'ഇവിടാരും പ്രോട്ടീൻ പൗഡറുകൾ കൊണ്ട് പുട്ടോ ഇഡലിയോ ഉണ്ടാക്കി കഴിക്കുന്നില്ല '; ഡോ.സുൽഫിക്ക് മറുപടിയുമായി ഡോ. ബിബിൻ

Last Updated:

ഡോ.സുൽഫിക്ക് മറുപടിയുമായി ഡോ. ബിബിൻ

പ്രോട്ടീൻ പൗഡറുകള്‍ അമിതമായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോ. സുൾഫി നൂഹു രംഗത്ത് എത്തിയിരുന്നു. ജിം ട്രെയിനർമാർ പറയുന്നതനുസരിച്ചുള്ള പ്രോട്ടീൻ പൗഡർ വാങ്ങി കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായാണ് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഡോ.സുൽഫിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോ. ബിബിൻ പി മാത്യു. ആവശ്യത്തിന് വ്യായാമം ചെയ്യുന്നവരോ ഫിറ്റ്നസ് ആക്ടിവിറ്റീസ് ചെയ്യുന്നവരോ ആണ് പ്രോട്ടീൻ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ ദൈനം ദിന ഭക്ഷണത്തിൽ 2 മുട്ടയും 2 ചിക്കൻ പീസും ആവശ്യത്തിന് മീനും പയർ വർഗ്ഗങ്ങളും ഉൾപ്പെടുത്തിയാലും കഷ്ട്ടിച്ചു ഒരു 40 ഗ്രാം പ്രോട്ടീൻ മാത്രമേ ആകുകയുള്ളൂവെന്നും ഇത്തരം സന്ദർഭങ്ങളിൽ മിച്ചം വരുന്ന പ്രോട്ടീൻ ഉപഭോഗത്തിനു വേണ്ടി ആണ് whey പ്രോട്ടീൻ സപ്പ്ലിമെന്റുകളെ ആശ്രയിക്കുന്നതെന്നും ഡോ. ബിബിൻ പറഞ്ഞു. അല്ലാതെ ഇവിടാരും ഈ പ്രോട്ടീൻ പൗഡറുകൾ കൊണ്ട് പുട്ടോ ഇഡലിയോ ഉണ്ടാക്കി കഴിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഈ പോസ്റ്റിന്റെ ആധികാരികതയെ കുറിച്ച് പറഞ്ഞില്ലെങ്കിൽ ഞാൻ സാധാരണ ആളുകളോട് ചെയ്യുന്ന ഒരു തെറ്റാകും എന്ന് തോന്നുന്നതു കൊണ്ടാണ് ഇതെഴുതുന്നത്. ഈ പോസ്റ്റ് പ്രോട്ടീൻ സപ്പ്ളിമെൻറ്സിനെ കുറിച്ച് വ്യക്തമായി പഠിക്കാതെ എഴുതിയിരിക്കുന്ന ഒരു പോസ്റ്റ് ആണ്.
advertisement
whey protein എന്നാൽ പാലിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ component മാത്രം ആണ്
എല്ലാ പ്രോട്ടീൻ സപ്പ്ളെമെന്റ്സും അപകടകാരികളാണോ ?അത് ചവറ്റുകുട്ടയിൽ എറിയണോ ?
അല്ല.. എല്ലാ പ്രോട്ടീൻ സപ്പ്ളെമെന്റ്സും ഉടായിപ്പല്ല ..
advertisement
ഈ അടുത്ത് വന്ന പല പഠനങ്ങളിലും ഇന്ത്യയിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന പല ബ്രാന്ഡുകളിലും മായം കലർന്നിട്ടുണ്ട് എന്നാണു അറിയുന്നത്. അതിനർത്ഥം എല്ലാ whey പ്രോട്ടീൻസും മായം കലർന്നതാണ് എന്നല്ല.
പോസ്റ്റിൽ പറയുന്ന പോലെ ഹോർലിക്‌സ് കുപ്പിയുടെ വലിപ്പമുള്ള പ്രോട്ടീൻ സപ്ലിമെന്റിനു 7000 രൂപ ആണോ വില ?
advertisement
അല്ല ഹോർലിക്സ് കുപ്പിക്ക് സാധാരണ 450 gm ഭാരം ആണുള്ളത്.. ഈ വിലയുള്ള നല്ല ക്വാളിറ്റി പ്രോട്ടീൻ സപ്ലിമെന്റിനു 2.5 - 3 KG ആണ്
എത്രയാണ് ഒരു ദിവസം 70 കിലോ ഭാരമുള്ള ഒരാൾ കഴിക്കേണ്ട പ്രോട്ടീൻ ?
