ആരോഗ്യകരമായ ജീവിതശൈലി (healthy life style) നിലനിര്‍ത്താന്‍ സമീകൃതാഹാരം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ നിങ്ങളുടെ ഭക്ഷണത്തിന്റെ ക്രമം നിലനിര്‍ത്തുക എന്നതാണ് പ്രധാന കാര്യം. അതായത് ഒരാൾ പ്രോട്ടീനുകളും (protein) പച്ചക്കറികളും (vegetables) കഴിക്കുന്നതിനു മുമ്പ് കാര്‍ബോഹൈഡ്രേറ്റ് (carbohydrate) അടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ് ഒരു ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്കിലെ വെയില്‍ കോര്‍ണല്‍ മെഡിക്കല്‍ കോളേജിന്റെ 2015ലെ ഗവേഷണമനുസരിച്ച്, കാര്‍ബോഹൈഡ്രേറ്റിനു മുമ്പ് പച്ചക്കറികളും പ്രോട്ടീനുകളും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ള പൊണ്ണത്തടിയുള്ള രോഗികളില്‍ ഗ്ലൂക്കോസിന്റെയും ഇന്‍സുലിന്റെയും അളവ് കുറയ്ക്കുമെന്നാണ് കണ്ടെത്തിയത്. ഡയബറ്റിസ് കെയര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പച്ചക്കറികള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ പാശ്ചാത്യ ഭക്ഷണത്തെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
11 രോഗികളെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്, അവര്‍ക്കെല്ലാം ടൈപ്പ് 2 പ്രമേഹവും അമിത വണ്ണവും ഉണ്ടായിരുന്നു. കൂടാതെ അവരുടെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു മരുന്നും അവര്‍ക്ക് നല്‍കി. സിയബട്ട ബ്രെഡ്, ഓറഞ്ച് ജ്യൂസ്, പ്രോട്ടീന്‍, പച്ചക്കറികള്‍, ചിക്കന്‍ ബ്രെസ്റ്റ്, തക്കാളി, ചീര സാലഡ് ആവിയില്‍ വേവിച്ച ബ്രോക്കോളിയും ബട്ടറും തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം ഒരു ആഴ്ചയില്‍ വ്യത്യസ്ത ദിവസങ്ങളിലായി രണ്ട് നേരം കഴിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു.
അവസാന ദിവസം ഭക്ഷണം കഴിച്ച് 12 മണിക്കൂര്‍ കഴിഞ്ഞ് ഗവേഷകര്‍ രാവിലെ ഗ്ലൂക്കോസിന്റെ അളവ് ശേഖരിച്ചു. തുടര്‍ന്ന് രോഗികളോട് ആദ്യം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുകയും 15 മിനിറ്റിനു ശേഷം പ്രോട്ടീന്‍, പച്ചക്കറികള്‍, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാനും നിര്‍ദേശം നല്‍കി. ഭക്ഷണം കഴിച്ചതിനു ശേഷം 30, 60, 120 മിനിറ്റിന്റെ ഇടവേളകളില്‍ രക്തപരിശോധനയിലൂടെ രോഗികളുടെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിച്ചു. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും രോഗികളുടെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിച്ചു. തുടര്‍ന്ന് അവരോട് വിപരീത ക്രമത്തില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിച്ചു.
കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് മുമ്പ് പച്ചക്കറികളും പ്രോട്ടീനും കഴിക്കുമ്പോള്‍, യഥാക്രമം 30, 60, 120 മിനിറ്റ് പരിശോധനകളില്‍ ഗ്ലൂക്കോസിന്റെ അളവ് 29 ശതമാനം, 37 ശതമാനം, 17 ശതമാനം എന്നിങ്ങനെയായി കുറഞ്ഞു. പ്രോട്ടീനും പച്ചക്കറികളും ആദ്യം കഴിക്കുമ്പോള്‍ രോഗികളുടെ ഇന്‍സുലിന്‍ അളവ് ഗണ്യമായി കുറഞ്ഞതായും ഗവേഷകര്‍ കണ്ടെത്തി. അതിനാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിലനിര്‍ത്താന്‍, പച്ചക്കറികളും പ്രോട്ടീനുകളും കഴിക്കുന്നതിന് മുമ്പ് പ്രമേഹരോഗികൾ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കണം.
ഇന്‍സുലിന്‍ ഉത്പാദനത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ് കൂടുതലായി കണ്ടുവരുന്നത്. ഇതാണ് ടൈപ്പ് 2 പ്രമേഹം. നമ്മുടെ നാട്ടിലെ പ്രമേഹ രോഗികളില്‍ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. എന്നാല്‍, ഈ പ്രമേഹമുള്ളവർ വർഷങ്ങൾ കഴിയും തോറും ഇന്‍സുലിന്‍ വേണ്ടി വരും.
Summary: Eating Food in This Order will Ensure Healthy Blood-Sugar Levelഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.