Health Tips | മൂത്രാശയ രോഗങ്ങൾ തടയാൻ സ്ത്രീകൾ ശീലിക്കേണ്ട എട്ട് കാര്യങ്ങള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
മൂത്രാശയത്തെ ആരോഗ്യകരമായി പരിപാലിക്കാന്‍ സഹായിക്കുന്ന 8 ശീലങ്ങള്‍
മൂത്രാശയം ആരോഗ്യകരമായി പരിപാലിക്കുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങൾ തടയുന്നതിന് ആവശ്യമാണ്. നിങ്ങളുടെ മൂത്രാശയത്തെ ആരോഗ്യകരമായി പരിപാലിക്കാന്‍ സഹായിക്കുന്ന 8 ശീലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1) കൃത്യസമയത്ത് മൂത്രം ഒഴിക്കുക: ദൈനംദിന ജീവിതത്തിന്റെ തിരക്കില്‍ അകപ്പെട്ട്, അത്യാവശ്യഘട്ടത്തില്‍ മാത്രം മൂത്രം ഒഴിക്കുകയാണ് നമ്മളില്‍ പലരുടെയും പതിവ്. എന്നാല്‍ 2-3 മണിക്കൂറില്‍ ഒരിക്കല്‍ മൂത്രസഞ്ചി ബോധപൂര്‍വം ശൂന്യമാക്കുന്നത് അത് അമിതമായി വികസിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു.
2) മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ വൈകിപ്പിക്കരുത്: യാത്രയ്ക്കിടയിലും മറ്റും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് അൽപ്പം പിടിച്ചു വയ്ക്കാറുണ്ട് പലരും. എന്നാല്‍ അല്ലാത്ത സമയങ്ങളില്‍ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ ഒട്ടും വൈകാതെ തന്നെ മൂത്രമൊഴിക്കുന്നത് മൂത്രാശയ അണുബാധകള്‍ക്ക് ഇടയാക്കും.
advertisement
3) റിലാക്‌സ് ചെയ്ത് മൂത്രം ഒഴിക്കുക: മാനസികമായും ശാരീരികമായും ഒരുപോലെ റിലാക്‌സ് ചെയ്ത് മൂത്രം ഒഴിക്കുക. നിങ്ങള്‍ തിരക്കിട്ട് മൂത്രമൊഴിക്കാന്‍ ശ്രമിക്കുമ്പോൾ, മൂത്രം മുഴുവനായും പുറന്തള്ളാന്‍ സാധിക്കില്ല, ഇത് മൂത്രസഞ്ചിയില്‍ മൂത്രം കെട്ടികിട്ടക്കാന്‍ ഇടവരുത്തും. ഇതും മൂത്രാശയ അണുബാധയിലേക്ക് നയിച്ചേക്കാം. സുഖകരമായി ഇരിക്കുന്നതും പെല്‍വിക് ഫ്‌ലോര്‍ മസില്‍ റിലാക്‌സ് ചെയ്യുന്നതും മൂത്രസഞ്ചി പൂര്‍ണ്ണമായി ശൂന്യമാക്കാന്‍ സഹായിക്കുന്നു.
4) ആവശ്യത്തിന് വെള്ളം കുടിക്കുക: പ്രതിദിനം 10 -12 ഗ്ലാസ് അല്ലെങ്കില്‍ 2 ½ -3 ലിറ്റര്‍ വെള്ളം കുടിച്ച് ശരീരത്തിന്
advertisement
ആവശ്യമുള്ള ജലാംശം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക. സൂപ്പ്, ജ്യൂസുകള്‍ എന്നിവയും വെള്ളമായി കണക്കാക്കുന്നതാണ്.
5) കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക: ചായ, കാപ്പി, കോള തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ വര്‍ധിച്ച ഉപയോഗം മൂത്രമൊഴിക്കുന്നതിന്റെ ആവൃത്തി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
6) പുകവലി നിര്‍ത്തുക: പുകവലി മൂത്രസഞ്ചിയില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ഇതുമൂലം ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരുകയും ചെയ്യും.
7) കെഗല്‍ വ്യായാമങ്ങള്‍ പരിശീലിക്കുക: പെല്‍വിക് ഫ്‌ളോര്‍ വ്യായാമങ്ങള്‍ അല്ലെങ്കില്‍ കെഗൽ വ്യായാമങ്ങള്‍ അറിയാതെ മൂത്രം പോകുന്നത് തടയാൻ സഹായിക്കും. മൂത്രമൊഴിക്കുമ്പോള്‍ 3 തവണ മൂത്രം പിടിച്ചു നിര്‍ത്തുകയും പിന്നീട് ഇതിന് സാമാനമായി മൂന്ന് തവണയായി ഒഴിക്കാനും ശ്രമിക്കുക. മൂത്രാശയത്തെ സംരക്ഷിക്കുന്ന പെല്‍വിക് ഫ്‌ളോര്‍ ശക്തിപ്പെടുത്തുന്നതിന് ഇത് ദിവസത്തില്‍ 10-15 പ്രാവശ്യം ആവര്‍ത്തിക്കണം. ഈ വ്യായാമം പതിവായി പരിശീലിക്കുന്നത് മൂത്രം അറിയാതെ പോകുന്നത് തടയുന്നതിന് വളരെയധികം സഹായിക്കും.
advertisement
8) വയറിനുള്ളിലെ മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക: അമിതഭാരം, വിട്ടുമാറാത്ത ചുമ, മലബന്ധം എന്നിവ പെല്‍വിക് ഫ്‌ളോറില്‍ വര്‍ദ്ധിച്ച സമ്മര്‍ദ്ദം ചെലുത്തുന്നു, ഇത് പെല്‍വിക് ഫ്‌ളോറിലെ സംരക്ഷിക്കുന്ന പേശികള്‍ അയയാനും അറിയാതെ മൂത്രം പോകുന്നതിലേക്കും നയിക്കുന്നു. ആരോഗ്യകരമായി ശരീര ഭാരം നിലനിര്‍ത്തുകയും വിട്ടുമാറാത്ത ചുമയും മലബന്ധവും ചികിത്സിച്ച് ഭേദമാക്കുന്നതും പെല്‍വിക് ഫ്‌ളോറിലെ സമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കും.
(തയ്യാറാക്കിയത്: ഡോ. റുബീന ഷാനവാസ് Z, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഒബ്സ്റ്റട്രിക്‌സ്, യൂറോഗൈനക്കോളജി, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂര്‍)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 01, 2023 7:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | മൂത്രാശയ രോഗങ്ങൾ തടയാൻ സ്ത്രീകൾ ശീലിക്കേണ്ട എട്ട് കാര്യങ്ങള്‍