പുകവലി നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
നട്ടെല്ലിന് പരിക്ക് പറ്റിയുമ്പോളുണ്ടാകുന്ന വേദന വർധിക്കാനും നിക്കോട്ടിൻ കാരണമാകുന്നു
പുകവലി നമ്മുടെ ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മിക്ക നിക്കോട്ടിൻ ഉപയോക്താക്കൾക്കും ഇത് നട്ടെല്ലിനെ ദോഷകരമായി ബാധിക്കുമെന്നത് അറിയില്ല. പുകവലിയും ഡീജനറേറ്റീവ് നട്ടെല്ല് രോഗവും (ഡിവിഡി) തമ്മിലുള്ള ബന്ധം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ഒരു പഠനറിപ്പോർട്ട് ബ്രെയിൻ ആൻഡ് സ്പൈൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നട്ടെല്ലിനുണ്ടാകുന്ന ഡീജനറേറ്റീവ് രോഗങ്ങൾ വളരെ സാധാരണമാണെന്ന് പഠനം സൂചിപ്പിക്കുന്നു.
പ്രത്യേകിച്ച് സെർവിക്കൽ, ലംബർ നട്ടെല്ല്, ഇന്റർവെർടെബ്രൽ ഡിസ്കുകൾ (IVD) എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ. നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്തുന്ന ചില ടിഷ്യൂകൾക്കും ജീനുകൾക്കും പുകവലി മൂലം കേടുപാടുകൾ സംഭവിക്കാം. പുകയിലയിലെ നിക്കോട്ടിൻ കൂടാതെ സിഗരറ്റിലെ മറ്റ് ഘടകങ്ങൾ, ഉദാഹരണത്തിന്, കാഡ്മിയം, നിക്കൽ, ക്രോമിയം തുടങ്ങിയവയും ദോഷകരമായ ഫലമുണ്ടാക്കുമെന്ന് പഠനറിപ്പോർട്ട് പറയുന്നു. നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങൾ മാത്രമല്ല, നട്ടെല്ലിന് പരിക്ക് പറ്റിയുമ്പോളുണ്ടാകുന്ന വേദന വർധിക്കാനും നിക്കോട്ടിൻ കാരണമാകുന്നു .
പുകവലിക്കാത്തവരിൽ ഈ വേദന കുറവായിരിക്കുമെന്നും കടുത്ത പുകവലിക്കാരിൽ അത് വർദ്ധിക്കുന്നതായും ഈ പഠനം കണ്ടെത്തി. അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുന്നതിൽ പുകവലി ഒരു പ്രധാന പങ്കുവഹിക്കുന്നുവെന്ന് നാഷണൽ സ്‌പൈൻ ഹെൽത്ത് ഫൗണ്ടേഷൻ പറഞ്ഞു. ഇത് ഓരോ ദിവസവും വലിക്കുന്ന സിഗരറ്റിന്റെ എണ്ണത്തെയും സിഗരറ്റ് വലി എത്ര നാൾ നീണ്ടുനിൽക്കുന്നു എന്നതിനെയുമൊക്കെ ആശ്രയിച്ചിരിക്കും. ചെറിയ രീതിയിൽ പുകവലിക്കുന്നവർക്കു പോലും ഈ അപകടസാധ്യതയുണ്ടെന്നും പഠനം ചൂണ്ടികാണിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 06, 2023 2:50 PM IST