• HOME
 • »
 • NEWS
 • »
 • life
 • »
 • Dreams | പൊതുസ്ഥലത്ത് നഗ്നരായി നിൽക്കുന്നത് സ്വപ്‌നം കാണാറുണ്ടോ? വിചിത്ര സ്വപ്നങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് പഠനം

Dreams | പൊതുസ്ഥലത്ത് നഗ്നരായി നിൽക്കുന്നത് സ്വപ്‌നം കാണാറുണ്ടോ? വിചിത്ര സ്വപ്നങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് പഠനം

വേട്ടയാടപ്പെടുക, പൊതുസ്ഥലത്ത് നഗ്‌നരായി കാണപ്പെടുക അല്ലെങ്കില്‍ പല്ല് നഷ്ടപ്പെടുക എന്നിങ്ങനെയുള്ളവ സാധാരണയായി ആളുകൾ കാണുന്ന സ്വപ്ന രംഗങ്ങളില്‍ ചിലതാണ്.

representative image

representative image

 • Share this:
  നാമെല്ലാവരും ഉറക്കത്തില്‍ മണിക്കൂറുകളോളം സ്വപ്നം (Dreams) കാണുന്നവരാകും. ചില സ്വപ്‌നങ്ങള്‍ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ നമ്മളെ സ്വാധീനിച്ചെന്നുമിരിക്കും. അതുകൊണ്ടൊക്കെയാണ് സ്വപ്നങ്ങളുടെ ശാസ്ത്രത്തിന് നമ്മള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നത്. വേട്ടയാടപ്പെടുക, പൊതുസ്ഥലത്ത് നഗ്‌നരായി കാണപ്പെടുക അല്ലെങ്കില്‍ പല്ല് നഷ്ടപ്പെടുക എന്നിങ്ങനെയുള്ളവ സാധാരണയായി ആളുകൾ കാണുന്ന സ്വപ്ന രംഗങ്ങളില്‍ ചിലതാണ്. ഒരു പുതിയ പഠനം (Study) പറയുന്നത്, സ്വപ്‌നങ്ങളിലെ ചില ഉള്ളടക്കങ്ങള്‍ ഒരു രാജ്യത്തെ ആളുകൾക്കിടയിൽ പൊതുവായി വരാന്‍ സാധ്യതയുണ്ടെന്നാണ്.

  നമ്മുടെ ദൈനംദിന പരിസ്ഥിതി നമ്മുടെ സ്വപ്നങ്ങളില്‍ ചെലുത്തുന്ന സ്വാധീനം അന്വേഷിക്കാനാണ് സീക്രട്ട് ലിനന്‍ എന്ന കമ്പനി ആരംഭിച്ചത്. സ്വപ്നങ്ങളുടെ ഉള്ളടക്കം സ്ഥലത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി. അതായത് നമ്മള്‍ എവിടെ ജീവിക്കുന്നു എന്നതിനനുസരിച്ച് സ്വപ്നങ്ങളിൽ വ്യത്യാസമുണ്ടാകുന്നു. ഈ നിഗമനത്തിലെത്താന്‍, കമ്പനി 2022 ഫെബ്രുവരി മാസത്തെ 390 സാധാരണ സ്വപ്നങ്ങളുമായി ബന്ധപ്പെട്ട് ഗൂഗിളിൽ നിന്ന് ലഭിച്ച വിവരങ്ങളെ ആശ്രയിച്ചു.

  Also Read-രാത്രിയിൽ നിങ്ങൾ ധാരാളം വിയർക്കുന്നുണ്ടോ? എങ്കിൽ ഈ അസുഖങ്ങളുടെ ലക്ഷണമായിരിക്കും

  ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ നായ്ക്കള്‍ ഉള്‍പ്പെടുന്ന സ്വപ്നങ്ങള്‍ കാണാറുണ്ട്. അള്‍ജീരിയ, ഈജിപ്ത്, യെമന്‍, ഇറാഖ് എന്നിവയുള്‍പ്പെടെ 19 രാജ്യങ്ങളിലെ ജനങ്ങൾ നായ്ക്കള്‍ ഉള്‍പ്പെടുന്ന സ്വപ്‌നങ്ങൾ കാണുന്നത് സാധാരണമാണ്. സ്വപ്നങ്ങളിലെ നായ്ക്കളുടെ സാന്നിധ്യത്തിന് നിരവധി വിശദീകരണങ്ങളുണ്ട്. നായ്ക്കള്‍ക്ക് ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കാന്‍ കഴിയും, നമ്മുടെ അവബോധത്തെയും സത്യം തിരിച്ചറിയാനുള്ള നമ്മുടെ കഴിവിനെയും അത് പ്രതിനിധീകരിക്കുന്നു. സൈക്കോ അനലിസ്റ്റ് കാള്‍ ഗുസ്താവ് ജംഗിനെ സംബന്ധിച്ചിടത്തോളം, സ്വപ്‌നത്തിലെ ഈ മൃഗത്തിന്റെ സാന്നിദ്ധ്യം അനിയന്ത്രിതമായ ലൈംഗിക പ്രേരണകളെ സൂചിപ്പിക്കുന്നു. ''നമ്മുടെ സ്വപ്നങ്ങളില്‍ എത്തുന്ന സിംഹങ്ങളും കാളകളും നായ്ക്കളും പാമ്പുകളും ലൈംഗിക തൃഷ്ണയെ പ്രതിനിധീകരിക്കുന്നു,'' അദ്ദേഹം എഴുതി.

  പല സ്വപ്നങ്ങളിലും പാമ്പ്, പൂച്ച, മത്സ്യം തുടങ്ങിയ മൃഗങ്ങളെ കാണാം. ബ്രസീലുകാർ പൊതുവെ ഉറക്കത്തില്‍ എലികളെ സ്വപ്നം കാണുന്നു. അതേസമയം ഇന്ത്യയില്‍ ആനകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പതിവാണ്. ഓസ്ട്രിയക്കാരും ജര്‍മ്മന്‍കാരും ഉറക്കത്തില്‍ ചിലന്തികളെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളില്‍ ഈ ജീവികളുടെ സാന്നിധ്യം ശ്വാസം മുട്ടിക്കുന്ന മാതൃരൂപത്തെയോ മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തെയോ സൂചിപ്പിക്കുന്നു
  Also Read-ചായ, കാപ്പി, പഴങ്ങൾ ; ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 5 ഭക്ഷണപദാർത്ഥങ്ങൾ

  യൂറോപ്പില്‍, ഏറ്റവും സാധാരണമായ സ്വപ്നം ഗര്‍ഭധാരണത്തെക്കുറിച്ചുള്ളതാണ്. പല ഫ്രഞ്ചുകാരും അവരുടെ സ്വപ്നങ്ങളില്‍ തങ്ങളെ ഗര്‍ഭിണികളായി കാണുന്നു. ഈ സ്വപ്നങ്ങള്‍ ശാരീരിക അവസ്ഥയെക്കുറിച്ചുള്ള മുന്‍സൂചനയോ ഒരു കുട്ടി ഉണ്ടാകാനുള്ള ആഗ്രഹത്തിന്റെ പ്രതീകമോ അല്ല, മറിച്ച് ഒരു പുതിയ സാഹചര്യത്തിന്റെയോ ജീവിതാവസ്ഥയുടെയോ ജനനത്തെ സൂചിപ്പിക്കുന്നതാണ്. പുതിയ എന്തെങ്കിലും കാര്യങ്ങൾ ഏറ്റെടുക്കാനോ ജീവിതത്തിൽ മാറ്റം വരുത്താനോ ഉള്ള ആഗ്രഹങ്ങളെ ഈ സ്വപ്‌നം പ്രതിനിധീകരിക്കുന്നു.

  തീര്‍ച്ചയായും, സ്വപ്ന വ്യാഖ്യാനം കൃത്യതയുള്ള ശാസ്ത്രമല്ല. വ്യക്തിഗത സ്വപ്നങ്ങള്‍ക്ക് പൊതുവായ ഒരു വിശദീകരണം നല്‍കുക അസാധ്യമാണ്. അവരുടെ സ്വപ്‌നങ്ങള്‍ക്ക് അര്‍ത്ഥം ഉണ്ടെങ്കില്‍ തന്നെ അത് വളരെ വ്യക്തിഗതമായിരിക്കും. എങ്കിലും, സ്വപ്നങ്ങള്‍ നമ്മുടെ അബോധത്തിന്റെ ഒരു ജാലകമായി പ്രവർത്തിക്കുകയും നമ്മുടെ മാനസികാവസ്ഥയെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉപാധിയായി മാറുകയും ചെയ്യുന്നു.
  Published by:Naseeba TC
  First published: