‍സി (mixed cerebral palsy) എന്നിവയാണ് വിവിധ തരം സെറിബ്രൽ പാൾസികൾ. ഏകദേശം 80 ശതമാനം ആളുകളെയും ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി സ്പാസ്റ്റിക് സെറിബ്രല്‍ പാള്‍സി ആണ്. ഈ അവസ്ഥയില്‍ നടക്കാന്‍ പ്രയാസമായിരിക്കും. ഡിസ്‌കൈനറ്റിക് സെറിബ്രല്‍ പാള്‍സി ഉള്ള ആളുകള്‍ക്ക് അവരുടെ ശരീര ചലനങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും'' ഡോ മന്നന്‍ പറഞ്ഞു. ചില ആളുകള്‍ക്ക് എല്ലാ തരത്തിലുള്ള സെറിബ്രല്‍ പാള്‍സിയില്‍ നിന്നുള്ള ലക്ഷണങ്ങളും കാണാറുണ്ട്. ഇതിനെ മിക്‌സഡ് സെറിബ്രല്‍ പാള്‍സി എന്ന് വിളിക്കുന്നു'' ഡോക്ടർ കൂട്ടിച്ചേർത്തു.
സെറിബ്രല്‍ പാള്‍സി പൂർണമായും ഭേദമാക്കാന്‍ ചികിത്സയില്ലാത്തതിനാല്‍, നിലവില്‍ ഈ അവസ്ഥയിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന ചികിത്സകൾ മാത്രമേയുള്ളൂ. അതില്‍ മരുന്നുകള്‍, തെറാപ്പികള്‍, ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍, മറ്റ് ചികിത്സകള്‍ എന്നിവ ഉള്‍പ്പെടുന്നു. ''പേശികൾക്ക് അയവ് വരുത്താൻ കഴിയുന്ന മരുന്നുകളും ചികിത്സകളും രോഗികളുടെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുകയും വേദനകൾ കുറയ്ക്കുകയും ചെയ്യും. ചികിത്സകളില്‍ ഫിസിക്കല്‍ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി, റിക്രിയേഷണല്‍ തെറാപ്പി എന്നിവയും ഉള്‍പ്പെടും. ശസ്ത്രക്രിയാ നടപടിക്രമങ്ങളും ചിലപ്പോൾ ആവശ്യമായി വന്നേക്കാം'' ഡോ. മന്നന്‍ പറഞ്ഞു.
സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു മെഡിക്കല്‍ കെയര്‍ ടീമിന്റെ ആജീവനാന്ത പരിചരണം ആവശ്യമായി വന്നേക്കാം. പരിചരണം തിരഞ്ഞെടുക്കുന്നത് രോഗികളുടെ പ്രത്യേക ലക്ഷണങ്ങളെയും ആവശ്യങ്ങളെയും ആശ്രയിച്ചിരിക്കും. കാലക്രമേണ ആവശ്യങ്ങള്‍ മാറിയേക്കാം. നേരത്തെയുള്ള ചികിത്സ കൂടുതൽ ഫലപ്രദമായിരിക്കും എന്നതും ഓർക്കുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2022 7:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Cerebral Palsy | മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ മകന്റെ മരണം; സെറിബ്രല്‍ പാള്‍സി രോഗത്തെക്കുറിച്ച് കൂടുതൽ അറിയാം