normally 1gm/kg/day ആണ് സാധാരണ ഒരാൾക്ക് വേണ്ടി വരുന്നത്. അതായത് 70 gm പ്രോട്ടീൻ വേണ്ടി വരും. നല്ല പോലെ exercise ചെയ്യുന്ന ഒരാൾക്കാണെങ്കിൽ അത് 1.2 - 1.8 gm/kg വരെ വേണം. അതായത് 100 -150 gm/day വരെ വേണ്ടി വരാം.
advertisement
നമ്മുടെ ദൈനം ദിന ഭക്ഷണങ്ങളിൽ എത്ര വച്ചാണ് പ്രോട്ടീനിന്റെ അളവ് ?
ഒരു മുട്ടയുടെ വെള്ള - 6gm
ചിക്കൻ(100gm boneless)- 27 gm
മീൻ(100gm without fishbone)- 22gm
പാൽ (250 ml)- 8gm
advertisement
cashew (40gm)- 7.2gm
Peanuts (40gm) -10.4 gm Rice (100gm) - 2.7 gm
Chickpeas (50gm) - 9.5 gm Chappathi (6 nos). - 2.2 gm
Green gram (50gm)- 12 gm Almonds 40gm - 2.4gm
നമ്മുടെ ചുറ്റുവട്ടത്തുള്ള ഭക്ഷണങ്ങളിൽ നിന്നും പ്രോട്ടീൻ സ്രോതസ് കണ്ടെത്തുന്നതല്ലേ ഉത്തമം ?
ഉറപ്പായും അതെ… പക്ഷെ ഒരു 70- 100 gm പ്രോട്ടീൻ എത്തണമെങ്കിൽ എത്ര മുട്ടയുടെ വെള്ള അല്ലെങ്കിൽ ചിക്കൻ അല്ലെങ്കിൽ മീൻ അല്ലെങ്കിൽ കടല അല്ലെങ്കിൽ nuts കഴിക്കേണ്ടി വരുമെന്ന് ആലോചിക്കുക. ദിനം പ്രതി ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഒരു മാസത്തെ ചെലവ് സാധാരണക്കാരന് താങ്ങാവുന്നതിനു അധികമായിരിക്കും.
ആരാണ് ഇത്തരം പ്രോട്ടീൻ സപ്ലിമന്റ്‌സ് ഉപയോഗിക്കുന്നത്?
ആവശ്യത്തിന് exercise ചെയ്യുന്നവരോ fitness ആക്ടിവിറ്റീസ് ചെയ്യുന്നവരോ ആണ് ഇതുപയോഗിക്കുന്നത് . നമ്മുടെ ദൈനം ദിന ഭക്ഷണത്തിൽ 2 മുട്ടയും 2 ചിക്കൻ പീസും
ആവശ്യത്തിന് മീനും പയർ വർഗ്ഗങ്ങളും ഉൾപ്പെടുത്തിയാലും കഷ്ട്ടിച്ചു ഒരു 40 gm പ്രോട്ടീൻ മാതമേ ആകുകയുള്ളൂ. ഇത്തരം സന്ദർഭങ്ങളിൽ മിച്ചം വരുന്ന പ്രോട്ടീൻ consumptionനു വേണ്ടി ആണ് whey പ്രോട്ടീൻ സപ്പ്ലിമെന്റുകളെ നമ്മൾ ആശ്രയിക്കുന്നതു.
അല്ലാതെ ഇവിടാരും ഈ പ്രോട്ടീൻ പൗഡറുകൾ കൊണ്ട് പുട്ടോ ഇഡലിയോ ഉണ്ടാക്കി കഴിക്കുന്നില്ല എന്ന് കൂടി ഓർമപ്പെടുത്തട്ടെ.
Dr ബിബിൻ പി മാത്യു
മലയാളം വാർത്തകൾ/ വാർത്ത/Health/
'ഇവിടാരും പ്രോട്ടീൻ പൗഡറുകൾ കൊണ്ട് പുട്ടോ ഇഡലിയോ ഉണ്ടാക്കി കഴിക്കുന്നില്ല '; ഡോ.സുൽഫിക്ക് മറുപടിയുമായി ഡോ. ബിബിൻ
Next Article
advertisement
'ശശി തരൂർ തലമറന്ന് എണ്ണ തേക്കുന്നു; അദ്വാനിയെ പുകഴ്ത്താൻ തരൂർ ഇകഴ്ത്തിയത് നെഹ്‌റുവിനെ': എം.എം ഹസൻ
'ശശി തരൂർ തലമറന്ന് എണ്ണ തേക്കുന്നു; അദ്വാനിയെ പുകഴ്ത്താൻ തരൂർ ഇകഴ്ത്തിയത് നെഹ്‌റുവിനെ': എം.എം ഹസൻ
  • ശശി തരൂർ തലമറന്ന് എണ്ണ തേക്കുകയാണെന്നും, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിയണമെന്നും ഹസൻ.

  • നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഹസൻ തുറന്നടിച്ചു.

  • തലമറന്ന് എണ്ണ തേക്കുന്ന പ്രവർത്തിയാണ് തരൂരിൽ നിന്നുണ്ടായതെന്നും എം.എം. ഹസൻ കൂട്ടിച്ചേർത്തു.

View All
advertisement