അൽപം മദ്യപിച്ചാൽ കുഴപ്പമില്ലെന്നാണോ കരുതുന്നത്? പുതിയ പഠനം നോക്കൂ
- Published by:Anuraj GR
- trending desk
Last Updated:
കുറഞ്ഞ അളവിലുള്ള മദ്യപാനം മദ്യത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ആർക്കും സംരക്ഷണം നൽകില്ലെന്നും പുതിയ പഠനം
മദ്യപാനം അമിതമായാൽ മാത്രമേ അത് ആരോഗ്യത്തിന് ദോഷകരമാകൂ എന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ മദ്യപാനം എത്ര കുറഞ്ഞ അളവിലായാൽ പോലും ശരീരത്തിന് നല്ലതല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനം.
1924-ൽ, ജീവശാസ്ത്രജ്ഞനായ റെയ്മണ്ട് പേൾ പ്രസിദ്ധീകരിച്ച പഠനത്തിൽ അമിതമായി മദ്യപിക്കുന്നവരെ അപേക്ഷിച്ച് മിതമായി മദ്യപിക്കുന്നവരിൽ മരണനിരക്ക് കുറവാണെന്ന് പറഞ്ഞിരുന്നു. എന്നാൽ മിതമായ മദ്യപിക്കുന്നവർക്ക് പൊതുവെ ആരോഗ്യകരമായ പല ശീലങ്ങളും ഉണ്ട് എന്ന കാര്യം പഴയ പഠനങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴത്തെ ശാസ്ത്രജ്ഞർ പറയുന്നത്. ഇവരിൽ പലരും വ്യായാമം ചെയ്യുന്നവരും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരും അമിതവണ്ണം ഇല്ലാത്തവരുമാണ്. ഇതാണ് മരണനിരക്ക് കുറയാൻ കാരണം എന്നും ശാസ്ത്രജ്ഞർ പറയുന്നു.
കുറഞ്ഞ അളവിലുള്ള മദ്യപാനം മദ്യത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ആർക്കും സംരക്ഷണം നൽകില്ലെന്നും പുതിയ പഠനം കണ്ടെത്തി. അമിതമായി മദ്യപിക്കുന്ന വ്യക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപം മദ്യപിക്കുന്നവർക്ക് അപകടസാധ്യത കുറവാണ് എന്നു മാത്രം.
advertisement
ചെറിയ അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള റെഡ് വൈൻ പോലുള്ള പാനീയങ്ങൾ ഹൃദയത്തിന് നല്ലതാണെന്ന് മുൻകാലങ്ങളിൽ ചില പഠനങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ ധാരണയും ശരിയല്ലെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നത്.
2018ല്‍ അമേരിക്കന്‍ ഗവേഷകര്‍ മദ്യവും വായിലെ മൈക്രോബയോട്ടയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു. ഇതനുസരിച്ച്, പ്രതിദിനം രണ്ട് ഗ്ലാസില്‍ കൂടുതല്‍ മദ്യപിക്കുന്ന സ്ത്രീകളുടെയും പ്രതിദിനം മൂന്ന് ഗ്ലാസില്‍ കൂടുതല്‍ മദ്യപിക്കുന്ന പുരുഷന്മാരുടെയും വായില്‍ ചില ബാക്ടീരിയകൾ വ്യാപിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇത് മോണയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും പഠനം പറയുന്നു.
advertisement
അമിത മദ്യപാനം മൂലമുണ്ടാകുന്ന മറ്റു ചില ദൂഷ്യഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. രോഗപ്രതിരോധ ശേഷി ദുര്‍ബലപ്പെടുന്നു
അമിതമായി മദ്യപിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്നും അസുഖം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അമിതമായി മദ്യപിക്കുന്നവരില്‍ കരള്‍ രോഗം പോലുള്ള അവയവങ്ങൾ തകരാറിലാകുന്നു. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരള്‍. അതിന്റെ ആരോഗ്യം നശിക്കുന്നത് ആയുസ് കുറയാനും ഇടയാക്കും.
2. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
അമിതമായി മദ്യം കഴിക്കുന്നവരിലെ ഏറ്റവും ഗുരുതരമായ പാര്‍ശ്വഫലങ്ങളിലൊന്ന് ബുദ്ധിശക്തി കുറയുന്നതും തലച്ചോറിന്റെ സങ്കോചവുമാണ്. കൂടാതെ, തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കാനും തുടങ്ങും. മദ്യവുമായി ബന്ധപ്പെട്ട ദീര്‍ഘകാല ആരോഗ്യ അപകടങ്ങളില്‍ ഡിമെന്‍ഷ്യയും ഉള്‍പ്പെടുന്നുവെന്ന് സിഡിസി പറയുന്നു.
advertisement
3 അകാല മരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു
സ്ഥിരമായി അമിത അളവില്‍ മദ്യപിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതമായ മദ്യപാനമാണ് അമേരിക്കയില്‍ ഓരോ വര്‍ഷവും 95,000 മരണങ്ങള്‍ക്ക് കാരണമാകുന്നതെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 12, 2023 1:43 PM IST